Entertainment

അജു വർഗീസ് പ്രണയ നായകനാകുന്ന ആമോസ് അലക്സാണ്ടർ – ആദ്യ വീഡിയോഗാനം എത്തി

പൂർണ്ണമായും ഡാർക്ക് ഹൊറർ ത്രില്ലർ ജോണറിൽ അജയ് ഷാജി കഥയെഴുതി സംവിധാനം ചെയ്യുന്ന ആമോസ് അലക്സാണ്ഡർ എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു.

കനിമൊഴിയേ എന്നോ എന്നിൽ

നിറയഴകായ് വന്നു മെല്ലേ..?

ആരാരും കാണാതായുള്ളിൽ ആവോളം നീയിന്നില്ലേ?

എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.

പ്രശാന്ത് മാധവ് രചിച്ച് മിനി ബോയ് ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത്

സിനോപോളാണ്. വേറിട്ട ശബ്ദത്തിൽ മനോഹരമായ ഒരു ഗാനം സോഷ്യൽ മീഡിയായിൽവലിയ പ്രതികരണം സൃഷ്ടിച്ചിരിക്കുന്നു.

മഞ്ചാടി ക്രിയേഷൻസിൻ്റെ ബാനറിൽ അഷറഫ് പിലാക്കലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അജു വർഗീസും പുതുമുഖം താരാ അമലാ ജോസഫുമാണ് ഈ വീഡിയോ ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അജു വർഗീസിൻ്റെ ക്യൂട്ടായ ഒരു പ്രണയമാണ് ഈ ഗാന രംഗത്തിൽ കൂടി അവതരിപ്പിക്കുന്നത്.

അഭിനയ രംഗത്ത് ഇത്രയും കാലമായിട്ടും ഇത്തരത്തിൽ ഒരു പ്രണയ രംഗത്തിൽ അജു അഭിനയിക്കുന്നത് ഇതാദ്യമാണ്. ഒരു മീഡിയാ പ്രവർത്തകനായിട്ടാണ് അജു വർഗീസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അയാളുടെ പ്രൊഫഷനിടയിൽ കടന്നു വരുന്ന ഒരു പ്രണയം. ഈ പ്രണയത്തിന് അപ്രതീക്ഷിതമായ ചില വഴിത്തിരിവുകൾ ഉണ്ടാകുന്നിടത്താണ് ഈ ആമോസ് അലക്സാണ്ടർ എന്ന ചിത്രത്തിന് പ്രസക്തി വർദ്ധിക്കുന്നത്. 

ജാഫർ ഇടുക്കിയാണ് ആമോസ് അലക്സാണ്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അസാധാരണമായ ഒരു കഥാപാത്രമാണ് ആമോസ് അലക്സാണ്ഡർ . ഈ കഥാപാത്രത്തിലൂടെ ജാഫർ ഇടുക്കിയുടെ ഗ്രാഫും ഏറെ ഉയർത്തുമെന്നതിൽ സംശയമില്ല. കലാഭവൻ ഷാജോൺ, ഡയാനാ ഹമീദ്, സുനിൽ സുഗത ശ്രീജിത്ത് രവി, അഷറഫ് പിലാക്കൽ, രാജൻ വർക്കല എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം ഏതാനും  പുതുമുഖങ്ങളും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നു.

രചന – അജയ് ഷാജി – പ്രശാന്ത് വിശ്വനാഥൻ.

ഗാനങ്ങൾ പ്രശാന്ത് വിശ്വനാഥൻ 

സംഗീതം – മിനി ബോയ്.

ഛായാഗ്രഹണം – പ്രമോദ് കെ. പിള്ള.

എഡിറ്റിംഗ് – സിയാൻ ശ്രീകാന്ത്.

കലാസംവിധാനം – കോയാസ്’

മേക്കപ്പ് – നരസിംഹസ്വാമി.

കോസ്റ്റ്യും ഡിസൈൻ – ഫെമിന ജബ്ബാർ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ജയേന്ദ്ര ശർമ്മ.

ക്രിയേറ്റീവ് ഹെഡ് – സിറാജ് മൂൺ ബീം .

സ്റ്റുഡിയോ ചലച്ചിത്രം.

പ്രൊജക്ട് ഡിസൈൻ – സുധീർ കുമാർ, അനൂപ് തൊടുപുഴ.

പ്രൊഡക്ഷൻ ഹെഡ് -രജീഷ് പത്തംകുളം.

പ്രൊഡക്ഷൻ മാനേജർ – അരുൺ കുമാർ. കെ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – മുഹമ്മദ്.പി.സി.

തൊടുപുഴയിലും പരിസരങ്ങളിലും, രാജസ്ഥാൻ, ദില്ലി എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്..

വാഴൂർ ജോസ്.

ഫോട്ടോ: അനിൽ വന്ദന

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…

7 hours ago

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ തൊഴിലവസരങ്ങളിൽ വർധന

എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…

12 hours ago

33 യൂറോപ്യൻ യൂണിയൻ പൗരന്മാരെ പോളണ്ടിലേക്കും ലിത്വാനിയയിലേക്കും നാടുകടത്തി

ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…

17 hours ago

ഷാജി പാപ്പനും മറ്റ് ആറുപേരുംപുതിയ രൂപത്തിലും വേഷത്തിലുംആട്-3 യുടെ പ്രധാനപ്പെട്ട ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവിട്ടു

ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…

1 day ago

ഒക്‌ലഹോമയിൽ കാണാതായ 12-കാരനെ കണ്ടെത്തി; ക്രൂര പീഡനത്തിന് അമ്മയും രണ്ടാനച്ഛനും പിടിയിൽ

കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർ‌ജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…

1 day ago

വി.എസ്.അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി.തോമസിനും പത്മവിഭൂഷൺ മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ

77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…

1 day ago