Entertainment

രഞ്ജിത്തിനെതിരെ അച്ചടക്ക നടപടിയില്ലെന്ന് ഫെഫ്ക

കൊച്ചി: സംവിധായകന്‍  രഞ്ജിത്തിനെതിരെ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടന ഫെഫ്കയുടെ അച്ചടക്ക നടപടി തൽക്കാലം ഉണ്ടാകില്ല. രഞ്ജിത്തിനെതിരെ പോലീസ് റിപ്പോർട്ടോ, അറസ്റ്റോ, കോടതിയുടെ കടുത്ത ഇടപെടലോ ഉണ്ടായാൽ സസ്പെൻഡ് ചെയ്യാം എന്നതാണ് ഫെഫ്കയുടെ നിലപാട്.

 എഫ്ഐആര്‍ രജിസ്റ്റർ ചെയ്തത് സ്വാഭാവിക നടപടി എന്നാണ് സിനിമ സംഘടനയുടെ വിലയിരുത്തല്‍.  കഴിഞ്ഞ ദിവസമാണ് ചലച്ചിത്ര അക്കാദമി മുൻ ചെയർമാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ പരാതി ലഭിച്ചെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ ശ്യാം സുന്ദർ സ്ഥിരീകരിച്ചത്. പരാതി നോർത്ത് പൊലീസിന് കൈമാറിയെന്നും 354 ഐപിസി പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. കേസിലെ തുടർനടപടികൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർദേശപ്രകാരം എടുക്കുമെന്നും കമ്മീഷ്ണർ പറഞ്ഞു. 

അതേസമയം, എഫ് ഐആർ നിലവിൽ വന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കാനുളള തീരുമാനത്തിലാണ് രഞ്ജിത്. പൊലീസ് നീക്കം കൂടി നിരീക്ഷിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആയതിനാൽ എഫ്ഐആർ റദ്ദാക്കാൻ കോടതിയെ സമീപിക്കുന്നത് തിരിച്ചടിയാകുമെന്ന് വിലയിരുത്തൽ.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

‘ചിരിപ്പിക്കാൻ വീണ്ടും സുരാജ് വെഞ്ഞാറമൂട്’ ജഗൻ ഷാജി കൈലാസ് ചിത്രംആരംഭിച്ചു

പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് പ്രേഷകരുടെ മനം കവർന്ന സുരാജ് വെഞ്ഞാറമൂട് നല്ലൊരു ഇടവേളക്കുശേഷം വീണ്ടും മുഴുനീള നർമ്മ ചിത്രവുമായി എത്തുന്നു.ജഗൻ ഷാജി…

5 mins ago

അയർലണ്ടിലെ ഭവനപ്രതിസന്ധിക്ക് നേരിയ ആശ്വാസം! വീടുകളുടെ നിർമാണം വർധിക്കുന്നു, വിലക്കയറ്റം കുറയുന്നു

അയർലണ്ടിലെ രൂക്ഷമായ ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിൽ ചില പുരോഗതികൾ പ്രകടമാകുന്നുണ്ടെങ്കിലും പ്രതിസന്ധി അവസാനിക്കാൻ ഇനിയും വർഷങ്ങൾ വേണ്ടിവരുമെന്ന് വിലയിരുത്തൽ. പുതിയ…

2 hours ago

‘മായൻ’ മ്യൂസിക്ക്  റൈറ്റ്  വേൾഡ് വൈഡ്  കമ്പനിയായ യുണിവേഴ്സൽ മ്യൂസിക്ക് ഗ്രൂപ്പിന്

മാജിക്ക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ. രാജീവ് ഗോവിന്ദൻ നിർമ്മിച്ച് ജിതിൻ.കെ.ജോസ് സംവിധാനം ചെയ്യുന്ന മായൻ എന്ന ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്…

3 hours ago

‘സുന്ദര രാവണനേ….’ ‘അതിമനോഹരം’ ഫസ്റ്റ് വീഡിയോ എത്തി

ആഷിക്ക് ഉസ്മാൻ പ്രൊഡക്‌ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ആദ്യ…

3 hours ago

വിമാനങ്ങൾ റദ്ദാക്കാനും, വ്യോമപാതകൾ അടക്കാനും സാധ്യത യുഎഇ, ഖത്തർ, കുവൈത്ത് യാത്രകൾക്ക് നിയന്ത്രണ മുന്നറിയിപ്പുമായി അയർലണ്ട്

ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ…

3 hours ago

OCI കാർഡുടമകൾക്ക് ഇന്ത്യയിൽ രാഷ്ട്രീയ പ്രതിഷേധത്തിന് അവകാശമുണ്ടോ? പ്രധാന മുന്നറിയിപ്പ്

ഇന്ത്യൻ വംശജരായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കാനും ജോലി ചെയ്യാനും ദീർഘകാല വിസാ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും അവസരം നൽകുന്ന ഓവർസീസ്…

4 hours ago