Top News

ഇന്ത്യൻ പാസ്പോർട്ട് പൗരത്വ രേഖയല്ല, യാത്രാ രേഖ മാത്രം; നിയമം നിലവിൽ വന്നിട്ട് പതിറ്റാണ്ടുകൾ

പാസ്പോര്‍ട്ട്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി തുടങ്ങിയ രേഖകള്‍ നിയമപരമായി പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത് രാജ്യത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. പാസ്പോര്‍ട്ട് ‘യാത്രാ രേഖ’ മാത്രമാണെന്നും അത് പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ഇതോടെ പൗരത്വം തെളിയിക്കാന്‍ പാസ്പോര്‍ട്ടല്ലെങ്കില്‍ മറ്റെന്താണ് വേണ്ടതെന്ന ചോദ്യം ശക്തമായിരിക്കുകയാണ്.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

പലരും പാസ്പോര്‍ട്ടിനെ പൗരത്വത്തിന്റെ ഏറ്റവും വലിയ തെളിവായി കാണുന്നുണ്ടെങ്കിലും നിയമപരമായി അതിന് ചില പരിമിതികളുണ്ട്. 1967ലെ പാസ്പോര്‍ട്ട് നിയമത്തിലെ 20-ാം വകുപ്പ് പ്രകാരം, പൗരന്മാരല്ലാത്ത വ്യക്തികള്‍ക്കും പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന് പാസ്പോര്‍ട്ടോ യാത്രാ രേഖയോ നല്‍കാന്‍ അധികാരമുണ്ട്. പാസ്പോര്‍ട്ട് എന്നത് സര്‍ക്കാരിന്റെ സ്വത്താണ്. വിദേശ പൗരത്വം സ്വീകരിക്കുകയോ മറ്റോ ചെയ്താല്‍ ഇത് സര്‍ക്കാരിന് തിരികെ നല്‍കാന്‍ ഉടമ ബാധ്യസ്ഥനാണ്.

പാസ്പോര്‍ട്ട് കൈവശമുള്ളത് കൊണ്ട് മാത്രം ഒരാള്‍ പൗരനാണെന്ന് ഉറപ്പിക്കാനാവില്ലെന്ന് മുന്‍പ് ബോംബെ ഹൈക്കോടതിയും നിരീക്ഷിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ രേഖകളായി നാം ഉപയോഗിക്കുന്ന മറ്റ് കാര്‍ഡുകളുടെ അവസ്ഥയും വ്യത്യസ്തമല്ല. ആധാര്‍ കാര്‍ഡ് വ്യക്തിത്വം തെളിയിക്കാനുള്ള ഒരു രേഖമാത്രമാണ്. ഇന്ത്യയിലെ താമസക്കാര്‍ക്ക് ആധാര്‍ ലഭിക്കുമെന്നതിനാല്‍ ഇത് പൗരത്വ രേഖയല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്നതിന്റെ തെളിവാണ് വോട്ടര്‍ ഐഡി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൗരത്വം പരിശോധിച്ച ശേഷമാണ് ഇത് നല്‍കുന്നതെങ്കിലും, പൗരത്വം ‘സാക്ഷ്യപ്പെടുത്താന്‍’ കമ്മീഷന് അധികാരമില്ലെന്ന് കോടതികള്‍ നിരീക്ഷിക്കുന്നു. പാന്‍ കാര്‍ഡും ഡ്രൈവിങ് ലൈസന്‍സും യഥാക്രമം നികുതി കാര്യങ്ങള്‍ക്കും വാഹനമോടിക്കാനുമുള്ള അനുമതി രേഖകള്‍ മാത്രമാണ്. ഇവ പൗരത്വം തെളിയിക്കാന്‍ ഉപയോഗിക്കാനാവില്ല.

പൗരത്വം എങ്ങനെ തെളിയിക്കാം?

ഇന്ത്യന്‍ പൗരത്വം നിശ്ചയിക്കുന്നത് 1955ലെ പൗരത്വ നിയമം അനുസരിച്ചാണ്. ഒരാള്‍ പൗരനാണോ എന്ന് തെളിയിക്കാന്‍ ആ വ്യക്തി ഏത് രീതിയിലാണ് പൗരത്വം നേടിയത് എന്ന് നോക്കണം:

  1. ജനനം കൊണ്ട് പൗരത്വം ലഭിച്ചവര്‍

ഇന്ത്യയിലെ ഭൂരിഭാഗം പൗരന്മാരും ഈ വിഭാഗത്തില്‍ പെടുന്നു. ഇവര്‍ ജനിച്ച കാലയളവ് അനുസരിച്ചാണ് രേഖകള്‍ ഹാജരാക്കേണ്ടത്:

  • 1950 ജനുവരി 26നും 1987 ജൂലൈ 1നും ഇടയില്‍ ജനിച്ചവര്‍: ഇന്ത്യയില്‍ ജനിച്ചുവെന്ന് തെളിയിക്കുന്ന രേഖകള്‍ (ഉദാഹരണത്തിന് ജനന സര്‍ട്ടിഫിക്കറ്റ്) മാത്രം മതിയാകും.
  • 1987 ജൂലൈ 1നും 2004 ഡിസംബര്‍ 3നും ഇടയില്‍ ജനിച്ചവര്‍: സ്വന്തം ജനന സര്‍ട്ടിഫിക്കറ്റിന് പുറമെ, മാതാപിതാക്കളില്‍ ഒരാളെങ്കിലും ജനനസമയത്ത് ഇന്ത്യന്‍ പൗരനായിരുന്നു എന്ന് തെളിയിക്കുന്ന രേഖകള്‍ കൂടി ഹാജരാക്കണം.
  • 2004 ഡിസംബര്‍ 3ന് ശേഷം ജനിച്ചവര്‍: മാതാപിതാക്കള്‍ രണ്ടുപേരും ഇന്ത്യന്‍ പൗരന്മാരായിരിക്കണം.

2. രജിസ്‌ട്രേഷന്‍ വഴിയോ സ്വാഭാവികമായോ പൗരത്വം നേടിയവര്‍

ഇങ്ങനെയുള്ളവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പൗരത്വ സര്‍ട്ടിഫിക്കറ്റ് നേരിട്ടുള്ള തെളിവായി ഉപയോഗിക്കാം.

ഉപയോഗിക്കാവുന്ന രേഖകളുടെ കൂട്ടം

ഇന്ത്യയില്‍ പൗരത്വം തെളിയിക്കാന്‍ സാര്‍വത്രികമായി അംഗീകരിക്കപ്പെട്ട ഒറ്റ രേഖ നിലവിലില്ല. താഴെ പറയുന്ന രേഖകളുടെ ഒരു കൂട്ടത്തെയാണ് പലപ്പോഴും ആശ്രയിക്കുന്നത്:

  • ജനന സര്‍ട്ടിഫിക്കറ്റ്.
  • മാതാപിതാക്കളുടെ പൗരത്വം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ അല്ലെങ്കില്‍ അവരുടെ ഇന്ത്യന്‍ പാസ്പോര്‍ട്ടുകള്‍.
  • സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍
  • വംശാവലിയും ജനിച്ച സ്ഥലവും തെളിയിക്കുന്ന റവന്യൂ രേഖകള്‍.

നിത്യജീവിതത്തില്‍ പാസ്പോര്‍ട്ടും വോട്ടര്‍ ഐഡിയും പൗരത്വത്തിന് ആധികാരിക തെളിവുകളായി പരിഗണിക്കപ്പെടുന്നുണ്ടെങ്കിലും, നിയമപരമായ തര്‍ക്കം വന്നാല്‍ 1955-ലെ പൗരത്വ നിയമപ്രകാരമുള്ള രേഖകള്‍ ഹാജരാക്കേണ്ടി വരും. പൗരത്വം എന്നത് ഒരു ഭൗതിക രേഖയല്ല, മറിച്ച് നിയമപരമായ ഒരു പദവിയാണെന്നതാണ് യാഥാര്‍ഥ്യം.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ 14ന് ഡബ്ലിനിൽ

ലോക ഭൂപടത്തിലെ എല്ലാ കോണുകളിലും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ…

5 hours ago

മനുഷ്യന്റെ മതിൽക്കെട്ടുകൾക്കപ്പുറം; സ്നേഹത്തിന്റെയും തിരിച്ചറിവിന്റെയും പാഠങ്ങൾ – സണ്ണി മാളിയേക്കൽ

വരുംതലമുറകൾക്കായി ചിന്തിക്കുന്ന ഏതൊരു അനുഭവസ്ഥന്റെയും ഉള്ള് തൊടുന്ന, ആഴത്തിലുള്ള ഒരു സത്യമുണ്ട്—മനുഷ്യൻ സ്വയം നിർമ്മിച്ച മതിൽക്കെട്ടുകളിൽ കുടുങ്ങിപ്പോകുന്നു എന്നത്. ആലുവ…

8 hours ago

അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ശമ്പളവർധന; 2029 മാർച്ച് വരെ 10.75% വർധന

400,000-ത്തിലധികം ജീവനക്കാർക്ക് ആനുകൂല്യം; കുറഞ്ഞ ശമ്പളക്കാരുടെ വരുമാനത്തിൽ കൂടുതൽ വർധന. അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാർക്ക് ആശ്വാസമായി പുതിയ ശമ്പള പരിഷ്കരണ…

9 hours ago

ഷിക്കാഗോയിൽ ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

ഷിക്കാഗോ: ഷിക്കാഗോയിലെ വെസ്റ്റേൺ സ്പ്രിങ്സിൽ ആംട്രാക് ട്രെയിൻ കാറിലിടിച്ച് രണ്ട് എലിമെന്ററി സ്കൂൾ വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ 8…

9 hours ago

ടെക്സാസിൽ ആറുമാസത്തിനിടെ അയ്യായിരത്തിലധികം ഭിന്നശേഷി പാർക്കിംഗ് പെർമിറ്റുകൾ മോഷണം പോയി

ഹ്യൂസ്റ്റൺ: ടെക്സസ് സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടെ 5,000-ത്തിലധികം ഭിന്നശേഷി പാർക്കിംഗ് പെർമിറ്റുകൾ (ഹാൻഡിക്യാപ് പ്ലക്കാർഡുകൾ) മോഷണം പോയതായി…

9 hours ago

പ്ലംബിങ് തകരാറുമൂലം വീട്ടിൽ മലിനവാതകം നിറഞ്ഞു; ടെക്സസ് കുടുംബത്തിന് 2.16 കോടി ഡോളർ (ഏകദേശം 180 കോടിയിലധികം രൂപ) നഷ്ടപരിഹാരം വിധിച്ചു

ടെക്സസ്: വീടിന്റെ പ്ലംബിങ്ങിലുണ്ടായ ഗുരുതരമായ തരാറുമൂലം വർഷങ്ങളോളം മലിനവാതകം ശ്വസിക്കേണ്ടി വന്ന യുഎസിലെ ടെക്സസിലുള്ള ഫോർട്ട് വർത്ത് കുടുംബത്തിന് 2.16…

10 hours ago