സോമൻ അമ്പാട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന അഞ്ചിൽ ഒരാൾ തസ്ക്കരൻ – എന്ന ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴയിലും പരിസരങ്ങളിലുമായി പൂർത്തിയായിരിക്കുന്നു. മലയാളത്തിലെ മുൻനിര അഭിനേതാക്കളായ മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രശസ്ത താരങ്ങളെ അണിനിരത്തി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു പോന്ന സോമൻ അമ്പാട്ട് ഒരു ഇടവേളക്കുശേഷമാണ് വീണ്ടും മെയിൻസ് ടീം സിനിമയിലേക്കു കടന്നു വരുന്നത്. ദുബായ് ഡിഫൻസിൽ ജോലി ലഭിച്ചതാണ് സോമൻ അമ്പാട്ടിന് ചലച്ചിത്ര രംഗത്ത് ഒരു ഇടവേള സൃഷ്ടിച്ചത്.
തൻ്റെ രണ്ടാമത്തെ മടങ്ങിവരവ് ഒന്നിലധികം ചിത്രങ്ങളിലൂടെയാണ്. ഈ സിനിമക്കു പുറമേ മറ്റു രണ്ടു ചിത്രങ്ങളുടെ പ്രവർത്തനങ്ങളും നടന്നു വരുന്നു. ജയശീ സിനിമയുടെ ബാനറിൽ പ്രതാപ് വെങ്കിടാചലം, ഉദയ് ശങ്കർ എന്നിവരാണ് അഞ്ചിൽ ഒരാൾ തസ്ക്കരൻ നിർമ്മിക്കുന്നത്.പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകൾക്കൊപ്പം സഞ്ചരിക്കുകയാണ് ഈ ചിത്രത്തിലൂടെ സോമൻ അമ്പാട്ട്.ഒരു പുതിയ നായകനെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതോടൊപ്പം, മലയാളത്തിലെപ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സ്നേഹവും, നന്മയും, പ്രതികാരവും. നർമ്മവും, അക്ഷനും, പ്രണയവുമൊക്കെ ഘടകങ്ങളായ ഒരു തികഞ്ഞ കൊമേഴ്‌സ്യൽ എൻ്റർടൈനർ തന്നെയാണ് ഈ ചിത്രം.കുറ്റവാളിയാകാൻ ശ്രമിക്കുന്ന എഞ്ചിനിയറിംഗ് ബിരുദധാരിയായ ഒരു യുവാവിൻ്റെ ജീവിതകഥയാണ് ഈ ചിത്രം പറയുന്നത്. അതിലേക്കെത്തപ്പെടാനുള്ള അയാളുടെ ശ്രമങ്ങളും എത്തപ്പെട്ടതിന്നു ശേഷമുള്ള അദ്ദേഹത്തിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളുമാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
സിദ്ധാർത്ഥ് രാജനാണ് ഈ ചിത്രത്തിലെ നായക കഥാപാത്രമായ വിഷ്ണുവിനെ അവതരിപ്പിക്കുന്നത്. ശ്രാവണയാണ് നായിക. കലാഭവൻ ഷാജോൺ, രൺജി പണിക്കർ ,ഹരിഷ് കണാരൻ, ഇന്ദ്രൻസ്, പാഷാണം ഷാജി, ശിവജി ഗുരുവായൂർ,ഹരിഷ് പെരടി, അരിസ്റ്റോ സുരേഷ്, സുബ്രഹ്മണ്യൻ ബൊൾഗാട്ടി,അംബിക, നീനാ ക്കുറുപ്പ് ,സാധികാ വേണുഗോപാൽ, കുളപ്പുളി ലീല ,എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.തിരക്കഥ സംഭാഷണം – ജയേഷ് മൈനാഗപ്പള്ളി,സ്ക്രിപ്റ്റ് കൺസൾട്ടൻ്റ് പ്രസാദ് പണിക്കർ , മണികണ്ഠൻ ഛായാഗ്രഹണവും സന്ധിപ് നന്ദകുമാർ, എഡിറ്റിംഗും നിർവ്വഹിക്കുന്നു.പി.കെ.ഗോപി, ബിനു പി.റ്റി.എന്നിവരുടെ ഗാനങ്ങൾക്ക് അജയ് ജോസഫ് ഈണം പകർന്നിരികുന്നു ‘കലാസംവിധാനം. ഷബീറലി, കോസ്റ്റ്യം -ഡിസൈൻ – രാധാകൃഷ്ണൻ മങ്ങാട്. മേക്കപ്പ് – സജി കൊരട്ടി. അസ്സോസ്സിയേറ്റ് ഡയറക്ടർകുടമാളൂർ രാജാജി, ജയേഷ് മൈനാഗപ്പള്ളി, നിർമ്മാണ നിർവ്വഹണം. – ഷാജി പട്ടിക്കര. ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഫോട്ടോ – അനിൽ പേരാമ്പ്ര.
വാഴൂർ ജോസ്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…