പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം മോൺസ്റ്റർ പ്രദർശനത്തിനെത്തുന്നു.
മരയ്ക്കാറിനു ശേഷം ഒരു മോഹൻലാൽ ചിത്രം പ്രദർശനത്തിനെത്തുന്ന ആവേശത്തിലാണ് ആരാധകരും പ്രേക്ഷകരും.
ഉദയ് കൃഷ്ണൻ്റെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് നിർമ്മിക്കുന്നത്.
മഹാവിജയം നേടിയ പുലി മുരുകനു ശേഷം വൈശാഖ് – ഉദയ് കൃഷ്ണ – മോഹൻ ലാൽ ടീമിൻ്റെ ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഏറെ പ്രസക്തിയുണ്ടു.
പുലിമുരുകൻ ഒരു മാസ് ചിത്രമായിരുന്നു. എന്നാൽ, അത്തരത്തിലൊരു ചിത്രമല്ല. പൂർണ്ണമായും ഒരു ക്രൈം ത്രില്ലർ ചിത്രമാണ് മോൺസ്റ്റർ.
നിരവധി സസ്പെൻസും ദുരൂഹതകളും കോർത്തിണക്കി ഒരുക്കുന്ന ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷിക്കൊത്തുയരുന്നതു തന്നെയെന്നു വിശ്വസിക്കാം.
മോൺസ്റ്റർ – എന്നാൽ രാഷസൻ എന്നാണ്.
ഇവിടെ രാഷസ സ്വഭാവം ഏതൊക്കെ നിലയിലാണ്
പ്രകടിപ്പിക്കുന്നത്?
മികച്ച സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ എത്തുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഒരു ഹൈവോൾട്ടേജ് തന്നെ ആയിരിക്കും.
മോഹൻലാൽ എന്ന നടൻ്റെ അഭിനയ സിദ്ധികളെ അനായാസേന ഉപയോഗിച്ചു കൊണ്ടുള്ള ഒരു ചിത്രം തന്നെയാണ് മോൺസ്റ്റർ.
സുദേവ് നായർ, സിദ്ദിഖ്, ജോണി ആൻ്റെ ണി .കൈലാഷ്, ഗണേഷ് കുമാർ ബിജു പപ്പൻ, ഹണി റോസ്, ലഷ്മി മഞ്ജു.ലെ നാ, സാ സ്വികാ, എന്നിവരും പ്രധാന താരങ്ങളാണ്.
ഹരി നാരായണൻ്റെ വരികൾക്ക് ദീപക് ദേവ് ഈണം പകർന്നിരിക്കുന്നു ‘
സതീഷ് ക്കുറുപ്പ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു ‘
കലാസംവിധാനം – ഷാജി നടുവിൽ
മേക്കപ്പ് – ജിതേഷ് ചൊയ്യ
കോസ്റ്റ്യും. -ഡിസൈൻ -സുജിത് സുധാകരൻ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – രാജേഷ് ആർ.കൃഷ്ണൻ,, സിറാജ്കല്ല,
ഫിനാൻസ് കൺട്രോളർ- മനോഹരൻ.കെ.പയ്യന്നൂർ ‘
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നന്ദു പൊതുവാൾ, സജി.സി.ജോസഫ്.
പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ.
ഒക്ടോബർ ഇരുപത്തിയൊന്നിന് ഈ ചിത്രം ആശിർവ്വാദ് റിലീസ് പ്രദർശനത്തിനെത്തി
ക്കുന്നു ‘
വാഴൂർ ജോസ്.
ഫോട്ടോ – ബന്നറ്റ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…