നാമധേയം കൊണ്ട് തന്നെ കൗതുകകരമായ ഒരു ചിത്രമാണ് “വയസ്സെത്രയായി മുപ്പത്തി…”.
ഈ ചിത്രത്തിന്റെ തുടക്കം ഇക്കഴിഞ്ഞ ഫെബുവരി പതിനാറ് വ്യാഴാഴ്ച്ച വടകരയിലെ കുട്ടോത്ത് നടന്നു.
നോലിമിറ്റ്സ് ഫിലിംസിൻ്റെ
ബാനറിൽ ഷിജു യു.സി. നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് പപ്പൻ ടി.നമ്പ്യാരാണ്.
തികച്ചും ലളിതമായ ചടങ്ങിൽ സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി.സതീദേവി.ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് തുടക്കമിട്ടത്.
പിന്നീട് നടന്ന ചടങ്ങിൽ കുറ്റ്യാടി എം.എൽ.എ കുഞ്ഞഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു.
വടകര നഗരസഭാ ചെയർപെഴ്സൺ കെ.പി. ബിന്ദു, വല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജുളകുട്ടോത്ത്, വാർഡ് മെംബർ, സഫിയ എന്നിവർ ആശംസകൾ നേർന്നു.
വിവാഹം എല്ലാവരുടേയും സ്വപ്നമാണ്. മുപ്പത്തിയേഴു വയസ്സായിട്ടം വിവാഹം നടക്കാത്ത ബ്രിഗേഷ് എന്ന മുപ്പത്തിയേഴുകാരൻ്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നു പോകുന്നത്.
വിവാഹ കമ്പോളത്തിലെ അവിശുദ്ധ പ്രവണതകളാണ് തികച്ചും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
പുതിയ തലമുറയിലെ ശ്രദ്ധേയനായ പ്രശാന്ത് മുരളി നായകനാകുന്ന ഈ ചിത്രത്തിൽ മെറീനാ മൈക്കിൾ, വൈഷ്ണവി എന്നിവരാണു നായികമാർ.
ഉണ്ണിരാജാ, അരിസ്റ്റോ സുരേഷ്, ജയശങ്കർ, അനൂപ് ചന്ദ്രൻ, , മഞ്ജു പത്രോസ്. രമ്യാ സുരേഷ്.ചിത്ര ,കലാഭവൻ സരിഗാ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – ഷിജു.യു.സി.
തിരക്കഥ, സംഭാഷണം – ഫൈസൽ അബ്ദുള്ള
ഗാനങ്ങൾ –
കൈതപ്രം .സംഗീതം – ഷിബു സുകുമാരൻ,
ഛായാഗ്രഹണം – സമീർ ജിബ്രാൻ. എഡിറ്റിംഗ് – റിയാസ് ബദനി.
മേക്കപ്പ് – ജിത്തു പയ്യന്നൂർ
കോസ്റ്റ്യും.ഡിസൈൻ – ഇന്ദ്രൻസ് ഇ യൻ
പ്രൊഡക്ഷൻ കൺട്രോളർ- പ്രേംകമാർ പറമ്പത്ത്’
പ്രൊഡക്ഷൻ ഡിസൈനർ – സുഗുണേഷ്കറ്റിയിൽ.
ഫെബ്രുവരി ഇരുപതിന് വടകരയിൽ ചിത്രീകരണമാരംഭിച്ചു ഈ ചിത്രത്തിൻ്റെ ചിത്രീകരണം , മാഹി, മൈസൂർ, തലശ്ശേരി എന്നിവിടങ്ങളിലായി പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – ജയപ്രകാശ് അതളൂർ
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…