ഉണ്ണി മുകുന്ദൻ സൂപ്പർ ആക്ഷൻ ഹീറോ ആകുന്ന മാർക്കോ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറിലെ ദേവികുളത്ത് ആരംഭിച്ചു. ലളിതമായ ചടങ്ങിൽ നിർമ്മാതാവായ ഷെരീഫ് മുഹമ്മദ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ആരംഭം കുറിച്ചത്. ഫ്രയ മറിയം, ആയാ മറിയം, നോഹ എന്നിവർ ഫസ്റ്റ് ക്ലാപ്പും നൽകി.
നേരത്തേ ഹനീഫ് അദേനി, ഉണ്ണി മുകുന്ദൻ, നിർമ്മാതാക്കളായ ഷെറീഫ് മുഹമ്മദ്, അബ്ദുൽ ഗദാഫ് എന്നിവരും അണിയറ പ്രവർത്തകരായ ചന്ദ്രു സെൽവരാജ്, സ്യമന്തക് പ്രദീപ്, ധന്യാ ബാലകൃഷ്ണൻ, ദീപക് പരമേശ്വരൻ, സുനിൽദാസ്, അഭിമന്യു തിലകൻ, ഇഷാൻ ഷൌക്കത്ത് എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.
ഉണ്ണിമുകുന്ദനാണ് ആദ്യ ഷോട്ടിൽ അഭിനയിച്ചത്. നടൻ ഷറഫുദിൻ തൻ്റെ സഹപ്രവർത്തകർക്ക് ആശംസകൾ നേരാൻ എത്തിയിരുന്നതും ഏറെ കൗതുകമായി. ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ്, അബ്ദുൾ ഗദ്ദാഫ്എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
സിദ്ധിഖ്, ജഗദീഷ്, ആൻസൺ പോൾ കബീർ യുഹാൻ സിങ്, (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ എന്നിവരും വ്യത്യസ്ഥ തലങ്ങളിലുള്ള നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. സമീപകാല മലയാള സിനിമയിൽ ആക്ഷന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകി ചിത്രീകരിക്കുന്ന സിനിമയാണിത്. ഹോളിവുഡ്ഡിനോടും, ബോളിവുഡ്ഡിനോടും കിടപിടിക്കുംവിധത്തിലുള്ള എട്ട് ആക്ഷനുകളാണ് ഹനീഫ് അദേനി ഈ ചിത്രത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അമീർ ഖാൻ ചിത്രങ്ങൾക്ക് ആക്ഷൻ കോറിയോഗ്രാഫി ഒരുക്കുന്ന കലൈസിംഗ് സൺ, സ്റ്റണ്ട് സെൽവ തുടങ്ങിയ പ്രമുഖരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്.
ആധുനിക സാങ്കേതികവിദ്യ മികവുകളോടെ വൻമുതൽ മുടക്കിൽ ഒരുക്കുന്നതാണ് ഈ ചിത്രം. ഡൈനാമിക് ആക്ഷൻ ഹീറോയെന്നു വിശേഷിപ്പിക്കാവുന്ന ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറ്റം മികച്ച ഹൈ വോൾട്ടേജ് കഥാപാത്രമായിരിക്കും മാർക്കോ. ഹനീഫ് അദേനി തന്നെ സംവിധാനം ചെയ്ത് വിജയം കൈവരിച്ച മിഖായേലിൻ്റെ സന്തതികളിലെ മാർക്കോ ജൂനിയർ എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഹനീഫ് അദേനി നായകനാക്കിയിരിക്കുന്നത്. പ്രതിനായകനിൽ നിന്നും നായകനിലെത്തുന്ന മാർക്കോയുടെ ഇനിയുള്ള ജീവിതത്തിൽ എന്താണ് അരങ്ങേറുന്നത്?… സംഭവ ബഹുലമായ രംഗങ്ങളിലൂടെ ഹനീഫ് അദേനി ഇതിന് ഉത്തരം തേടുകയാണ്.
