ബന്യാമനും – ഇന്ദുഗോപനും തിരക്കഥ ഒരുക്കുന്നതിലൂടെ ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ട ചിത്രത്തിൻ്റെ പേര് ഇന്ന് മലയാളത്തിലെ പ്രമുഖ താരങ്ങളുടെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
ക്രിസ്റ്റി – എന്നാണ് ചിത്രത്തിൻ്റെ പേര്.
ചിത്രത്തിലെ നായക കഥാപാത്രത്തിൻ്റെ പേരാണ് ക്രിസ്റ്റി .
യുവനിരയിലെ ശ്രദ്ധേയരായ നടൻ മാത്യു തോമസാണ് ക്രിസ്റ്റിയെ അവതരിപ്പിക്കുന്നത്.
ബോളിവുഡ് അടക്കം പ്രമുഖ ഭാഷകളിലെല്ലാം ശ്രദ്ധേയയായ നടിയായ മാ
ളവികാ മോഹനാണ് നായിക.
നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ഈ ചിത്രം തീരപ്രദേശത്തിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഒരു പ്രണയകഥയാണ് പറയുന്നത്.
കെട്ടുറപ്പുള്ള ഒരു കഥയുടെ
പിൻബലത്തിലൂടെ ഒരുങ്ങുന്ന ഈ ചിത്രം ഒരു സമൂഹത്തിൻ്റെ നേർക്കാഴ്ച്ച കൂടിയാണ്.
കായലും കടലും ഒത്തു ചേരുന്ന അപൂർവ്വ സ്ഥലമായ പൊഴികൊണ്ട് ശ്രദ്ധേയമായ പൂവ്വാറാണ് ഈ ചിത്രത്തിൻ്റെ ലൊക്കേഷൻ,
ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ. എസ്. കുറുപ്പ് ,വീണാ നായർ, സ്മിനു സിജോ, മഞ്ജു പത്രോസ് എന്നിവരും പ്രധാന താരങ്ങളാണ്.
കഥ – ആൽവിൻ ഹെൻറി
വിനായക് ശശികുമാർ – അൻവർ അലി, എന്നിവരുടെ വരികൾക്ക്
ഗോവിന്ദ് വസന്ത ഈണം പകർന്നിരിക്കുന്നു.
ആനന്ദ്.സി.ചന്ദ്രൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് – മനു ആൻ്റണി,
കലാസംവിധാനം -സുജിത് രാഘവ്, മേക്കപ്പ് – ഷാജി പുൽപ്പള്ളി. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -ഷെല്ലി ശ്രീസ് – പ്രൊഡക്ഷൻ എക്സിക്യട്ടീവ് പ്രദീപ് ഗോപിനാഥ്. വിജയ്.ജി.എസ്. പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ. റോക്കി മൗണ്ടൻ സിനിമാ സിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഫെബ്രുവരിയിൽ
പ്രദർശനത്തിനെത്തുന്നു. പബ്ലിസിറ്റി ഡിസൈനർ – ആനന്ദ് രാജേന്ദ്രൻ
വാഴൂർ ജോസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…