Entertainment

ഗുമസ്ഥൻ ആരംഭിച്ചു

ഒക്ടോബർ ഇരുപത്തിനാല് ചൊവ്വ, വിജയദശമി നാൾ… വിദ്യാരംഭ ദിനം… ഇവിടെ ഒരു സിനിമ ആരംഭം കുറിക്കുകയാണ്.. അമൽ കെ.ജോബി സംവിധാനം ചെയ്യുന്ന ഗുമസ്ഥൻ എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് കോട്ടയം കിടങ്ങൂരിൽ ആരംഭിച്ചത്.

അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും, ചലച്ചിത പ്രവർത്തകരും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിൽ സംവിധായകൻ അമൽ.കെ.ജോബിയുടെ പിതാവ് ജോബി തോമസ് ആദ്യ ഭദ്രദീപം തെളിയിച്ചാണ് ആരംഭം കുറിച്ചത്. തുടർന്ന് നന്ദു പൊതുവാൾ സ്വിച്ചോൺൺ കർമ്മവും കുടമാളൂർ രാജാജി ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ട് ചിത്രീകരണവും ആരംഭിച്ചു. ജയ്സ് ജോസ് ആദ്യ ഷോട്ടിൽ അഭിനയിച്ചു.

വർഷങ്ങളോളം നിയമജ്ഞന്മാരോടൊപ്പം പ്രവർത്തിച്ചു പോന്ന ഒരു ഗുമസ്ഥന്റെ കൗശലവും കൃതന്ത്രങ്ങളും പ്രമാദമായ ഒരു കേസ്സിനെ നിർണ്ണായകമായ വഴിത്തിരിവുകളിലേക്ക് നയിക്കുകയാണ് ഈ ചിത്രത്തിലൂടെ.

നീതിപാലകരും നിയമഞ്ജരും ഒരുപോലെ മാറ്റുരക്കുന്ന ഈ ചിത്രം കേസന്വേഷണത്തിൽ ഏറെ പുതുമകൾ സമ്മാനിക്കുന്നു.

ABrutal criminal beyond the law എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രം എന്നുന്നത്.

ഈ ചിത്രത്തിലെ ആൻഡ്രൂസ് പള്ളിപ്പാടൻ- എന്ന ഗുമസ്ഥാനെ ജയ്സ് ജോസ് അവതരിപ്പിക്കുന്നു.

ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപിച്ചു പോന്ന ജയ്സിന് മെയിൻ സ്ടീം സിനിമയിൽ മുൻ നിരയിലേക്കു കടന്നുവരാനുള്ള സാഹചര്യമൊരുക്കുന്നതാണ് ഈ ചിത്രത്തിലെ ആൻ ഡ്രൂസ് പള്ളിപ്പാടൻ എന്ന കഥാപാത്രം.

ബിബിൻ ജോർജ് , ദിലീഷ് പോത്തൻ എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ. ഡോ. റോണി രാജ്, അസീസ് നെടുമങ്ങാട്,  കൈലേഷ്, മഗ്ബൂൽ സൽമാൻ, ഷാജു ശീധർ, പ്രശാന്ത് അലക്സാണ്ടർ, ഉണ്ണി ലാലു, ഐ.എം.വിജയൻ, ആദിൽ ഇബ്രാഹിം, ആനന്ദ് റോഷൻ, ഫൈസൽ മുഹമ്മദ്, ജോയ് ജോൺ ആന്റണി, ടൈറ്റസ് ജോൺ,

ജീമോൻ ജോർജ്, സ്മിനു സിജോ, ബിന്ദു സഞ്ജീവ്, വിജി മാത്യൂസ്, സുധീഷ് തിരുവാമ്പാടി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

പുതുമുഖം നീമാമാത്യു വാണ് നായിക.

തിരക്കഥ – റിയാസ് ഇസ്മത്ത്.

ബി.കെ. ഹരിനാരായണന്റെ വരികൾക്ക് സ്റ്റീഥൻ ദേവസ്സി ഈണം പകർന്നിരിക്കുന്നു.

പശ്ചാത്തല സംഗീതം – ബിനോയ് എസ്.പ്രസാദ്.

ഛായാഗ്രഹണം – കുഞ്ഞുണ്ണി.എസ്. കുമാർ.

എഡിറ്റിംഗ് – അയൂബ് ഖാൻ.

കലാസംവിധാനം – രജീഷ്. കെ.സൂര്യ.

മേക്കപ്പ് – റഹിം കൊടുങ്ങല്ലൂർ

കോസ്റ്റും ഡിസൈൻ ഷിബു  പരമേശ്വരൻ ‘

പ്രൊജക്റ്റ് ഡിസൈൻ – നിബിൻ നവാസ്,

അസ്സോസ്സിയേറ്റ് ഡയറക്ടർ – അമൽദേവ്. കെ.ആർ.

ലൈൻ പ്രൊഡ്യുസർ – ലിജിൻ നവാസ്.

പ്രൊഡക്ഷൻ കൺട്രോളർ- നന്ദു പൊതുവാൾ

മുസാഫിർ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രികരണം കിടങ്ങൂർ, ഏറ്റുമാന്നൂർ, പാലക്കാട്‌ എന്നിവിടങ്ങളിൽ ആയി പൂർത്തിയാകും.

വാഴൂർ ജോസ്.

ഫോട്ടോ – അമൽ അനിരുദ്ധൻ.

GNN MOVIE NEWS  നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group:

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

17 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

1 day ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago