കടുവയുടെ മികച്ച വിജയത്തിനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജൂലായ് പതിനഞ്ച് വെള്ളിയാഴ്ച്ച തിരുവനന്തപുരത്ത് ആരംഭിച്ചു.ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ: തീയേറ്റർ ഓഫ് ഡ്രീംസ് എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഡോൾവിൻ കുര്യാക്കോസ്, ജിനു.വി.ഏബ്രഹാം, ദിലീഷ് നായർ, എന്നിവരാണ് നിർമ്മാതാക്കൾപ്രശസ്ത നോവലിസ്റ്റ് ജി.ആർ.ഇന്ദുഗോപൻ്റെ ശംഖുമുഖി എന്ന നോവലൈറ്റിനെ ആസ്പദമാക്കി അദ്ദേഹം തന്നെ രചിച്ച തിരക്കഥയിലൂടെയാണ് ഈ ചിത്രത്തിൻ്റെ ചിത്രീകരണം നടക്കുന്നത്.തിരുവനന്തപുരം നഗരത്തിലെ രണ്ടു ഗ്യാംങ് വാറുകളുടെ കിടമത്സരങ്ങളുടെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.കൊട്ട മധു എന്ന കേന്ദ്ര കഥാപാത്രത്തെപ്രഥ്വിരാജ് സുകുമാരൻ അവതരിപ്പിക്കുന്നു.
ആസിഫ് അലിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മഞ്ജു വാര്യർ, അന്നാ ബെൻ, ജഗദീഷ്, ദിലീഷ് പോത്തൻ, നന്ദലാൽ, എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.ജോമോൻ.ടി. ജോണാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് ഷമീർ മുഹമ്മദ്.
കലാസംവിധാനം -ദിലീപ് നാഥ്.മേക്കപ്പ് – സജി കാട്ടാക്കട , കോസ്റ്റും ഡിസൈൻ- സമീരാ സനീഷ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – മനു സുധാകർ .പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രതാപൻ കല്ലിയൂർ ,മനോജ്.എൻ.പ്രൊഡക്ഷൻ കൺട്രോളർ-സഞ്ജു വൈക്കം.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…