Entertainment

കൊണ്ടൽ ഓണത്തിന്

കടലിൽ സംഘർഷം നിറഞ്ഞുനിൽക്കുന്ന ചിത്രവുമായി ഓണക്കാലം ആഘോഷിക്കുവാൻ എത്തുന്ന ചിത്രമാണ് കൊണ്ടൽ. മലയാള സിനിമയിൽ ഒരു പിടി മികച്ച ചിത്രങ്ങളുമായി മലയാള സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച വീക്കെൻ്റെ ബ്ലോഗ്ബസ്റ്ററിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്നു.

കഴിഞ്ഞ ഓണക്കാലത്ത് മികച്ച വിജയം നേടിയ ആർ.ഡി.എക്സ് എന്ന ചിത്രത്തിനു ശേഷം വീക്കെൻ്റെ ബ്ലോഗ് ബസ്റ്റർ നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.

വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിൽ  അവതരിപ്പിക്കുന്ന ഈ ചിത്രം ആക്ഷൻ മൂഡിൽ കടലിൻ്റെ മക്കളുടെ ജീവിതത്തിൻ്റെ നേർക്കാഴ്ച്ചയാണ്. ശക്തമായ പ്രതികാരത്തിൻ്റെ കഥ പറയുന്ന ഈ ചിത്രത്തിനു് നൂറു ദിവസത്തോളം തീണ്ടു നിന്ന ചിത്രീകരണമാണ് വേണ്ടി വന്നത്.

ആരെയും ആവേശം കൊള്ളിക്കും വിധത്തിലാണ് ഈ ചിത്രത്തിലെ കടൽ സംഘർഷങ്ങൾ ഒരുക്കിയിരിക്കുന്നത്. കാമ്പുള്ള കഥയുടെ പിൻബലവും, ജീവിതഗന്ധിയായ മുഹൂർത്തങ്ങളും ഈ ചിത്രത്തിന് ഏറെ പിൻബലം നൽകുന്നുണ്ട്.

പ്രണയവും ഇഴപിരിയാത്ത ബന്ധങ്ങളുമൊക്കെ ഈ ചിത്രത്തിൻ്റെ അകമ്പടിയായുണ്ട്. മനസ്സിൽ എരിയുന്ന  പ്രതികാരത്തിൻ്റെ കനലും. കണ്ണിൽ തിഷ്ണമായ ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ചു മാനുവൽ എന്ന യുവാവിൻ്റെ ജീവിതമാണ് സംഘർഷ ഭരിതമായി അവതരിപ്പിക്കുന്നത് ആൻ്റെണി വർഗീസ് പെപ്പെയാണ് മാനുവലിനെ ഭദ്രമാക്കുന്നത്.

ബോളിവുഡ്ഡിലെ പ്രമുഖ നടൻ രാജ്.ബി. ഷെട്ടി ഈ ചിത്രത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കിങ് ഓഫ് കൊത്ത എന്ന ചിത്രത്തിലെ പ്രതിനായകനെ അവതരിപ്പിച്ച് ശ്രദ്ധേയനായ ഷബീർ കല്ലറക്കൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു. പ്രതികാരവും പ്രണയവും ബന്ധങ്ങൾക്കുമൊക്കെ ഏറെ പ്രാധാന്യമുണ്ട് ഈ ചിത്രത്തിന്.

നന്ദു, മണികണ്ഠൻ ആചാരി, പ്രമോദ് വെളിയനാട്, ശരത് സഭ, അഭിരാം രാധാകൃഷ്ണൻ, പി.എൻ. സണ്ണി, സിറാജുദ്ദീൻ നാസർ, നെബീഷ് ബൻ സൺ, ആഷ്ലി രാഹുൽ രാജഗോപാൽ, രാംകുമാർ, അഫ്സൽ പി.എച്ച്, സുനിൽ അഞ്ചുതെങ്ങ്, രാഹുൽ നായർ, ഗൗതമി നായർ, പ്രതിഭാ, കുടശ്ശനാട് കനകം (ജയ് ജയ് ഹോഫെയിം), ഉഷ, ജയാക്കുറുപ്പ് പുഷ്പ കുമാരി എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.

പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിൻ പോൾ, കെവിൻ പോൾ

എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മാനുവൽ ക്രൂസ് ഡാർവിൻ.

തിരക്കഥ – അജിത് മാമ്പള്ളി, റോയ് ലിൻ റോബർട്ട്, സതീഷ് തോന്നക്കൽ

സാം. സി. എസ്സിൻ്റേതാണ് സംഗീതവും പശ്ചാത്തല സംഗീതവും.

ഛായാഗ്രഹണം – ദീപക് ഡി. മേനോൻ

എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്

കലാസംവിധാനം – വിനോദ് രവീന്ദ്രൻ,

കോസ്റ്റ്യും ഡിസൈൻ- നിസ്സാർ റഹ്മത്ത്.

മേക്കപ്പ് – അമൽ ചന്ദ്ര

നിശ്ചല ഛായാഗ്രഹണം – നിദാദ്.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ഉമേഷ് രാധാകൃഷ്ണൻ

അസ്സോസ്സിയേറ്റ് ഡയറക്ടർ – മനേഷ് തോപ്പിൽ

സഹ സംവിധാനം – ജസ്റ്റിൻ ജോസഫ്, ടോണി കല്ലുങ്കൽ, ജെഫിൻ ജോബ്, ഹാനോ ഷിബു തോമസ്,

വീക്കെൻ്റെ ബ്ലോഗ്ബസ്റ്റേഴ്സ് മാനേജേർസ് –  റോജി പി. കുര്യൻ

പ്രൊഡക്ഷൻ മാനേജർ – പക്രു കരീത്തറ.

പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – റിയാസ് പട്ടാമ്പി

പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്.

സെപ്റ്റംബർ പതിമൂന്നിന് പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

17 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

24 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago