ധ്യാൻ ശ്രീനിവാസനും പ്രയാഗാ മാർട്ടിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന’ബുള്ളറ്റ് ഡയറീസ്‌എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിനഞ്ചിന് ആരംഭിക്കുന്നു.സന്തോഷ് മണ്ടൂർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബി ത്രീ എം.(B3M) ക്രിയേഷൻസിൻ്റെ ബാനറിൽ നോബിൻ തോമസ്, പ്രമോദ് മാട്ടുമ്മൽ, മിനു തോമസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.
കണ്ണൂർ ജില്ലയിലെ മലയോര ക്രൈസ്തവ പശ്ചാത്തലത്തിലൂടെബൈക്കു കളോട് ഏറെ കമ്പമുള്ള രാജു ജോസഫ് എന്ന യുവാവിൻ്റെ ജീവിതത്തെ പ്രധാനമായും കേന്ദ്രീകരിച്ചാണ് ഈ ചിത്രത്തിൻ്റെ അവതരണം.ബൈക്കും യുവാവും തമ്മിലുള്ള ആത്മബന്ധമാണ് ചിത്രത്തിൻ്റെ കാതലായ വിഷയവും, ഇതെല്ലാം ഉദ്വേഗത്തോടെയും നിരവധി ഹൃദ്യമായ മുഹൂർത്തങ്ങളിലൂടെയും അവതരിപ്പിക്കുന്നു.
രൺജി പണിക്കർ, ജോണി ആൻ്റണി, സലിം കുമാർ, ആൻസൺ പോൾ ‘അൽത്താഫ്, ശീകാന്ത് മുരളി, കോട്ടയം പ്രദീപ്, ശ്രീലഷ്മി, മനോഹരി, നിഷാ സാരംഗ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൈതപ്രം , റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം പകർന്നിരിക്കുന്നു. രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ഫൈസൽ അലിയാണ്ഛായാഗ്രാഹകൻ എഡിറ്റിം നിർവ്വഹിക്കുന്നു. കലാസംവിധാനം. അജയൻമങ്ങാട്. കോസ്റ്റ്യും – ഡിസൈൻ മീരാസനീഷ്. മേക്കപ്പ് – രഞ്ജിത്ത് അമ്പാടി, പ്രൊജക്റ്റ് – ഡിസൈനർ അനിൽ അങ്കമാലി കരുവഞ്ചാൽ, ആലക്കോട് ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…