Entertainment

“സി.ഐ.ഡി. രാമചന്ദൻ റിട്ട. എസ്.ഐ” ആരംഭിച്ചു

കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാതത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ്  സി.ഐ.ഡി. രാമചന്ദ്രൻൻ റിട്ട എസ്.ഐ.
നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഏപ്രിൽ ഇരുപത് വ്യാഴാഴ്ച്ച അഞ്ചൽ, കുളത്തുപ്പുഴ ഭാഗങ്ങളിലായി ആരംഭിച്ചു.


തികഞ്ഞ ഒരു പൊലീസ് കുറ്റാന്വേഷണ ചിത്രമാണിത്. തികഞ്ഞ ക്രൈം ത്രില്ലർ.
ഒരു ക്രൈം ത്രില്ലർ ചിത്രത്തിന്റെ സസ്പെൻസ് ആദിമധ്യാന്ത്യം നിലനിർത്തിക്കൊണ്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കാൻ ശ്രമിക്കുന്നതെന്ന്
സംവിധായകനായ സനൂപ് സത്യൻ പറഞ്ഞു.
എ.ഡി.1877 സെൻസ് ലോഞ്ച് എന്റെർടൈൻ മെന്റിന്റെ ബാനറിൽ ഷിജു
മിസ്പ, ബിനിൽ തോമസ്, സനൂപ് സത്യൻ എന്നിവ രാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
രണ്ടു വ്യത്യസ്ഥ ലൊക്കേഷനുകളിലൂടെ യാണ് ഈ ചിതത്തിന്റെ കഥാ പുരോഗതി. ഒരു ഗ്രാമപ്രദേശവും ഒരു നഗരവും. നഗരം തിരുവനന്തപുരമാണ്.


മുപ്പതു വർഷങ്ങൾക്കു മേൽ തിരുവനന്തപുരം ഫോർട്ട് പൊലീസിൽ ക്രൈം വിഭാഗത്തിൽ പ്രവർത്തിച്ചതിനു ശേഷം വിരമിച്ചതാണ് എസ്.ഐ. രാമചന്ദ്രൻ.
ഓരോ പൊലീസ് സ്റ്റേഷനിലും പല വിഭാഗങ്ങളുണ്ട്. ക്രൈം ,ലോ ആന്റ് ഓർഡർ, അങ്ങനെ പല വിധത്തിൽ. തുടക്കകാലം മുതൽ ക്രൈം വിഭാഗത്തിൽ പ്രവർത്തിച്ചു പോന്നതാണ് രാമചന്ദ്രൻ. കോൺസ്റ്റബിളായിട്ടാണതുടക്കം. എസ്.ഐ. ആയിട്ടാണ് ഔദ്യോഗിക ജീവിതത്തിൽ നിന്നുള്ള വിരമിക്കൽ.

കുറ്റാന്വേഷണ കേസ്സുകളിൽ രാമചന്ദ്രൻ
എന്നും ഏറെ മികവു പുലർത്തിയിരുന്നു. അതാണ് തന്റെ സർവ്വീസ് തീരുന്നതു വരെയും ക്രൈം വിഭാഗത്തിൽ ത്തന്നെഅദ്ദേഹത്തിനു തുടരുവാൻ കഴിഞ്ഞത്. മേലുദ്യോഗസ്ഥരും രാമചന്ദ്രന്റെ സേവനം ക്രൈം വിഭാഗത്തിൽത്തന്ന വേണമെന്ന് ആഗ്രഹിച്ചിരുന്നു.
ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചതിനു ശേഷം നാട്ടിൽ താമസ്സമാക്കിയതിനിടയിൽ നടന്ന ഒരു കൊലപാതകത്തിന്റെ ചുരുളുകൾ നിവർത്തുവാൻ രാമചന്ദ്രന്റെ വൈഭവം ഏറെ സഹായകരമായി. പൊലീസ് ഡിപ്പാർട്ട്മെന്റിനെ ഇപ്പോഴും സഹായിക്കുന്ന രാമചന്ദ്രന്റെ പുതിയ കേസന്വേഷണമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ബൈജു സന്തോഷ്,
സുധീർ കരമന, അനു മോൾ, പ്രേംകുമാർ, അസീസ് നെടുമങ്ങാട്, ആനന്ദ് മഹാദേവൻ, സംവിധായകൻ തുളസീദാസ് ലഷ്മി ദേവൻ, ഗീതി സംഗീത, അരുൺ പുനലൂർ, കല്യാൺ ഖാനാ
എന്നിവരും പ്രധാന താരങ്ങളാണ്.
തിരക്കഥ – അനീഷ് വി.ശിവദാസ്, സനൂപ് സത്യൻ.
ഗാനങ്ങൾ – ദീപക് ചന്ദ്രൻ.
സംഗീതം – അനു വി. ഇവാൻ.
ഛായാഗ്രഹണം – ജോ ക്രിസ്റ്റോ സേവ്യർ.
എഡിറ്റിംഗ് – വിഷ്ണു വേണുഗോപാൽ.
കലാസംവിധാനം – മനോജ് മാവേലിക്കര
മേക്കപ്പ് . ഒക്കൽ ദാസ്.
കോസ്റ്റ്യും – ഡിസൈൻ – റാണാ പ്രതാപ് ,
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് -സുധൻ രാജ്, ലഷ്മി ദേവൻ, പ്രവീൺ എസ്. ശരത്ത്. എസ്.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ഉണ്ണി.സി.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്‌സ്- സജി കുണ്ടറ, രാജേഷ് ഏലൂർ.
പ്രൊഡക്ഷൻ കൺട്രോളർ – സുനിൽ പേട്ട :
വാഴൂർ ജോസ്.
ഫോട്ടോ – വിദ്യാസാഗർ

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

4 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

5 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

7 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

15 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago