Entertainment

അപ് കൈസേ ഹോ

വാഴൂർ ജോസ്

ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന പുതിയ ചിത്രമാണ് ആപ് കൈസേ ഹോ “.നവാഗതനായ വിനയ് ജോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു..’ അംജൂസ് എബൗവ് വേൾഡ് എൻ്റെർടൈൻ മെൻ്റിൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഒരു ബാച്ചിലർ പാർട്ടിയിൽ സുഹ്റുത്തുക്കളുടെ ഇടയിൽ അരങ്ങേറുന്ന ചില പാരവയ്പ്പുകളും അതിനോടനുബന്ധിച്ച് അരങ്ങേരുന്ന സംഭവങ്ങളുമാണു് തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ലൗ ആക്-ഷൻ ഡ്രാമാ.

പ്രകാശൻ പറക്കട്ടെ തുടങ്ങിയ ചിത്രങ്ങൾക്കു് ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിക്കുന്ന ചിത്രം കൂടിയാണിത്.മലയാളത്തിലെ പ്രമുഖ സംവിധായകരായ ജി.മാർത്താണ്ഡൻ, ജുഡ് ആൻ്റണി ജോസഫ്, മിഥുൻ മാനുവൽ തോമസ്, തോമസ് സെബാസ്റ്റ്യൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരുടെ പ്രധാന സഹായിയായി പ്രവർത്തിച്ചിരുന്നതാണ് വിനയ് ജോസ്.ധ്യാൻ ശ്രീനിവാസൻ ,അജു വർഗീസ്, സൈജുക്കുറുപ്പ് , രമേഷ് പിഷാരടി ദിവ്യദർശൻ, ധർമ്മജൻ ബൊൾഗാട്ടി, സുധീഷ്, അവതാരകൻ കൂടിയായ ജീവ, സുരഭി സന്തോഷ്, എന്നിവർക്കൊപ്പം ശ്രീനിവാസനും ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സുരഭി സന്തോഷാണ് നായിക.

സ്വാതി ദാസിൻ്റെ വരികൾക്ക്‌ ഡോൺ വിൻസൻ്റ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു. അഖിൽ ജോർജ് ഛായാഗ്രഹണവും നൗഷാദ് യൂസഫ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അസിസ് കരുവാരക്കുണ്ട്. കോസ്റ്റ്യും. ഡിസൈൻ – ഷാജി ചാലക്കുടി.മേക്കപ്പ് – വിപിൻ ഓമശ്ശേരി.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ . ദിനിൽ ബാബു.പ്രൊഡക്ഷൻ കൺട്രോളർ- സജീവ്ചന്തിരൂർ. സെപ്റ്റംബർ ആറുമുതൽ കൊച്ചിയിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണംആരംഭിക്കുന്നു.

Newsdesk

Recent Posts

അയർലൻഡിൽ ഇന്ന് മുതൽ 24 മണിക്കൂർ ‘സൈബർ ബ്രേക്ക്’; സ്മാർട്ട് ഉപകരണങ്ങൾ ഓഫ് ചെയ്യാൻ ആഹ്വാനം

അമിതമായ ഓൺലൈൻ ഉപയോഗത്തിൽ നിന്ന് മാറിനിൽക്കാനും കുടുംബാംഗങ്ങൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും ലക്ഷ്യമിട്ട് അയർലൻഡിൽ 24 മണിക്കൂർ നീളുന്ന ‘CyberBreak…

55 mins ago

മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് കെ.ടി.സ്കറിയ അന്തരിച്ചു

മുക്കൂട്ടുതറ: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് എരുമേലി ഇടകടത്തി കരിയിലക്കുളം വീട്ടിൽ കെ.ടി. സ്കറിയ (91)…

6 hours ago

ശൈത്യകാലത്ത് വൈദ്യുതി–ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് Yuno Energy

അയർലൻഡിലെ വൈദ്യുതി–ഗ്യാസ് വിതരണ കമ്പനിയായ Yuno Energy ഈ ശൈത്യകാലത്ത് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകദേശം ഒരു ലക്ഷം…

7 hours ago

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; Portmarnock മലയാളിയുടെ തട്ടിപ്പിന് ഇരയായത് നിരവധി പേർ

അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…

23 hours ago

കാൻസർ അതിജീവിതർക്ക് ആശ്വാസം.. €650,000 വരെയുള്ള മോർട്ട്ഗേജ് ഇൻഷുറൻസിന് പുതിയ പരിരക്ഷ

അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…

1 day ago

ഗാർഡയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു

ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…

1 day ago