Entertainment

“ഗു” ട്രയിലർ പുറത്തുവിട്ടു

ഗുളികൻ വന്നായിരുന്നോ അച്ഛാ..?

അതൊക്കെ വെറും കഥയാ മോളെ….

“മോളെ ഈ സമയത്തു പാടത്തൂടെ നടക്കല്ല്.

 ഗുളികൻ എപ്പഴാ വരുന്നതായില്ല

അച്ഛാ.. ഈ തെക്കേപ്പറമ്പിൽ പോയാൽ എന്താണു കുഴപ്പം?

ഒരു പറമ്പിലും ഒരു കുഴപ്പവുമില്ല.

ഗ്യളികൻ ഇതുവഴി ചൂട്ടും കത്തിച്ചു പോകാറുണ്ടത്രേം.

ഓർമ്മ വച്ച കാലം മുതലേ ഗുളികൻ, യക്ഷി, പ്രേതം ബാധ, തെക്കേ ചൊവ്വാ… അങ്ങനെ എന്തൊക്കെ പറഞ്ഞ് നീതിയുടെ അന്തരീക്ഷം..

മണിയൻ പിള്ള രാജു നിർമ്മിച്ച്, മനു രാധാകൃഷ്ണൻ, തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന “ഗു” എന്ന ചിത്രത്തിൻ്റെ ട്രയിലറിലെ പ്രധാന ഭാഗങ്ങളാണ്. കുട്ടികളുടെ ഗുളികനെക്കുറിച്ചുള്ള ഈ സംശയങ്ങൾക്കു മറുപടിയായിട്ടാണ് ഈ വാക്കുകൾ

ദുരൂഹതകളും ഭീതിയുമൊക്കെ നിറഞ്ഞു നിൽക്കുന്ന ഒരു അന്തരീക്ഷത്തിലാണ് ഈ ചിത്രത്തിൻ്റെ കഥാപുരോഗതിയെന്ന് ട്രയിലർ കാണുമ്പോൾ ബോധ്യമാകും.

കുട്ടികളെ ഏറെ ആകർഷിക്കുന്ന ഈ ട്രയിലർ ഇതിനകം ഏറെ വൈറലായിരിക്കുന്നു.

അമാനുഷികത നിറഞ്ഞ ഒരു തറവാട്ടിലേക്ക്

ആ തറവാട്ടിലെ തന്നെ അംഗമായ മിന്ന എന്ന പെൺകുട്ടി ബാംഗ്ളൂരിൽ നിന്നും മാതാപിതാക്കൾക്കൊപ്പം ഒരവധിക്കാലം ആഘോഷിക്കാനെത്തുന്നതതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ബന്ധുക്കൾ ധാരാളമുള്ള ഈ തറവാട്ടിൽ മിന്നക്ക് സമപ്രായക്കാരായ നിരവധി കുട്ടികൾ ഉണ്ടായിരുന്നത് അവൾക്ക് ഏറെ ആശ്വാസകരമായി. വിശാലമായ പുരയിടത്തിലൂടെ കറങ്ങാനും കളിക്കാനുമൊക്കെ ഏറെ അവസരങ്ങളുണ്ടായി. ഇതിനിടയിലാണ് ഭയപ്പെടുത്തുന്ന ചില സംഭവങ്ങൾ കുട്ടികൾക്ക് അനുഭവപ്പെടുന്നത്. കുട്ടികൾക്കുണ്ടാകുന്ന ഈ അനുഭവങ്ങൾക്ക് മുതിർന്നവരേക്കാൾ കുട്ടികളാണ് പരിഹാരം തേടുന്നത്.

സൂപ്പർ നാച്വറൽ കാറ്റഗറിയിൽ കുട്ടികളുടെ ഒരു ഹൊറർ ചിത്രമായിട്ടാണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. മാളികപ്പുറത്തിലൂടെ ശ്രദ്ധേയയായ ദേവനന്ദയാണ് മിന്നയെന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സൈജുക്കുറുപ്പാണ് നായകൻ. കുട്ടികൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ പോന്ന ഒരു ക്ളീൻ എൻറർടൈന റായിരിക്കും ഈ ചിത്രം.

നിരഞ്ച് മണിയൻ പിള്ള രാജു, അശ്വതി മനോഹരൻ, മണിയൻ പിള്ള രാജു,

കുഞ്ചൻ, നന്ദിനി ക്ക്ഗോപാലകൃഷ്ണൻ, ലയാ സിംസൺ, ദേവേന്ദ്രനാഥ് ശങ്കരനാരായണൻ, വിജയ് നെല്ലീസ്, ഗൗരി ഉണ്ണിമായാ, അനീന ആഞ്ചലാ, ഗോപികാ റാണി എന്നിവരും ബാലതാരങ്ങളായ ആൽവിൻ, മുകുന്ദ്, പ്രയാൻ പ്രജേഷ്, ആദ്യാഅമിത്, അഭിജിത് രഞ്ജിത്ത് എന്നിവരും പ്രധാന വേഷത്തിലഭിനയിക്കുന്നു.

ഗാനങ്ങൾ: ബിനോയ് കൃഷ്ണൻ.

സംഗീതം: ജോനാഥൻ ബ്രൂസ്.

ഛായാഗ്രഹണം: ചന്ദ്രകാന്ത് മാധവൻ.

എഡിറ്റിംഗ് – വിനയൻ.

മേക്കപ്പ് – പ്രദീപ് രംഗൻ

കോസ്റ്റ്യം ഡിസൈൻ – ദിവ്യാ ജോബി.

കലാസംവിധാനം – ത്യാഗു.

പ്രൊഡക്ഷൻ മാനേജർ – കുര്യൻ ജോസഫ് 

പ്രൊഡക്ഷൻ എക്സിക്കുട്ടിവ് -ഹരി കാട്ടാക്കട.

പ്രൊഡക്ഷൻ കൺട്രോളർ – മുരുകൻ.എസ്.

മെയ് പതിനേഴിന് ഫിയോക് റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

ഫോട്ടോ – രാഹുൽ രാജ്.ആർ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

9 hours ago

ഫുഡ് ചലഞ്ചുമായി അയർലണ്ട് മലയാളികൾ; ചാരിറ്റി സംഘടനകള്‍ക്കായുള്ള ധനസമാഹരണം ലക്ഷ്യം

അയര്‍ലണ്ടിലെ Donegal-ല്‍ ഉള്ള ഓട്ടിസം ഫാമിലി സപ്പോര്‍ട്ട് ഗ്രൂപ്പ്, ആല്‍ക്കഹോള്‍ ഫോറം, നോ ബാരിയേഴ്‌സ് ഫൗണ്ടേഷന്‍ എന്നീ ചാരിറ്റി സംഘടനകള്‍ക്കായുള്ള…

11 hours ago

അലക്സാണ്ടർ സഹോദരങ്ങൾ കുറ്റക്കാർ; സെക്സ് ട്രാഫിക്കിംഗ് കേസിൽ മാൻഹട്ടൻ കോടതിയുടെ വിധി

ന്യൂയോർക് :പ്രമുഖ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരായ അലക്സാണ്ടർ സഹോദരങ്ങൾ ലൈംഗിക അതിക്രമം, സെക്സ് ട്രാഫിക്കിംഗ് തുടങ്ങിയ കുറ്റങ്ങളിൽ കുറ്റക്കാരാണെന്ന് മാൻഹട്ടൻ…

12 hours ago

ഡെട്രോയിറ്റ് മാർ തോമാ ചർച്ചിൽ ലോക പ്രാർത്ഥനാ ദിനം ആചരിച്ചു

ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക…

12 hours ago

VMASC കരിയര്‍ ഡേ മാര്‍ച്ച് 15 ഞായറാഴ്ച്ച

ലോസ് ആഞ്ചലസ് : വാലി മലയാളി അസോസിയേഷൻ ഓഫ് സതേൺ കാലിഫോർണിയ (VMASC) ഒരുക്കുന്ന കരിയര്‍ ഡേ മാർച്ച് 15…

12 hours ago

എഫ്.ഡി.എ വാക്സിൻ മേധാവി വിനയ് പ്രസാദ് വീണ്ടും രാജിവെച്ചു

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ വാക്സിൻ വിഭാഗം മേധാവി വിനയ് പ്രസാദ് സ്ഥാനം ഒഴിഞ്ഞു. ഒരു…

12 hours ago