Entertainment

മികച്ച ഗായികയ്ക്കുള്ള ഫിലിം ഫെയർ അവാർഡ് കെ എസ് ചിത്രയ്ക്ക്

 

ഏഴ് വർഷങ്ങൾക്ക് ശേഷം മികച്ച ഗായികയ്ക്കുള്ള ഫിലിം  ഫെയർ അവാർഡ് വീണ്ടും കെ എസ് ചിത്രയ്ക്ക്. ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിലെ മുറ്റത്തേ മുല്ലേ… എന്ന ഗാനത്തിനാണ് അംഗീകാരം. 

മികച്ച ഗായിക, മികച്ച ഗായകൻ, മികച്ച സംഗീത സംവിധായകൻ, മികച്ച ഗാനരചയിതാവ് എന്നീ നാല് നോമിനേഷനുകൾ ജവാനും മുല്ലപ്പൂവും എന്ന ചിത്രത്തിൽ നിന്നു മാത്രം അവാർഡിനായി പരിഗണിക്കപ്പെട്ടിരുന്നു.

2017ൽ നേനു സൈലജ എന്ന കന്നഡ ചിത്രത്തിലെ ഈ പ്രേമകീ.. എന്ന ഗാനത്തിനാണ് മുൻപ് ചിത്രയ്ക്ക് അവാർഡ് ലഭിച്ചത്. നീണ്ട വർഷത്തെ ഇടവേളയ്ക്കു ശേഷം ഒരു മലയാള ചിത്രത്തിലെ ഗാനത്തിലൂടെ കേരളത്തിന്റെ വാനമ്പാടി ശബ്ദത്തിനു പ്രായം ഇല്ലെന്ന് അടയാളപ്പെടുത്തുന്നു. ബി കെ 

ഹരിനാരായണന്റെ വരികൾക്ക് ഫോർ മ്യൂസിക്സ് ഈണം പകർന്ന ഗാനമാണ്   ചിത്രയ്ക്ക് പുരസ്‌കാരം നേടികൊടുത്തത്. ഗാനത്തിന്റെ കൊറിയോഗ്രാഫി നിർവഹിച്ചത് അയ്യപ്പദാസ് വി പി ആണ്. 

2 ക്രിയേറ്റിവ് മൈൻഡ്സിന്റെ ബാനറിൽ സമീർ സേട്ടും വിനോദ് ഉണ്ണിത്താനും ചേർന്നു നിർമ്മിച്ച ചിത്രമാണ് ജവാനും മുല്ലപ്പൂവും. കഥ തിരക്കഥ സംഭാഷണം സുരേഷ് കൃഷ്ണനും സംവിധാനം രഘു മേനോൻനിർവഹിച്ചിരിക്കുന്നു.

ശിവദയ്ക്ക് മികച്ച നടിയ്ക്കുള്ള ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ചിത്രം ഇതിനകം നേടിക്കഴിഞ്ഞു.

വാഴൂർ ജോസ്

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

5 hours ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

6 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago