gnn24x7

ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗ്രഹികളുടെ വിതരണത്തിലേക്ക് 30 സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍

0
250
gnn24x7

കൊച്ചി: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള പഠന സാമഗ്രഹികളുടെ വിതരണത്തിലേക്ക് 30 സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍. മാതൃഭൂമിയുടെ സ്മാര്‍ട്ട് ഫോണ്‍ ചലഞ്ചിന്റെ ഭാഗമായാണ് ഉണ്ണി മൊബൈല്‍ ഫോണുകള്‍ നല്‍കിയത്.

നേരത്തെ നടന്‍ ജയസൂര്യ, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, സാബുമോന്‍, സുബീഷ് തുടങ്ങി നിരവധി പേര്‍ വിവിധ സംഘടനകള്‍ വഴിയും നേരിട്ടും ടാബുകളും ടി.വികളും നല്‍കിയിരുന്നു.

സംസ്ഥാനത്ത് കൊവിഡ് മൂലം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ വിക്ടേഴ്‌സ് ചാനല്‍ വഴിയാക്കിയിരുന്നു. എന്നാല്‍ രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഫോണുകളോ ടി.വികളോ ലഭ്യമല്ലാത്തവരായി ഉണ്ടെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു.

ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സ്‌കൂളുകളിലെ ലാപ്‌ടോപ്പ് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയിരുന്നു. വളാഞ്ചേരിയില്‍ വിദ്യാര്‍ത്ഥിനി ഓണ്‍ലൈന്‍ പഠനത്തിന് സാഹചര്യമില്ലാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തീരുമാനം.

ദരിദ്ര കുടുംബത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ സൗകര്യം ഒരുക്കണമെന്നും ഇതിനായി സ്‌കൂളുകളിലെ ഉപകരണങ്ങള്‍ തദ്ദേശ  സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here