Entertainment

‘ഹയ’ വാസുദേവ് സനലിൻ്റെ ചിത്രത്തിനു തുടക്കമിട്ടു

കുഞ്ചാക്കോ ബോബൻ നായകനായ പ്രിയം, ഇരുവട്ടം മണവാട്ടി, ഫഹദ് ഫാസിൽ നായകനായ ഗോഡ്സ് ഓൺ കൺട്രി ‘ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാrയ വാസുദേവ സനൽ സംവിധാനം ചെയ്യുന്ന ഹയാ എന്ന പുതിയ ചിത്രത്തിൻ് മാർച്ച് ഇരുപത്തിയേഴ് ഞായറാഴ്ച്ച തുടക്കമിട്ടു.കൊച്ചിയിലെ പരമാര ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങോടെയാണ് തുടക്കമിട്ടത്.അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും’ പങ്കെടുത്ത ഈ ചടങ്ങിൽ സ്വിച്ചോൺ കർമ്മംനിർവ്വഹിച്ചത്.

പ്രശസ്ത സാഹിത്യകാരൻ പ്രൊഫസർ പി.എൻ.ഉണ്ണികൃഷ്ണൻ പോറ്റിയാണ്.നിർമ്മാതാവ് നീലേഷ് ഫസ്റ്റ് ക്ലാപ്പും നൽകി.ശക്തമായ ഒരു സാമൂഹ്യ വിഷയമാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്നത്.ഒപ്പം സംഗീത പ്രാധാന്യമുള്ള ഒരു കാം ബസ് ത്രില്ലർ കൂടിയാന്ന് ഈ ചിത്രം.

സിക്സ് സിൽവർസോൾസ് സ്റ്റുഡിയോയുടെ ബാനറിൽ നിർമ്മിക്കുന്നു ഈ ചിത്രം. നിരവധി പുതുമുഖങ്ങളും അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽഗുരു സോമസുന്ദരം, ലാൽ ജോസ്, ജോണി ആൻ്റണി,ശ്രീകാന്ത് മുരളി,, ശ്രീ ധന്യ,.കോട്ടയം രമേശ്, ശ്രീകാന്ത് മുരളി, ബിജു പപ്പൻ, ശ്രീരാജ്, അപർണാ ജനാർദ്ദനൻ, അശ്വിൻ, ലയ സിംസൺ, ശ്രീജ അജിത്ത്,, ജോർഡി പൂഞ്ഞാർ, ഇന്ത്യയിലെ ആദ്യ വീൽചെയർ ടി.വി. ആങ്കറായ വീണ വേണുഗോപാൽ, സനൽ കല്ലാട്ട്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

നായികാനായകൻ എന്ന ജനപ്രീതി നേടിയ ഷോയിലൂടെ ശ്രദ്ധേയനായ ശംഭു ഈ ചിത്രത്തിലെ പ്രധാന വേഷമണിയുന്നു.മാധ്യമ പ്രവത്തകനും സാഹിത്യകാരനുമായ മനോജ് ഭാരതിയാണ് ഈ ചിത്രത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ മസാലാ കോഫി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വരുൺ സുനി ലാ ണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. നിർവിക്കുന്നത്.ജിജു സണ്ണി ഛായാഗ്രഹണവും അരുൺ തോമസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം -സാബുറാം.കോസ്റ്റ്യും – ഡിസൈൻ – അരുൺ മനോഹർ. മേക്കപ്പ് – ലിബിൻ മോഹൻഅസ്സോസ്സിയേറ്റ് ഡയറക്ടർ -സുഗതൻ. പ്രൊജക്റ്റ് – ഡിസൈനർ – സണ്ണി തഴുത്തല.പ്രൊഡക്ഷൻ എക്സികുട്ടീവ് വിജയ്.ജി.എസ്.പ്രൊഡക്ഷൻ കൺട്രോളർ- മുരുകൻ -എസ്.ഏപ്രിൽ രണ്ടിന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മൈസൂർ, നിലമ്പൂർ, കൊച്ചി, കാഞ്ഞിരപ്പള്ളി എന്നിവടങ്ങളിലായി പൂർത്തിയാകും. ഫോട്ടോ – അജി മസ്ക്കറ്റ്.

വാഴൂർ ജോസ്. 

Newsdesk

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

48 mins ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

3 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

3 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

4 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

11 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

23 hours ago