ആക്ഷൻ ചിത്രങ്ങളിൽ മലയാളത്തിലെ ഏറ്റം മികച്ച ദൃശ്യാനുഭവം നൽകുന്ന ചിത്രമായിരിക്കും മാർക്കോ. കെ.ജി.എഫിലൂടെ സംഗീത പ്രേമികളുടെ ഹരമായി മാറിയ രവി ബസ്രൂറിൻ്റെ സംഗീതം ഈ ചിത്രത്തിൻ്റെ ആകർഷണിയത വർദ്ധിപ്പിക്കുന്നു.
ഛായാഗ്രഹണം – ചന്ദ്രു സെൽവരാജ്
എഡിറ്റിംഗ് – ഷെമീർ മുഹമ്മദ്,
കലാസംവിധാനം – സുനിൽ ദാസ്.
മേക്കപ്പ് – സുധി സുരേന്ദ്രൻ.
കോസ്റ്റ്യും ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ
ചിഫ് അസോസിയേറ്റ് ഡയറക്ടർസ് – സ്യമന്തക് പ്രദീപ്
പ്രമോഷൻ കൺസൽട്ടൻ്റ് – വിപിൻ കുമാർ
മാർക്കറ്റിംഗ് – 10 ജി മീഡിയ
പ്രൊഡക്ഷൻ എക്സിക്കുട്ടിവ് – ബിനു മണമ്പൂർ
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ
മൂന്നാർ, കൊച്ചി എന്നിവിടങ്ങളിലും വിദേശത്തുമായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്.
വാഴൂർ ജോസ്.
ഫോട്ടോ – നന്ദു ഗോപാലകൃഷ്ണൻ
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
2025-ൽ അവതരിപ്പിച്ച ഒരു പദ്ധതിയുടെ ഭാഗമായി അയർലണ്ടിലുടനീളമുള്ള ഏകദേശം 50,000 കുടുംബങ്ങൾക്ക് ഒറ്റത്തവണയായി €420 ചൈൽഡ് ബെനിഫിറ്റ് പേയ്‌മെന്റ് ലഭിച്ചു.…
ജോർജ് എബ്രഹാം, ഡിട്രോയിറ്റ്മെയ് 1, 2017. വർഷങ്ങളോളം നീണ്ട ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ട് ജോലിയിൽ നിന്നും വിരമിച്ച ദിവസം. ആ…
മിഷിഗൺ: അമേരിക്കയിലെ മിഡ്‌വെസ്റ്റ് മേഖലയിൽ പ്രവർത്തിക്കുന്ന സൂപ്പർമാർക്കറ്റ് ശൃംഖലയായ മെയ്‌യർ, തങ്ങളുടെ 38,000-ത്തിലധികം ഗാലൻ ഡിസ്റ്റിൽഡ് വാട്ടർ തിരികെ വിളിച്ചു.…
ഹൂസ്റ്റൺ: അമേരിക്കയിലെ ഏറ്റവും വലിയ എക്യൂമെനിക്കൽ കൂട്ടായ്മകളിലൊന്നായ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൻറെ ICECH) 2026 ലേക്കുള്ള…
കിസിമ്മി (ഫ്ലോറിഡ): ഡിസ്നി വേൾഡ് തീം പാർക്കുകൾക്ക് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തിൽ മൂന്ന് വിനോദസഞ്ചാരികളെ വെടിവെച്ചുകൊന്ന സംഭവത്തിൽ 29-കാരനായ അഹമ്മദ്…
മിഡ്‌ലാൻഡ് (മിഷിഗൺ): ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന വ്യക്തിയുടെ ഫുഡ് സ്റ്റാമ്പ് (SNAP) ആനുകൂല്യങ്ങൾ തട്ടിയെടുത്ത കേസിൽ 36-കാരിയായ അമാൻഡ കണ്ണിംഗ്ഹാമിന്…