Entertainment

ഏഴു ഭാഷകളിലായി ഹാഫ് സെക്കൻ്റ് പോസ്റ്റർ എത്തി

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക്ക്  എന്നീ ഏഴു ഭാഷകളിലായി ഹാഫ് എന്ന ചിത്രത്തിൻ്റെ സെക്കൻ്റ് ലുക്ക് പോസ്റ്റർ എത്തി.

ഫ്രാഗ്രനൻ്റെ നേച്ചർ ഫിലും ക്രിയേഷൻസിൻ്റെ ബാനറിൽ ആൻസജീവും സജീവ് പി.കെയും നിർമ്മിക്കുന്ന ഈ ചിത്രം സംജാദ് സംവിധാനം ചെയ്യുന്നു.
മികച്ച വിജയം നേടിയ ഗോളം എന്ന ചിത്രത്തിനു ശേഷം സംജാദ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രം ഏറെ പ്രസക്തിയുളവാക്കുന്നു

ഏറെ ചർച്ച ചെയ്യപ്പെടുകയും, അംഗീകാരങ്ങൾ നേടുകയും ചെയ്ത.
ബ്ലസ്സിയുടെ സംവിധാനത്തിൽ, മോഹൻലാൽ, ജയപ്രദ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രണയം, പരിവാർ, മൈക്ക്, ഖൽബ്. യു.കെ. ഓക്കെ തുടങ്ങിയ മികച്ച ചിത്രങ്ങൾ ഒരുക്കി മലയാള സിനിമയിൽ അംഗീകാരം നേടിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനമാണ് ഫ്രാഗ്രനൻ്റെ നേച്ചർ ഫിലിം ക്രിയേഷൻസ്.

ഹാഫ്,മലയാള സിനിമയിൽ ആദ്യമായി വാമ്പയർ ആക് ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ്. റിവഞ്ച്, സർവൈവൽ, ഐഡിൻ്റിറ്റി എന്നീ പ്രമേയങ്ങളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രത്തിൻ്റെ കഥാവികസനം.
ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കുന്ന സംഘർഷങ്ങളും, മിസ്റ്ററിയും നിറഞ്ഞുനിൽക്കുന്ന
താണ് ഇന്നു പുറത്തുവിട്ട പോസ്റ്റർ.
രാജസ്ഥാനിലെ ജയ്സാൽമീറാണ് ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ.
നൂറ്റിഇരുപതോളം ദിവസ്സം നീണ്ടുനിന്ന ചിത്രീകരണമാണ് ജയ്മ്പാൽമീറിൽ നടന്നത്. പിരുമേടും, റഷ്യയുമാണ് മറ്റു ലൊക്കേഷനുകൾ.

വിശാലമായ ക്യാൻവാസ്സിൽ വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രത്തിൽ മികച്ച സാങ്കേതിക പ്രവർത്തകരുടെ നിറ സാന്നിദ്ധ്യമുണ്ട്.
പൂർണ്ണമായും ഹൈ വോൾട്ടേജ് മൂവിയായി അവതരിപ്പിക്കുന്ന ഈ ചിത്രം മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നട ഹിന്ദി ഇംഗ്ലീഷ് അറബിക് ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദർശനത്തിനെതുന്നത്.

അമലപോൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രഞ്ജിത്ത് സജീവ് നായ കാനാകുന്നു. ഐശ്വര്യാ രാജ് ആണ് നായിക. ശ്രീകാന്ത് മുരളി, അബ്ബാസ്,റോക്കി മഹാജൻ, ജോജി ജോൺ, മണികണ്ഠൻ, സത്യജിത്ത്, ഷർമ്മി രാജ്, ആഗ്നേഷ്, ആവണി, അഞ്ജലി നായർ, സന്താനം, പ്രവീൺ, കൃഷ്ണൻ, നിധേഷ്, പരമേശ്, അഭിനേഷ്, സഞ്ജയ്, ഇജാസ്, കല്യാൺ വീരാള, വീരൻ, ഇദയകുമാർ, ദേവേന്ദ്രനാഥ്, ജയ് കുമാർ എന്നിവരും പ്രധാന താരങ്ങളാണ്. മലയാള താരങ്ങളല്ലാത്ത മറ്റുള്ളവരെല്ലാം ഇന്ത്യയിലെ വിവിധ ഭാഷകളിൽ നിന്നുള്ളവരാണ്.

