Entertainment

ക്രിസ്തുമസ് ആഘോഷമാക്കാൻ ഫാമിലി ത്രില്ലർ മെഗാ മൂവി “നാലാം മുറ” ഡിസംബർ ഇരുപത്തിമൂന്നിന് എത്തുന്നു

ലക്കി സ്റ്റാർഎന്ന ഹിറ്റ് സിനിമയൊരുക്കി ശ്രദ്ധയാകർഷിച്ച ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ
നാലാം മുറ കിസ്തുമസിന് മുന്നോടിയായി ഡിസംബർ ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നു.
ഒരു ഹിൽ ഏര്യായുടെ പശ്ചാത്തലത്തിൽ
ഒരുങ്ങുന്ന തികഞ്ഞ ഫാമിലി ത്രില്ലർ ഇതുവരെ പറയാത്ത കഥ പറയുന്നു.
ഈ ചിത്രത്തിന്റെ ടീസറും ട്രെയിലറും പാട്ടുകളും ഇതിനകം പുറത്തിറങ്ങിയത് ഏറെ ശ്രദ്ധേയമായിരുന്നു.

മലയാളികളുടെ പ്രിയനടൻ, ബിജുമേനോനും ഗുരു സോമസുന്ദരവുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശ്യാം ജേക്കബ്ബ്, ദിവ്യാ പിള്ള, ശാന്തി പ്രിയാ, സുരഭി സന്തോഷ്, ഷീലുഏബ്രഹാം, ഷൈനി സാറാ, ഋഷി സുരേഷ്, എന്നിവരും പ്രധാന താരങ്ങളാണ്.
രചന. സൂരജ്.വി.ദേവ്.
ഗാന രചന – ശ്രീജിത്ത് ഉണ്ണികൃഷ്ണൻ.
കൈലാസ് മേനോൻ്റേതാണു സംഗീതം –
പശ്ചാത്തല സംഗീതം – ഗോപി സുന്ദർ.
ലോകനാഥനാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – ഷമീർ മുഹമ്മദ്.
കലാസംവിധാനം -അപ്പുണ്ണി സാജൻ.
മേക്കപ്പ് – റോണക്സ് സേവ്യർ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അഭിലാഷ് പാറോൽ .
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷെമീജ് കൊയിലാണ്ടി.
.പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പ് .
‘യു.എഫ്.ഐ മോഷൻ പിക്ച്ചേഴ്‌സിനു വേണ്ടി കിഷോർ വാര്യത്ത് (യു.എസ്.എ)
ലഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള,
സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട്, എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത് ‘
എക്സിക്യട്ടീവ് പ്രൊഡ്യൂസർ – ഷാബു അന്തിക്കാട് –
പി. ആർ .ഓ
വാഴൂർ ജോസ്.

Sub Editor

Recent Posts

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

5 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

8 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

12 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

13 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

20 hours ago

കാർ-ഹോം ഇൻഷുറൻസ് ഉപഭോക്താക്കൾക്ക് ആശ്വാസം; അധിക ചാർജ് 0% ആക്കുന്നു

അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…

1 day ago