ഒരു മ്പിനിമയുടെ ചിത്രീകരണം പൂർത്തിയായ ദിവസം തന്നെ ആ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അതേ ലൊക്കേഷനിൽ ആരംഭിച്ചു കൊണ്ട് പ്രശസ്ത നടൻ ബൈജു എഴുപുന്ന ചരിത്രം കുറിച്ചു. ഇടുക്കിയിലെ ചേലച്ചുവട് വെള്ളിമല കഞ്ഞിക്കുഴി, ചെറുതോണി ഭാഗങ്ങളിലായി ചിത്രീകരണം നടന്നു വരുന്ന താൻ സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന സിനിമയുടെ തന്നെ രണ്ടാം ഭാഗത്തിനാണ് ഫെബ്രുവരി രണ്ട് ഞായറാഴ്ച്ച വെള്ളിമലയിൽ ആരംഭം കുറിച്ചത്.
ഇതേ ലൊക്കേഷനിൽ ഡിസംബർ ഇരുപത്തിയൊമ്പത് ഞായറാഴ്ച്ചയായിരുന്നു തൻ്റെ ചിത്രം ആരംഭിച്ചത്. ഫെബ്രുവരി രണ്ട് ഞായറാഴ്ച്ച തന്നെ രണ്ടാം ഭാഗത്തിനും തുടക്കമിടാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടന്ന് ബൈജു വ്യക്തമാക്കി.
അനുഗ്രഹീത നടി മഹേശ്വരിയമ്മ ആദ്യ ഭദ്രദീപം തെളിയിച്ചാണ് കൂടോത്രം ആരംഭിച്ചതെങ്കിൽ കൂടോത്രം 2 നും തുടക്കം കുറിച്ചത് മനോഹരിയമ്മതന്നെയാണന്നത് കൗതുകം പകരുന്നു. സന്തോഷ്. സി. കുമാർ സ്വിച്ചോൺ കർമ്മവും, മാസ്റ്റർ സിദ്ധാർത്ഥ് ഫസ്റ്റ് ക്ലാപ്പും നൽകി. സാൻജോ പ്രൊഡക്ഷൻസ്, ദേവദയം പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ബൈജു എഴുപുന്നയും, സിജി കെ. നായരും ചേർന്നാണ് രണ്ടാം ഭാഗവും നിർമ്മിക്കുന്നത്.
തമിഴിലെയും, തെലുങ്കിലെയും പ്രശസ്ത താരങ്ങൾക്കൊപ്പം, ഡിനോയ് പൗലോസ് (തണ്ണീർമത്തൻ ദിനങ്ങൾ ഫെയിം), ശ്രീനാഥ് മഗന്തി, റേച്ചൽ ഡേവിഡ്, അ ലൻസിയർ, സുധിക്കോപ്പ, സായ് കുമാർ, സലിം കുമാർ, ശ്രീജിത്ത് രവി, ദിയ, ബിനു തൃക്കാക്കര, മാസ്റ്റർ സിദ്ധാർഥ്, അക്സ ബിജു, അബിയ ബിജു, ആൽബെർട്ട് വിൻസെന്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സന്തോഷ് കെ. ചാക്കോച്ചന്റേതാണ് കഥ. ഗാനങ്ങൾ: ബി.കെ. ഹരിനാരായണൻ. സംഗീതം: ഗോപി സുന്ദർ.
ഛായാഗ്രഹണം: ജിസ് ബിൻ സെബാസ്റ്റ്യൻ. ഷിജി ജയദേവൻ. എഡിറ്റിങ്: ഗ്രേസൺ, കലാസംവിധാനം: ഹംസ വള്ളിത്തോട്.
മേക്കപ്പ്: ജയൻ പൂങ്കുളം. ആക്ഷൻ ഡയറക്ടർ: ഫീനിക്സ് പ്രഭു. പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ.
ഇവരെ കൂടാതെ കൂടോത്രം സിനിമയുടെ പ്രധാന അണിയറ പ്രവർത്തകർ എല്ലാം തന്നെ രണ്ടാം ഭാഗത്തിലും അണിനിരക്കുന്നു. സംവിധാനത്തോടൊപ്പം തിരക്കഥയും, സംഭാഷണവും ഒരുക്കുന്നത് ബൈജു എഴുപുന്നയാണ്. 2025 ഏപ്രിൽ ആദ്യവാരം ചിത്രീകരണത്തിന്റെ രണ്ടാം ഷെഡ്യൂൾ ഇടുക്കി ചിന്നക്കനാൽ, കണ്ണൂർ കണ്ണവംകാട് എന്നിവിടങ്ങളിലായി ആരംഭിക്കും.
വാഴൂർ ജോസ്.
ഫോട്ടോ – നൗഷാദ് കണ്ണൂർ
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ ഉൾപ്പെടെ 5 പേർക്ക് ദാരുണാന്ത്യം.…
ഗോവ: സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണമേർപ്പെടുത്താൻ ഗോവയും ആന്ധ്രാപ്രദേശും. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായാണ് നിർണായക തീരുമാനം. ഓസ്‌ട്രേലിയ നടപ്പിലാക്കിയ…
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…