മലയാള സിനിമയിൽ ഏറെപുതുമകൾ സമ്മാനിച്ച് പ്രശസ്തിയാർജിച്ച ഫ്രൈഡേ ഫിലിംസും കന്നഡത്തിലെ മുൻനിര നിർമ്മാണ സ്ഥാപനമായ കെ.ആർ. ജി ഫിലിം സ്റ്റുഡിയോയും സംയുക്തമായി നിർമ്മിക്കുന്ന ആദ്യ ചിത്രമായ പടക്കളത്തിന് ജൂലൈ പന്ത്രണ്ട് വെള്ളിയാഴ്ച്ച തിരി തെളിഞ്ഞു.
ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിലൂടെയാണ് ചിത്രത്തിന് ഔദ്യോഗികമായ തുടക്കമായത്. അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും ഒത്തുചേർന്ന ചടങ്ങിൽ വിജയ് ബാബു, കാർത്തിക്ക് എന്നിവർഫസ്റ്റ് ക്ലാപ്പു നൽകിയായിരുന്നു തുടക്കം. വിജയ് ബാബു, കാർത്തിക്ക്, യോഗി. ബി. രാജ്, വിജയ് സുബ്രഹ്മണ്യം എന്നിവരാണ് നിർമ്മാതാക്കൾ.
ജസ്റ്റിൻ മാത്യു, ബേസിൽ ജോസഫ് എന്നിവർക്കൊപ്പം ഏറെക്കാലമായി പ്രധാന സഹായിയായി പ്രവർത്തിച്ചു പോരുകയും നിരവധി ഷോർട്ട് ഫിലിമുകൾ ഒരുക്കുകയും ചെയ്ത മനു സ്വരാജാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കാംബസ്സിൻ്റെ പശ്ചാത്തലത്തിൽ യൂത്തിൻ്റെ ജീവിതം വർണ്ണ മനോഹരമായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഷറഫുദ്ദീൻ, സുരാജ് വെഞ്ഞാറമൂട്, സന്ദീപ് പ്രദീപ്, നിരഞ്ജന അനൂപ്, എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
നിരവധി പുതുമുഖങ്ങൾ ഈ ക്യാമ്പസ് ചിത്രത്തിൽ കഥാപാത്രങ്ങളാകുന്നുണ്ട്. നാലായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു ക്യാമ്പസിലാണ് ചിത്രത്തിൻ്റെ കഥ പ്രധാനമായും നടക്കുന്നത്. ചിത്രത്തിലുടനീളം ഇത്രയും കുട്ടികളെ പങ്കെടുപ്പിച്ച് വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽ മുടക്കോടെയാണ് ഈ ചിത്രത്തിൻ്റെ അവതരണമെന്ന് നിർമ്മാതാവായ വിജയ് ബാബു പറഞ്ഞു.
പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ പടക്കളം തന്നെയായിരിക്കും ഈ ചിത്രം. എല്ലാ വിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ളീൻ എൻ്റർടൈനർ.
സംഗീതം – രാജേഷ് മുരുകേശൻ (പ്രേമം ഫെയിം)
തിരക്കഥ – നിതിൻ. സി. ബാബു – മനു സ്വരാജ്.
ഛായാഗ്രഹണം – അനു മൂത്തേടത്ത്.
എഡിറ്റിംഗ് – നിതിൻരാജ് ആരോൾ – രാജേഷ് മുരുകേശൻ.
പ്രൊഡക്ഷൻ ഡിസൈൻ – സുനിൽ. കെ. ജോർജ്
മേക്കപ്പ് – റോണക്സ് സേവ്യർ
കോസ്റ്റ്യും ഡിസൈൻ – സമീരാ സനീഷ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – വിനയ് ബാബു, നവീൻ മാറോൾ.
നിർമ്മാണ നിർവ്വഹണം – ഷിബു. ജി. സുശീലൻ.
കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജാണ് പ്രധാന ലൊക്കേഷൻ. ഓഗസ്റ്റ് ആദ്യ വാരത്തിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജേസ്.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ടിലെ mortgage provider ആയ Haven-ന്റെ €5,000 CASHBACK ഓഫർ വിപുലീകരിച്ചു. Green 4-Year Fixed Rate തിരഞ്ഞെടുക്കുകയും mortgage…
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…