Entertainment

ആരം ഫുൾ പായ്ക്കപ്പ്

കോഴിക്കോട് നഗരത്തിൻ്റെ മുക്കും മൂലയും അരിച്ചു പെറുക്കി പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ആരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇക്കഴിഞ്ഞ ദിവസം പൂർത്തിയായിരിക്കുന്നു. നാൽപ്പത്തിയഞ്ചു ദിവസതോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഫെബ്രുവരി ഇരുപത്തിയഞ്ചിന് പൂർത്തിയായത്.

പ്രശസ്ത ആഡ് ഫിലിം മേക്കറായ രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡോ. ജുനൈസ് ബാബു നിർമ്മിക്കുന്നു.

ഏറെ ദുരൂഹതകളും, സസ്പെൻസുമൊക്കെ നിറഞ്ഞുനിൽക്കുന്ന ഒരു പോലീസ് കഥ, തികഞ്ഞ ഉദ്വേഗത്തിലും, മികച്ചകെട്ടുറപ്പിലും, അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ.

സത്യസന്ധനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടി വരുന്ന ഒരു പ്രശ്നവും അതിൻ്റെ പിന്നാലെ എത്തുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിലുടെ അവതരിപ്പിക്കുവാൻ സംവിധായകൻ രജീഷ് പരമേശ്വരൻ ശ്രമിക്കുന്നത്.

  ഒരു ഇമോഷണൽ ഡ്രാമ തില്ലർ ജോണർ എന്ന് ഈ ചിത്രത്തെ മൊത്തത്തിൽ വിശേഷിപ്പിക്കാം.

പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്ന സിനിമ കൂടിയാണിത്.

സൈജുക്കുറു പ്പാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സൈജു ഇതുവരെ കൈകാര്യം ചെയ്യാത്ത വിധത്തിലുള്ള തികച്ചും സീരിയസ്സായ ഒരു കഥപാത്രമാണ് ഇതിലെ സി.ഐ.ആൻ്റോ, അഞ്ജു കുര്യൻ, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്, അഷ്ക്കർ അലി, ഷഹീൻ സിദ്ദിഖ്, റിയാസ് നർമ്മ കല, മനോജ്.കെ.യു, ജയരാജ് വാര്യർ, അപ്പുണ്ണി ശശി, കോഴിക്കോട് ജയരാജ്  ഉണ്ണി ലാലു, ഗോകുലൻ, ഹരിത്, സുരഭി സന്തോഷ് രമാദേവി, അൻഷമോഹൻ. മാസ്റ്റർ ആദം എറിക്ക് എന്നിവരും പ്രധാന താരങ്ങളാണ്.

സുഗീത് സംവിധാനം ചെയ്ത കിനാവള്ളി എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കി ശ്രദ്ധേയനായവിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ഗാനങ്ങൾ – കൈതപ്രം,,ജിസ് ജോയ്, ജോപോൾ.

സംഗീതം – രോഹിത് ഗോപാലകൃഷ്ണൻ.

ജെയ്ക്ക് ബിജോയ്സിൻ്റെ പ്രധാന സഹായിയായി പ്രവർത്തിച്ചു പോന്ന രോഹിത് സ്വതന്ത്ര സംഗീത സംവിധായകനാകുകയാണ് ഈ ചിത്രത്തിലൂടെ.

പ്രൊഡക്ഷൻ ഡിസൈനർ – ബാബു പിള്ള.

കോസ്റ്റ്യൂം ഡിസൈൻ- സുജിത് മട്ടന്നൂർ.

മേക്കപ്പ-മനോജ്‌ കിരൺ രാജ്.

സ്റ്റിൽസ് – സിബിചീരൻ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷിബിൻ കൃഷ്ണ.

ഫിനാൻസ് കൺട്രോളർ – ഷിജോ ഡോമിനിക്.

പ്രൊഡക്ഷൻ മാനേജർ – മെഹ്മൂദ് കാലിക്കട്ട്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷാജി കൊല്ലം.

പ്രൊഡക്ഷൻ കൺട്രോളർ – നികേഷ് നാരായണൻ.

വാഴൂർ ജോസ്

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അങ്കെ പോണോങ്ക ആരുമേ ഉയിരോടെ തിരുമ്പി വന്തതേയില്ല ദുരൂഹതകൾ ഉയർത്തി ‘സംഭവം അദ്ധ്യായം ഒന്ന്’എന്ന ചിത്രത്തിൻ്റെ ട്രയിലർ എത്തി

"അങ്കെ കുടിയിറുക്കറിതസ്വാമി ആരെന്നു തെരിയുമോ?അങ്കെ പോണോങ്ക ആരുമേ ഉയിരോടെതിരുമ്പി വന്തതേയില്ലഈ കാട്ടിൽ ഇതിനു മുമ്പും ഇതുപോലെ കുറേയാളുകൾ മിസ്സായിട്ടുണ്ട്.നാട്ടുകാർ പറയുന്നത്…

5 hours ago

മറ്റൊരു നടിയുമായി നടൻ വിജയ്ക്ക് ബന്ധം, വിവാഹ മോഷണം ആവശ്യപ്പെട്ട് ഭാര്യ സംഗീത

25 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാനൊരുങ്ങി വിജയ് യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന്…

6 hours ago

ഡിസംബറിൽ വൈദ്യുതി ബില്ലിൽ കുടിശ്ശിക വരുത്തിയത് ഏകദേശം 320,000 പേർ

കഴിഞ്ഞ വർഷം ഡിസംബറിൽ വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ കഴിയാത്തവരുടെ എണ്ണം ഏകദേശം 320,000 ആയി ഉയർന്നു, മുൻ വർഷത്തെ അപേക്ഷിച്ച്…

6 hours ago

300 പുതിയ പോസ്റ്റൽ ഡെലിവറി ജീവനക്കാരെ An Post നിയമിക്കുന്നു

ദേശീയ പാഴ്‌സൽ ഡെലിവറി ശൃംഖലയായ An Post രാജ്യവ്യാപകമായി 300 പോസ്റ്റൽ ഡെലിവറി ജീവനക്കാരെ കൂടി നിയമിക്കുന്നു. 2026 ലെ…

1 day ago

56 ദിവസം തുടർച്ചയായ മഴ; അയർലണ്ടിൽ പുതിയ റെക്കോർഡ്

അയർലണ്ടിൽ തുടർച്ചയായി 56 ദിവസം പെയ്ത മഴ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. 2026 ജനുവരി 1 മുതൽ ഫെബ്രുവരി…

1 day ago

നാൻസി ഗുത്രി തിരോധാനം 25 ദിവസം പിന്നിടുന്നു,  വിവരം നൽകുന്നവർക്ക് കുടുംബം 10 ലക്ഷം ഡോളർ പ്രതിഫലം

ടെക്സാസ് : പ്രമുഖ അമേരിക്കൻ ടിവി അവതാരക സവന്ന ഗുത്രിയുടെ മാതാവ് നാൻസി ഗുത്രി (84) ട്യൂസണിലെ വസതിയിൽ നിന്ന്…

1 day ago