Top News

കോഴിക്കോട് നഴ്സിങ് വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികൾ സഹപാഠികൾ

ലഹരിപാനീയം നൽകി മയക്കി നഴ്സിങ് വിദ്യാർഥിനിയെസുഹൃത്തുക്കളും സഹപാഠികളുമായിരുന്ന രണ്ടുപേർ ചേർന്ന് ‘കൂട്ടബലാത്സംഗത്തിന് ഇരയാക്കി. എറണാകുളം സ്വദേശിനിയാണ് പീഡനത്തിന് ഇരയായത്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. പ്രതികൾ വിദ്യാർഥിനിയെ ഗോവിന്ദപുരത്തെ താമസസ്ഥലത്തേക്കെത്തിച്ച് ലഹരിപാനീയം നൽകി മയക്കി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെ പോലീസ് പറഞ്ഞു.

പുലർച്ചെ രണ്ടിന് മയക്കം വിട്ടുണർന്നപ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയായ വിവരമറിയുന്നത്. അതേസമയം, സുഹൃത്തുക്കളായ ഇരുവരും മദ്യലഹരിയിൽ ബോധംകെട്ട് ഉറങ്ങുകയായിരുന്നു. അപ്പോൾതന്നെ മുറിയിൽനിന്ന് പുറത്തേക്കിറങ്ങിയ വിദ്യാർഥിനി സഹപാഠിയായ നഴ്സിങ് വിദ്യാർഥിയെ ഫോണിൽ വിളിച്ചുവരുത്തുകയും ഈ സഹപാഠി പെൺകുട്ടിയെ താമസസ്ഥലത്ത് എത്തിക്കുകയുമായിരുന്നു.

രണ്ടാംപ്രതി എറണാകുളത്താണ്താമസം. ഇയാളെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടി സംഭവം എറണാകുളത്തുള്ള ബന്ധുക്കളെ അറിയിക്കുകയും തുടർന്ന് പരാതി നൽകുകയുമായിരുന്നു. കസബ ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. ഇരുപ്രതികളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും കസബ പോലീസ് അറിയിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Newsdesk

Recent Posts

ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് സൗദി പൊലീസ് കസ്റ്റഡിയിൽ

സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…

4 hours ago

ശക്തമായ കാറ്റും കനത്ത മഴയും; അയർലണ്ടിൽ ഏഴ് കൗണ്ടികളിൽ യെല്ലോ അലേർട്ട്

വെള്ളപ്പൊക്കത്തിനും യാത്രാതടസ്സങ്ങൾക്കും സാധ്യത അയർലണ്ടിന്റെ പടിഞ്ഞാറൻ, വടക്കുപടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ ഏഴ് കൗണ്ടികളിൽ…

6 hours ago

അയർലണ്ടിൽ 3 ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ; സ്കൂൾ, ആശുപത്രി സേവനങ്ങൾ തടസ്സപ്പെട്ടു

അയർലണ്ടിൽ ശമ്പളക്കരാർ സംബന്ധിച്ച തർക്കം രൂക്ഷമായതോടെ രാജ്യവ്യാപകമായി മൂന്ന് ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ പണിമുടക്കിൽ. അധ്യാപകർ, നഴ്‌സുമാർ, ഡോക്ടർമാർ, സിവിൽ…

7 hours ago

ജെസ്സിയും കാർത്തിക്കും വീണ്ടും സ്‌ക്രീനിൽ.! ‘വിണ്ണൈത്താണ്ടി വരുവായാ’യുടെ പ്രണയനിമിഷങ്ങളുമായി മാൾട്ടയിൽ മലയാളി സുഹൃത്തുക്കളുടെ സോങ് റീക്രിയേഷൻ

ചില സിനിമകൾ കാലം എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് മായില്ല. അതിലെ കഥാപാത്രങ്ങളും പ്രണയനിമിഷങ്ങളും പാട്ടുകളും വീണ്ടും വീണ്ടും ഓർത്തെടുക്കാൻ…

8 hours ago

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

1 day ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

1 day ago