ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗം എന്ന ചിത്രത്തിലെ ഈ ഗാനം ഒരു ലക്ഷം മില്യൻ പ്രേക്ഷകർ | കഴിഞ്ഞിരിക്കുന്നു.
നെഞ്ചിലകത്തു ലാലേട്ടൻ എന്ന ഗാനത്തിലൂടെ യൂത്തിന്റെ ഇടയിൽ ഏറെ സ്വാധീനമുറപ്പിച്ച അശ്വിൻ ജോസും96 എന്ന ചിത്രത്തിലൂടെ തിളങ്ങിയ ഗൗരി കിഷനുമാണ് ഈ ഗാന രംഗത്തിലെ അഭിനേതാക്കൾ.
മനു മഞ്ജിത്ത് രചിച്ച്, ജോയൽ ജോയ്സ് ഈണമിട്ടതാണ് ഈ ഗാനം . യുവാക്കളെ ഏറെ ആകർഷിച്ചിരിക്കുകയാണ് ഈ ഗാനം.
പ്രണയത്തിന്റെ തികച്ചും വ്യത്യസ്ഥമായ കാഴ്ച്ചപ്പാടാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
പ്രണയത്തിന് പ്രായമോ, കാലമോ, പ്രശ്നമല്ലായെന്ന് മൂന്നു പ്രണയങ്ങളിലൂടെ സമർത്ഥിക്കുന്നു ഈ ചിത്രത്തിൽ.
: ഗൗതം വാസുദേവ് മേനോൻ, ജോണി ആന്റെണി , ലെന, എന്നിവരും മലയാള സിനിമയിലെ എക്കാലത്തേയും പ്രിയ നായിക ഷീലയും പ്രധാന വേഷങ്ങളിലെത്തുന്നു ഈ ചിത്രത്തിൽ.
ഇവർക്കൊപ്പം ജാഫർ ഇടുക്കി, മണികണ്ഠൻ പട്ടാമ്പി, ദുർഗാ കൃഷ്ണ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
അശ്വിൻ ജോസ് തന്നെയാണ് തിരക്കഥയും രചിച്ചിരിക്കുന്നത്.
ഛായാഗ്രഹണം – സുരേഷ് ഗോപി.
. എഡിറ്റിംഗ് –
: ലിജോ പോൾ.
നിർമ്മാണ നിർവ്വഹണം – സനൂപ് ചങ്ങനാശ്ശേരി.
സത്യം സിനിമാസിന്റെ ബാനറിൽ എൻ.സുധീഷും,
പ്രേമചന്ദ്രൻ എം.ജി.യും ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.
മെയ് അഞ്ചിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…