കൊച്ചി: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗ്രഹികളുടെ വിതരണത്തിലേക്ക് 30 സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. മാതൃഭൂമിയുടെ സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചിന്റെ ഭാഗമായാണ് ഉണ്ണി മൊബൈല്‍ ഫോണുകള്‍ നല്‍കിയത്.
നേരത്തെ നടന്‍ ജയസൂര്യ, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, സാബുമോന്‍, സുബീഷ് തുടങ്ങി നിരവധി പേര്‍ വിവിധ സംഘടനകള്‍ വഴിയും നേരിട്ടും ടാബുകളും ടി.വികളും നല്‍കിയിരുന്നു.
സംസ്ഥാനത്ത് കൊവിഡ് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയാക്കിയിരുന്നു. എന്നാല്‍ രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഫോണുകളോ ടി.വികളോ ലഭ്യമല്ലാത്തവരായി ഉണ്ടെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു.
ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സ്‌കൂളുകളിലെ ലാപ്‌ടോപ്പ് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിരുന്നു. വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥിനി ഓണ്‍ലൈന്‍ പഠനത്തിന് സാഹചര്യമില്ലാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.
ദരിദ്ര കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ സൗകര്യം ഒരുക്കണമെന്നും ഇതിനായി സ്‌കൂളുകളിലെ ഉപകരണങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.
ന്യൂയോർക്ക് നഗരസഭാ ജീവനക്കാർക്കായി പൂർണ്ണമായും സൗജന്യമായ ശിശുപരിചരണ പദ്ധതി മേയർ സോഹ്റാൻ മംദാനി പ്രഖ്യാപിച്ചു. തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട…
ഒക്‌ലഹോമ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ശിക്ഷിക്കപ്പെട്ട ഗേറ്റ്‌വേ ചർച്ച് സ്ഥാപകൻ റോബർട്ട് മോറിസ് (64) ജയിൽ മോചിതനായി.…
സാൻ ഫ്രാൻസിസ്കോയിലെ നിർണ്ണായകമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പ്രമുഖ പുരോഗമന രാഷ്ട്രീയ സംഘടനയായ 'ജസ്റ്റിസ് ഡെമോക്രാറ്റ്‌സ്' തങ്ങളുടെ സഹസ്ഥാപകൻ കൂടിയായ സായ്കത്ത്…
A Luas extension linking Dublin city centre to Bray via UCD and Sandyford has been…
ഡബ്ലിൻ സിറ്റി സെന്ററിൽ നിന്ന് യുസിഡി, സാൻഡിഫോർഡ് വഴി ബ്രേയിലേക്ക് പോകുന്ന ഉയർന്ന ശേഷിയുള്ള ലുവാസ് ലൈനിന്റെ പദ്ധതികൾ രൂപരേഖ…
ബുൾവെർഡെ (ടെക്സസ്): ടെക്സസിലെ ഹിൽ കൺട്രി കോളേജ് പ്രിപ്പറേറ്ററി ഹൈസ്കൂളിൽ അധ്യാപികയെ വെടിവെച്ച് പരിക്കേൽപ്പിച്ച ശേഷം 15 വയസ്സുകാരനായ വിദ്യാർത്ഥി…