Entertainment

മോഹൻലാലിൻ്റെജൻമദിനമായമെയ് ഇരുപത്തി ഒന്നിന് ജോർജുകുട്ടിയും കുടുംബവും  എത്തുന്നു

മലയാള സിനിമയിലെ ആദ്യ ഫാമിലി ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം സിനിമയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 മോഹൻലാലിൻ്റെ ജൻമദിനമായ മെയ് ഇരുപത്തിയൊന്നിന് ജൻമദിന സമ്മാനമായി എത്തുന്നു.

ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം ആശീർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്നു “ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല അത് കാത്തിരിക്കുക മാത്രമേ ചെയ്യൂ….”
എന്ന ടാഗ് ലൈനോടെ യാണ് മോഹൻലാൽ തൻ്റെ ഒഫീഷ്യൽ പേജിലൂടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ജോർജ് കുട്ടിയേയും കുടുംബത്തേയും.
അവധിക്കാലം ആഘോഷിക്കാനും, ഈസ്റ്റർ, വിഷു ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുവാനുമായി ഏപ്രിൽ ആദ്യവാരത്തിൽ റിലീസ് ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അണിയറ പ്രവർത്തകർ. അതിനനുസരിച്ചുള്ള പോസ്റ്റ് പ്രൊഡക്ഷൻസ് ജോലികളും ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞിരുന്നതാണ്.
ചില സാങ്കേതികകാരണങ്ങളും ഒപ്പം തന്നെ മോഹൻലാലിൻ്റെ ജൻമദിനാഘോഷവും പ്രമാണിച്ച് റിലീസ് മെയ് ഇരുപത്തിഒന്നിലേക്കു മാറ്റുകയായിരുന്നു.
ജോർജുകുട്ടിയുടെ കുടുംബാംഗങ്ങളെ പ്രതിനിധീകരിക്കുന്ന മീന, അൻസിബ , എസ്തർ അനിൽ എന്നിവരും നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.
ജോർജ് കുട്ടിയേയും കുടുംബത്തേയുംവരവേൽക്കാനുള്ള ആവേശത്തിലാണ് ആരാധകരും പ്രേക്ഷകരും.

വാഴൂർ ജോസ്.

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

യൂറോപ്യൻ യൂണിയനും ഓസ്‌ട്രേലിയയും വ്യാപാര കരാറിൽ ഒപ്പുവച്ചു

യൂറോപ്യൻ യൂണിയനും ഓസ്‌ട്രേലിയയും ദീർഘകാലമായി കാത്തിരുന്ന സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവച്ചു. അതോടൊപ്പം പ്രതിരോധ സഹകരണം വർദ്ധിപ്പിക്കാനും അപൂർവ ഭൂമി…

1 hour ago

ഇന്ധന ആശ്വാസ പാക്കേജ് പ്രഖ്യാപനം: ഡീസലിന് 20 സെന്റ്, പെട്രോളിന് 15 സെന്റ് കുറവ്; അലവൻസ് ഇരട്ടിയാക്കി, NORA ലെവി നിർത്തിവെക്കും

നാളെ അർദ്ധരാത്രി മുതൽ ഇളവുകൾ പ്രാബല്യത്തിൽ ഇന്ധനവിലയിലെ കുത്തനെ ഉയർച്ചയെ നിയന്ത്രിക്കാൻ സർക്കാർ സമഗ്രമായ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. ഇതിന്റെ…

11 hours ago

ന്യൂയോർക്ക് വിമാനത്താവളങ്ങളിൽ കനത്ത തിരക്ക്; യാത്രക്കാർ ദുരിതത്തിൽ

ന്യൂയോർക്ക് :ഫെഡറൽ ഗവൺമെന്റ് സ്തംഭനാവസ്ഥ രണ്ടാം മാസത്തിലേക്ക് കടന്നതോടെ ന്യൂയോർക്ക് സിറ്റി ഏരിയയിലെ വിമാനത്താവളങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ടി…

15 hours ago

ഡാളസിൽ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചത് പ്രവാസി സമൂഹത്തിന് വിജ്ഞാനപ്രദമായി

ഗാർലൻഡ് (ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്ററും (IC&EC) സംയുക്തമായി സംഘടിപ്പിച്ച…

15 hours ago

ടെക്സസ് ജയിലിൽ ഹൈടെക് മാഫിയ; തടവുകാരൻ ഹാക്കിംഗിലൂടെ നിയന്ത്രിച്ചത് വൻ ക്രൈം ശൃംഖല

ടെക്സസ്: കൊലക്കേസ് പ്രതിയായ തടവുകാരൻ ടെക്സസ് ജയിലിലിരുന്ന് അന്താരാഷ്ട്ര തലത്തിൽ സൈബർ കുറ്റകൃത്യങ്ങളും കള്ളക്കടത്തും നടത്തിയതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. 1992-ൽ…

15 hours ago

ബിറ്റ്‌കോയിൻ വിലയിൽ വൻ ഇടിവ്; $69,000-ത്തിന് താഴെയെത്തി

ന്യൂയോർക് :അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങളെത്തുടർന്ന് ക്രിപ്റ്റോ കറൻസി വിപണിയിൽ വൻ ഇടിവ്. ആഴ്ചകളോളം 70,000 ഡോളറിന് മുകളിൽ വ്യാപാരം…

15 hours ago