അറ്റ്ലാന്റ :”സ്വർഗ്ഗീയ നാദം” സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവും മിഷിഗൺ ഡെട്രോയിറ്റ് മാർത്തോമാ പള്ളി വികാരിയുമായ റവ . സന്തോഷ് വർഗീസ് നിരണം ‘ഫേസ് ടു ഫേസ്’ തത്സമയ സംഗീത പരിപാടി മാർച്ച് 27 വെള്ളിയാഴ്ച നടക്കും.
“‘സ്വർഗ്ഗീയ നാദം” വോള്യം 43-ന്റെ ഭാഗമായാണ് ഈ ഓൺലൈൻ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ 15 വർഷമായി മാർത്തോമാ സഭയിൽ വൈദികനായി സേവനമനുഷ്ഠിക്കുന്ന സന്തോഷ് വർഗീസ് അച്ചൻ, നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളുടെയും കവിതകളുടെയും രചയിതാവ് കൂടിയാണ്. ആന്ധ്രാപ്രദേശിലെ മിഷൻ മേഖലകളിൽ ഏഴു വർഷത്തോളം മിഷണറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
മാർച്ച് 27, വെള്ളിയാഴ്ച രാത്രി 8:15 (EST), ഡാളസ് സമയം വൈകിട്ട് 7:15. (ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 5:45-ന്) സൂം പ്ലാറ്റ്‌ഫോമിൽ ‘സ്വർഗ്ഗീയ നാദം സംഗീത വിരുന്ന് സംഘടിപ്പിക്കുന്ന സംഗീത നിശയിൽ പങ്കെടുക്കുന്നതിന് മീറ്റിംഗ് ഐഡി: 769 374 4841 പാസ്‌കോഡ്: music
ഫിലിപ്പ് വർഗീസിന്റെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന ചടങ്ങിൽ റെവ. ഡോ. ഇട്ടി മാത്യു സമാപന പ്രാർത്ഥന നിർവഹിക്കും. സണ്ണി, സാബു, ജോജു, അജി, റവ . സാം ലൂക്കോസ്, ക്രിസ്റ്റോ, ഷീബ, ക്രിസ്റ്റ എന്നിവരടങ്ങുന്ന പ്രമുഖ ഗായകനിര പരിപാടിയിൽ ഗാനങ്ങൾ ആലപിക്കും. സംഗീതത്തെയും വചനത്തെയും സ്നേഹിക്കുന്ന എല്ലാവരെയും ഈ വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു
റിപ്പോർട്ട്: പി പി ചെറിയാൻ
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലണ്ട്: ക്രാന്തി അയർലണ്ട് നോർത്ത്, സൗത്ത് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇന്ന് ‘ക്രാന്തി ഓണം 2026’ സംഘടിപ്പിക്കുന്നത്. ഓണത്തിന്റെ ഒരുമയും സൗഹൃദവും…
ഒക്ടോബർ മുതൽ 1,500-ലേറെ ഫാർമസികളിൽ BowelScreen സേവനം; 57 മുതൽ 71 വയസ്സ് വരെ സൗജന്യ പരിശോധന അയർലണ്ടിൽ ബവൽ…
അയർലണ്ടിലെ ആശുപത്രികളിൽ യൂറോപ്യൻ യൂണിയന് (EU) പുറത്തുനിന്നുള്ള ഡോക്ടർമാരെ നിയമിക്കുമ്പോൾ നിർബന്ധമായ ചില പരിശോധനകൾ കൃത്യമായി പൂർത്തിയാക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന്…
വാട്ടർഫോർഡ്: അയർലൻഡിലെ വാട്ടർഫോർഡിൽ മലയാളി യുവാവ് ജിറ്റോ ആന്റണി (41) നിര്യാതനായി. പ്രിയ സുഹൃത്തിന് അപ്രതീക്ഷിത വിയോഗത്തിൽ മലയാളി സമൂഹം…
മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ രണ്ടാമത്തെ ദേശീയ സമ്മേളനം ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ ഡബ്ലിനിലെ ഹെഡ് ക്വാർട്ടേഴ്സിൽ വച്ച്…
അയർലണ്ടിലെ Revolut ഉപഭോക്താക്കളിൽ ചിലരുടെ വ്യക്തിഗത വിവരങ്ങൾ മൂന്നാം കക്ഷി സ്ഥാപനത്തിലുണ്ടായ ഡാറ്റാ ചോർച്ചയിൽ ഉൾപ്പെട്ടതായി Revolut സ്ഥിരീകരിച്ചു. Revolut…