സംജാദും പ്രവീൺ വിശ്വനാഥുമാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ആക്ഷൻ കോറിയോഗ്രാഫർ പ്രശസ്തനായ, ഇൻഡോനേഷ്യക്കാരൻ വെരിട്രി യൂലിസ് മൻ ആണ്. റെയ്ഡ് – 2, ദിനൈറ്റ് കംസ് ഫോർ അസ് (the night comes for us) തുടങ്ങിയ ലോകപ്രശസ്ത ചിത്രങ്ങൾക്ക് ആക്ഷൻ നിർവ്വഹിച്ച കോറിയോഗ്രാഫറാണ് വെരിട്രി യുലിസ് മൻ.

സംഗീതം – മിഥുൻ മുകുന്ദ്.
ഛായാഗ്രഹണം- പാപ്പിനു.
എഡിറ്റിംഗ് – മഹേഷ് ഭുവനന്ദ്.
ലൂസിഫർ, എമ്പുരാൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മോഹൻ ദാസ് ആണ് പ്രൊഡക്ഷൻ ഡിസൈനർ.
കോസ്റ്റ്യും ഡിസൈൻ- ധന്യ ബാലകൃഷ്ണൻ
മേക്കപ്പ്-നരസിംഹ സ്വാമി.
സ്റ്റിൽസ് – സിനറ്റ് സേവ്യർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രാജേഷ് കുമാർ.
അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിബിൻ ജോയ്.
പ്രൊഡക്ഷൻ മാനേജർ, – സജയൻ ഉദിയൻകുളങ്ങര,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – അബിൻ എടവനക്കാട്.
പ്രൊഡക്ഷൻ കൺട്രോളർ – ബിനു മുരളി

വാഴൂർ ജോസ്

Follow Us on Instagram!
GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

രാജസ്ഥാൻ റോയൽസിനെ ഇനി അരിസോണയിലെ കാൽ സോമാനി സ്വന്തമാക്കും; റെക്കോർഡ് തുക 1.63 ബില്യൺ ഡോളർ

അരിസോണ:ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ലേലത്തിന് രാജസ്ഥാൻ റോയൽസ് സാക്ഷ്യം വഹിക്കുന്നു. അരിസോണ ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യൻ സംരംഭകൻ…

23 mins ago

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ അയർലണ്ടിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് അനുകൂല സംഘടനകളുമായി ചേർന്ന് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിക്കുന്നു

ഡബ്ലിൻ: കേരളത്തിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (ഐ.ഒ.സി) കേരള ചാപ്റ്റർ യു.ഡി.എഫ് അനുകൂല സംഘടനകളുമായി…

8 hours ago

“സ്വർഗ്ഗീയ നാദം” സംഘടിപ്പിക്കുന്ന  ‘ഫേസ് ടു ഫേസ്’ തത്സമയ സംഗീത നിശ മാർച്ച് 27-ന്

അറ്റ്ലാന്റ :"സ്വർഗ്ഗീയ നാദം" സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവും മിഷിഗൺ ഡെട്രോയിറ്റ് മാർത്തോമാ പള്ളി വികാരിയുമായ റവ…

8 hours ago

ഫ്ലോറിഡയിലെ മിഡിൽ സ്കൂളിൽ കത്തിക്കുത്ത്; രണ്ട് കുട്ടികൾക്കും ഒരധ്യാപകനും പരിക്ക്

ഫ്ലോറിഡ:ഫ്ലോറിഡയിലെ വാൾട്ടൺ മിഡിൽ സ്കൂളിൽ ചൊവ്വാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും ഒരു മുതിർന്ന വ്യക്തിക്കും (അധ്യാപകൻ/ജീവനക്കാരൻ) പരിക്കേറ്റു.…

11 hours ago

യുദ്ധം കനക്കുന്നു… പ്ലാനോയിൽ ഇറാനിയൻ അമേരിക്കൻ പ്രതിഷേധം; എണ്ണവിലയിലും ആശങ്ക

പ്ലാനോ(ഡാളസ്): ഇറാനിൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, ടെക്സസിലെ പ്ലാനോയിൽ ഇറാനിയൻ അമേരിക്കൻ വംശജർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നിലവിലെ ഭരണകൂടത്തിനെതിരെയും…

11 hours ago

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റുകൾക്ക് ഏറ്റവും പ്രയാസം നേരിടുന്നത് ടാലയിലും ഫിംഗ്ലാസിലും

പുതിയ ഡാറ്റ പ്രകാരം അയർലണ്ടിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് ടെസ്റ്റ് സെന്ററായി ടാലയെ റാങ്ക് ചെയ്തിട്ടുണ്ട്. 1,690.3 ടെസ്റ്റുകൾ…

11 hours ago