കൊച്ചി: മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രമായ ദൃശ്യം 2 ഫെബ്രുവരി 19 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. ജിത്തു ജോസഫ് ആണ് സിനിമയുടെ രചനയും സംവിധാനവും ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഭാഗം വമ്പൻ ഹിറ്റായിരുന്നു. ലോകമെമ്പാടുമുള്ള മലയാളികളും മറ്റ് ഭാഷക്കാരും സിനിമ ഏറ്റെടുത്തിരുന്നു. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.
ഫെബ്രുവരി 8 നാണ് ദൃശ്യം 2 വിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരം. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
ഫെബ്രുവരി 19 ന് 240 രാജ്യങ്ങളിലെ പ്രേക്ഷകരിലേക്ക് ചിത്രം എത്തും. ഫെബ്രുവരി 19 ന് ദൃശ്യം 2 റിലീസ് ചെയ്യുന്നതോടുകൂടി അയർലണ്ടിലെ മോഹൻലാൽ ആരാധകർക്കും ഇനി ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം കാണാം.
ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…
ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…
വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…
ഫിലാഡൽഫിയ: അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഫിലാഡൽഫിയയിൽ അമ്മയെ ശാരീരികമായി ഉപദ്രവിക്കുന്നത് കണ്ട 11 വയസ്സുകാരൻ അമ്മയുടെ കാമുകനെ വെടിവെച്ചു കൊന്നു.…
പെൻസിൽവേനിയ: അമേരിക്കയിലെ ചെസ്റ്റർ കൗണ്ടിയിൽ ട്രാഫിക് പരിശോധനയ്ക്കിടെ പെൻസിൽവേനിയ സ്റ്റേറ്റ് പോലീസ് കോർപ്പറൽ തിമോത്തി ഒക്കോണർ (40) വെടിയേറ്റു മരിച്ചു.…
സി.വി.സാമുവൽ, ഡെട്രോയിറ്റ്, മിഷിഗൺ, യു.എസ്.എ 2024-ൽ എന്റെ മകൻ ഷിബു സാമുവൽ എന്നോട് പതുക്കെ ചോദിച്ചു, "ഡാഡി, നമ്മുടെ കുടുംബത്തിൽ…