Entertainment

ഫയർ ഡാൻസുമായി അർജുൻ അശോകൻ; തീപ്പൊരി ബെന്നിക്ക് പുതിയരൂപം


സാധാരണക്കാരായ കർഷകഗ്രാരത്തിൻ്റെ പശ്ചാത്തലത്തിലൂടെ  രാജേഷ് ജോജി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന തീപ്പൊരി ബെന്നി എന്ന ചിത്രത്തിന് പുതിയ രൂപം കൈവന്നിരിക്കുന്നു ‘
തീപാറും ഡാൻസുമായി പ്രത്യക്ഷപ്പെടുന്ന ബെന്നിയുടെ പുതിയ ലുക്കിലൂടെയാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.
സാധാരണ നാട്ടാമ്പറത്തുകാരൻ്റെ വേഷമായ മുണ്ടും ഷർട്ടുമാണ് ഇതുവരെ ബെന്നിയെ പ്രേക്ഷകർക്കു പരിചിതമെങ്കിൽ ഇപ്പോൾ പുറത്തു വിട്ടിരിക്കന്ന ടീസറ്റിൽ ഇതുവരെ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ഗറ്റപ്പിലൂടെയാണ് എത്തുന്നത്ചിത്രത്തിന് മറ്റൊരുമാനം നൽകുന്നു ‘
അർജുൻ അശോകനാണ് തീപ്പൊരി ബെന്നിയെ ഭദ്രമാക്കുന്നത്.
പുതിയ തലമുറയിൽ വ്യത്യസ്ഥമായ കാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനസ്സിൽ എളുപ്പത്തിൽ സ്ഥാനം പിടിച്ച നടനാണ്.അർജുൻ അശോകൻ.
ഇടതുപക്ഷ ചിന്താഗതിക്കാരനായ വട്ടക്കുട്ടായിൽ ചേട്ടായിയുടെ മകനാണ് ബെന്നി.അപ്പൻ്റെ സിദ്ധാന്തങ്ങളോട് വിയോജിപ്പുള്ളവനാണ് ബെന്നി.ഇതിൻ്റെ സംഘർഷങ്ങളും ഒപ്പം പ്രണയവും നർമ്മവും, ഒക്കെ കോർത്തിണക്കി ഹൃദയഹാരിയായ മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്.
എല്ലാവിധ വാണിജ്യ ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റെർ ടൈ ന റായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ജഗദീഷാണ് വട്ടക്കുട്ടായിൽ ചേട്ടായിയെ അവതരിപ്പിക്കുന്നത്.
ഫെമിന ജോർജ് (മിന്നൽ മുരളി ഫെയിം) നായികയാകുന്നു.
ടി.ജി.രവി, സന്തോഷ് കീഴാറ്റൂർ ‘ ഷാജു ശ്രീധർ, പ്രേം പ്രകാശ്, ശ്രീകാന്ത് മുരളി, റാഫി ,നിഷാനരംഗ്, എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം – ശ്രീരാഗ് സജി.
ഛായാഗ്ദഹണം – അജയ് ഫ്രാൻസിസ് ജോർജ് ‘
എഡിറ്റിംഗ് സൂരജ്.ഈഎസ്.
കലാസംവിധാനം – മിഥുൻ ചാലിശ്ശേരി.
കോസ്റ്റ്യും – ഡിസൈൻ – മേക്കപ്പ് – കിരൺ രാജ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി.
ഫിനാൻസ് കൺട്രോളർ- ഉദയൻകപ്രശ്ശേരി.
കോ- പ്രൊഡ്യൂസേർസ്. റുവൈസ് ഷെബിൻ, ഷിബുബക്കർ ഫൈസൽ ബക്കർ ,
പ്രൊഡക്ഷൻ മാനേജർ-എബി കോടിയാട്ട്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് -രാജേഷ് മേനോൻ. നോബിൾ ജേക്കബ് ഏറ്റുമാനൂർ,
പ്രൊഡക്ഷൻ കൺട്രോളർ- അലക്സ്.ഈ.കുര്യൻ’ സെൻട്രൽപിക്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തി
ക്കുന്നു ‘
വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/Itv41RPHGZ0BL2tcOUGxIA

Sub Editor

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

29 mins ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

2 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

3 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

3 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

3 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

3 hours ago