പ്രശസ്ത സംവിധായകനായ ജോഷി സംവിധാനം ചെയ്യുന്ന ‘പാപ്പൻ’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മാർച്ച് അഞ്ചിന് ആരംഭിക്കുന്നു. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്ക് കത്തീഡ്രൽ പള്ളിയിലാണ് തുടക്കം. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാലാ, തുടങ്ങിയ പ്രദേശങ്ങളിലായാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. തിരക്കഥാകൃത്ത് R. J. ഷാൻ ആണ്. എക്സിക്കുട്ടിവ് പ്രൊഡ്യൂസേർസ് – സെബാസ്റ്റ്യൻ കൊണ്ടൂപ്പ റമ്പിൽ (യു.എസ്.എ) തോമസ് ജോൺ (യു.എസ്.എ)ഒരേ ലക്ഷ്യത്തിലെത്താനായി രണ്ടു പേരുടെ വ്യത്യസ്ഥമായ രീതിയിലുള്ള അന്വേഷണവും അതിനിടയിലൂടെ കുടുംബ ബന്ധങ്ങളിലെ ചില കണ്ടെത്തലുമാണ് ഏറെ പിരിമുറുക്കമുള്ള മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
സുരേഷ് ഗോപിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നിരവധി വിജയചിത്രങ്ങളുടെ കൂട്ടുകെട്ടായ ജോഷി-സുരേഷ് ഗോപി ചിത്രമെന്ന നിലയിൽ ഏറെ ശ്രദ്ധേയമാകുന്നു ഈ ചിത്രവും. നീതാ പിള്ള (പൂമരം, കുങ്ഫൂ ഫെയിം) സണ്ണി വെയ്ൻ,കനിഹനൈലാ ഉഷ, ആശാ ശരത്, എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്സുരേഷ് ഗോപിയെക്കാപ്പം ഗോകുൽ സുരേഷ് ഗോപിയും ഈ ചിത്രത്തിലഭിനയിക്കുന്നു. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമെന്ന നിലയിലും ഈ ചിത്രത്തിനേറെ പ്രത്യേകതയുണ്ട്.
വിജയരാഘവൻ, ജനാർദ്ദനൻ, ഷമ്മി തിലകൻ, ബിനു പപ്പു, സാ സ്വികാ, എന്നിവരും പ്രധാന താരങ്ങളാണ്. ആർ. ഷാനിൻ്റേതാണ് തിരക്കഥ, സംഗീതം-ജെയ്ക്ക് ബിജോയ്സ്, അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- ശ്യാം ശശിധരൻ കലാസംവിധാനം- നിമേഷ്.എം. താനൂർ, നിർമ്മാണ നിർവ്വഹണം – എസ്.മുരുകൻ ആലോഷ് സിനിമാസ് ആൻ്റ്ചാന്ദ് വി.മൂവീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…