ശുദ്ധമായ നർമ്മഭാവങ്ങളിലൂടെ മലയാളി പ്രേക്ഷകൻ്റെ മനം കവർന്ന നടനാണ് ഹരീഷ് കണാരൻ: ഹരീഷ് നായകനിരയിലേക്കെത്തുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം ലളിതമായ ചടങ്ങിൽഇക്കഴിഞ്ഞ നവംബർ ആറ് ശനിയാഴ്ച്ച വെള്ളൂർ ന്യൂസ് പ്രിൻ്റ് ഫാക്ടറി കോമ്പൗണ്ടിൽ ആരംഭിച്ചു. ഷീനാ ജോണും, സന്ധ്യാ ഹരീഷും ചേർന്ന് ആദ്യ ഭദ്രദീപം തെളിയിച്ചു.തുടർന്ന് സജിമോൻ, മൃദുൽ നായർ, മോൻസ് ജോസഫ് എം.എൽ.എ.എന്നിവർ ഈ ചടങ്ങ് പൂർത്തീകരിച്ചു.പ്രശസ്’ത സംവിധായകൻ അക്കു അക്ബർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
എൻ.എം.ബാദുഷ ഫസ്റ്റ് ക്ലാപ്പ് നൽകി.മോൻസ് ജോസഫ് എം.എൽ.എ.രമേഷ് പിഷാരടി എന്നിവർ ആശംസകൾ നേർന്നു. ഹരിഷ് കണാരൻ ആദ്യ ഷോട്ടിൽ അഭിനയിച്ചു. നവാഗതനായ ബിജോയ് ജോസഫാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത് -വി.കെ.പ്രകാശ്, മഹഷ് നാരായണൻ, ജോസ് സെബാസ്റ്റൻ എന്നിവർക്കൊപ്പം പ്രവർത്തിച്ചു പോന്നിരുന്നു ബിജോയ് ജോസഫ്. ജമിനിസ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രംറിയാണോ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കു ടിയാൻമലയും ഹരീഷ് കണാരനും ചേർന്നു നിർമ്മിക്കുന്നു.
ചാനൽ ഷോകളിലെ അവതാരികയായി ഏറെ ശ്രദ്ധയാകർഷിച്ച ഗോപികയാണ് ഈ ചിത്രത്തിലെ നായിക, അജു വർഗീസ്, , സലിം കുമാർ, ജോണി ആൻ്റണി. ധർമ്മജൻ ബൊൾഗാട്ടി, നിർമ്മൽ പാലാഴി, ഇടവേള ബാബു, സരയൂ സീനത്ത് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു സർക്കാർ ജീവനക്കാരൻ്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി അരങ്ങേറുന്ന സംഭവങ്ങളാണ് രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
സംവിധായകൻ ബിജോയ് ഹരി നാരായണൻ്റെ വരികൾക്ക് എബി സാൽവിൻ ഈണം പകർന്നിരിക്കുന്നു. കഥ – ബിജോയ് ജോസഫ്. തിരക്കഥ, സംഭാഷണം പോൾ വർഗീസ്. മനോജ് പിള്ളയാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്- നൗഫൽ അബ്ദുള്ള കലാസംവിധാനം. ത്യാഗു തവനൂർ- മേക്കപ്പ്. റഹിം കൊടുങ്ങല്ലൂർ-കോസ്റ്റ്യും – ഡിസൈൻ -ലിജി പ്രേമൻ.അസ്സോസ്സിയേറ്റ് ഡയറക്ടർ .ഷിബു രവീന്ദ്രൻപ്രൊഡക്ഷൻ എക്സിക്കുട്ടീവ്അഭിലാഷ് അർജുൻ,പ്രൊഡക്ഷൻ കൺട്രോളർ- റിച്ചാർഡ് വെള്ളൂർ, കൊച്ചി എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുന്നു ഫോടോ – ശ്രീജിത്ത് ചെട്ടിപ്പടി.
വാഴൂർ ജോസ്.
വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…