Ireland

വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അനധികൃത യൂറോ–INR എക്സ്ചേഞ്ച്; തട്ടിപ്പിനിരയായി നിരവധി മലയാളികൾ

അയർലണ്ടിലെ ഇന്ത്യൻ സമൂഹത്തെ ലക്ഷ്യമിട്ട് വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി നടക്കുന്ന അനധികൃത യൂറോ–INR എക്സ്ചേഞ്ച് ഇടപാടുകളെ മറയാക്കി പ്രവർത്തിക്കുന്ന തട്ടിപ്പ് ശൃംഖലകളെക്കുറിച്ച് GNN 24×7- നോട്‌ വെളിപ്പെടുത്തലുമായി നിരവധി മലയാളികൾ. അയർലണ്ടിലെ വിവിധ ഇന്ത്യൻ വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് പുറത്തുനിന്നുള്ള ചില അക്കൗണ്ടുകൾ കടന്നുകയറി, “യൂറോയ്ക്ക് പകരം ഇന്ത്യൻ രൂപ നൽകാം”, “മറ്റുള്ളവരെക്കാൾ കൂടുതൽ നിരക്ക് നൽകാം” തുടങ്ങിയ വാഗ്ദാനങ്ങളുമായി സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്നതാണ് രീതി.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

GNN 24×7-ന് ലഭിച്ച ഒരു വാട്സ്ആപ്പ് സ്ക്രീൻഷോട്ടിൽ, +91 95098 71544 നമ്പർ ഉപയോഗിച്ച് “I’m looking for INR for exchange of euros (can send some extra euros)” എന്ന സന്ദേശം പോസ്റ്റ് ചെയ്തിരിക്കുന്നതായി കാണാം. ഇത്തരം സന്ദേശങ്ങൾ ഉപയോഗിച്ച് സ്വകാര്യമായി ആളുകളെ ബന്ധപ്പെടുകയും പണം വാങ്ങിയതായും പരാതിക്കാർ പറയുന്നു. പരാതിക്കാരുടെ മൊഴിപ്രകാരം, കൂടുതൽ എക്സ്ചേഞ്ച് നിരക്ക് വാഗ്ദാനം ചെയ്ത് വിശ്വാസം നേടിയശേഷം യൂറോ അയയ്ക്കാൻ ആവശ്യപ്പെടുകയും, പകരം നൽകാമെന്ന് പറഞ്ഞ ഇന്ത്യൻ രൂപ പിന്നീട് ലഭിക്കാതിരിക്കുകയും ചെയ്യുന്ന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

ഇത്തരം സംഭവങ്ങളിൽ അയർലണ്ടിലെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും മലയാളികൾ ഉൾപ്പെടെയുള്ളവർക്കും സാമ്പത്തിക നഷ്ടമുണ്ടായതായാണ് വിവരം. ഈ തട്ടിപ്പിന് പിന്നിൽ ഉത്തരേന്ത്യയിൽ നിന്നുള്ള ചില സംഘങ്ങളാകാമെന്ന സംശയം പരാതിക്കാർ ഉന്നയിക്കുന്നുണ്ടെങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക അന്വേഷണം പൂർത്തിയായിട്ടില്ല. നിരവധി പേർക്ക് ഇത്തരത്തിൽ പണം നഷ്ടമായതായി അറിയിച്ചിട്ടുണ്ട്.

സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ് അനുസരിച്ച്, ലൈസൻസില്ലാത്ത വ്യക്തികളുമായോ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയോ നടത്തുന്ന കറൻസി എക്സ്ചേഞ്ച് ഇടപാടുകൾ സാമ്പത്തിക തട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണങ്ങൾക്കും വഴിവെക്കാൻ സാധ്യതയുണ്ട്. ഔദ്യോഗിക ബാങ്കുകൾ അല്ലെങ്കിൽ അംഗീകൃത മണി ട്രാൻസ്ഫർ സേവനങ്ങൾ വഴിയല്ലാതെ പണം കൈമാറുന്നത് വലിയ സാമ്പത്തിക അപകടസാധ്യത സൃഷ്ടിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, കള്ളപ്പണം വെളുപ്പിക്കൽ, സാമ്പത്തിക കുറ്റകൃത്യങ്ങൾ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനായി അയർലണ്ട് സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച 30-പോയിന്റ് ആക്ഷൻ പ്ലാനിന്റെ പശ്ചാത്തലത്തിൽ ഇത്തരം അനൗദ്യോഗിക പണമാറ്റ ശൃംഖലകളിലേക്കും കൂടുതൽ ശ്രദ്ധ പതിയുമെന്നാണ് വിലയിരുത്തൽ.

വാട്സ്ആപ്പ് ഗ്രൂപ്പുകളിലോ സോഷ്യൽ മീഡിയയിലോ കാണുന്ന ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളിൽ വീഴരുതെന്നും, പരിചയമില്ലാത്ത വ്യക്തികൾക്ക് പണം അയയ്ക്കുന്നതിന് മുമ്പ് അവരുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും, സാമ്പത്തിക ഇടപാടുകൾക്കായി അംഗീകൃത ബാങ്കുകളെയും ലൈസൻസുള്ള മണി ട്രാൻസ്ഫർ സേവനങ്ങളെയും മാത്രം ആശ്രയിക്കണമെന്നും GNN 24×7 പൊതുജനങ്ങളോട് അഭ്യർഥിക്കുന്നു.

ഇത്തരം തട്ടിപ്പുകളെ കുറിച്ച് നിങ്ങൾക്ക് പരാതികളോ മറ്റു വിവരങ്ങളോ അറിയിക്കുന്നതിന് ബന്ധപ്പെടുക: https://www.garda.ie/en/about-us/organised-serious-crime/garda-national-economic-crime-bureau/

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

4 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

6 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

7 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

8 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago