Entertainment

“എതിരെ” ഡിസംബർ ഇരുപത്തിനാലിന് ആരംഭിക്കുന്നു

റഹ് മാൻ – വീണ്ടും മലയാളത്തിൽ. ഗോകുൽ സുരേഷ് ഗോപിയുംനായകനിരയിൽനമിതാ പ്രമോദ് നായിക. സാധാരണക്കാരായമനുഷ്യരുടേയും ഒരിടത്തരം ഗ്രാമത്തിൻ്റേയും പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഒരു സസ്പെൻസ് ത്രില്ലർ സിനിമ അണിയിച്ചൊരുക്കുകയാണ് തിരക്കഥാകൃത്തുകൂടിയായ അമൽ കെ.ജോബി , “എതിരെ ” എന്ന ചിത്രത്തിലൂടെയാണ് അമൽ .കെ .ജോബി സംവിധായകനിരയിലേക്ക് കടന്നു വരുന്നത്. പ്രശസ്ത സംവിധായകനായ കെ – മധുവിൻ്റെ ബാങ്കിംഗ് ഹവേഴ്സ്10-4 എന്ന ചിത്രത്തിൻ്റെ തിരക്കഥ രചിച്ചു കൊണ്ടാണ് അമൽ രംഗത്തെത്തിയിരിക്കുന്നത്. ഒരു ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പൂർണ്ണമായും ത്രില്ലോടെ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. 

ഗ്രാമീണ പശ്ചാത്തലത്തിലൂടെഒരുക്കുന്ന ഈ ചിത്രം നമ്മുടെ നിത്യജീവിതത്തിൻ്റെ ഒരു നേർക്കാഴ്ച്ചയുടെ ചലച്ചിത്രാവിഷ്ക്കാരണം കൂടിയാണ്.പൂർണ്ണമായും ഉദ്വേഗത്തോടെയും സസ്പെൻസും കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിലെ റാം’ എന്ന ചിത്രം നിർമ്മിച്ചു കൊണ്ട് ഏറെ പ്രശസ്തിയാർജിച്ചിരിക്കുന്ന അഭിഷേക് ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്, രമേഷ് – പി.പിള്ളയാണ് നിർമ്മാതാവ് – ഒരു പിടി മികച്ച ചിത്രങ്ങളാണ് അഭിഷേക് ഫിലിംസിൻ്റെതായി അണിയറയിൽ ഒരുങ്ങുന്നത്.

മണിയൻ പിള്ള രാജു, ശാന്തികൃഷ്ണാ ഇന്ദ്രൻസ്, ഡോ.റോണി, എന്നിവർക്കൊപ്പം വിജയ് നെല്ലീസ് എന്ന പുതു മുഖവും ശ്രദ്ധേയമായ വേഷമണിയുന്നു. അമൽ.കെ.ജോബി , അമൽദേവ്.കെ.ആർ. എന്നിവരുടെ കഥക്ക് പ്രശസ്ത തിരക്കഥാകൃത്ത് സേതു തിരക്കഥ രചിക്കുന്നു. സംഗീതം.കേദാർ.വിഷ്ണുനാരായണൻ ഛായാഗ്രഹണവും നിഖിൽ വേണു എഡിറ്റിംഗും നിർവ്വഹിക്കുന്നു,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി.പ്രൊഡക്ഷൻ കൺട്രോളർ.അലക്സ്. ഈ കുര്യൻ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് -രാജേഷ് മേനോൻപ്രോജക്റ്റ് ഡിസൈനർ – വിജയ് നെല്ലിസ് .ഡിസംബർ ഇരുപത്തിനാലിന് തൊടുപുഴയിൽ  ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം തൊടുപുഴ മൂവാറ്റുപുഴാ എന്നിവിടങ്ങളിലായി പൂർത്തിയാകും.

വാഴൂർ ജോസ്.

Newsdesk

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

6 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

9 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

9 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

9 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

17 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

1 day ago