മലയാള സിനിമയിൽ ഒരു പുതിയ ചലച്ചിത്രനിർമ്മാണ സ്ഥാപനം കൂടി കടന്നു വരുന്നു. സി.എൻ.ഗ്ലോബൽ മൂവീസ്.
ഒരു സംഘം വിദേശ മലയാളികളുടെ കൂട്ടായ സംരംഭമാണ് സി.എൻ.ഗ്ലോബൽ മൂവീസ്. നല്ല സന്ദേശങ്ങൾ നൽകുന്നതും മനുഷ്യ നന്മകളും ഉപകരിക്കും വിധത്തിലുള്ള കുടുംബമിത്രങ്ങൾ നിർമ്മിക്കുകയാണ് ഈ സ്ഥാപനത്തിൻ്റെ ലക്ഷ്യമെന്ന് നിർമ്മാണത്തിൻ്റെ മുഖ്യ ചുമതലയുള്ള ശ്രീമതി ലിസ്സി.കെ.ഫെർണാണ്ടസ് വ്യക്തമാക്കി. സ്വർഗം എന്ന സിനിമയാണ് ആദ്യ ചിത്രം.
കലാപരവും സാമ്പത്തികവുമായ വിജയം നേടിയ ഒരു സെക്കൻ്റ് ക്ലാസ് യാത്ര -എന്ന ചിത്രത്തിനു ശേഷം റെജീസ് ആൻ്റണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഏപ്രിൽ പതിനൊന്ന് വ്യാഴാഴ്ച്ച പൂഞ്ഞാർ, സി.എം.ഐ.ദേവാലയത്തിലായിരുന്നു ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിച്ചത്.
ശ്രീമതി ലിസ്സി.കെ.ഫെർണാണ്ടസ് ഫസ്റ്റ് ക്ലാപ്പ് നൽകിക്കൊണ്ടായി തുടക്കം.
മലയാള സിനിമയിൽ പ്രേഷകർക്കിടയിൽ ഏറെ അംഗീകാരം നേടിയിരുന്ന അനന്യ ഒരിടവേളക്കുശേഷം അഭിനയിക്കാനെ ത്തുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന് ഏറെ പ്രസക്തിയുണ്ട്.
അനന്യ, സാജൻ ചെറുകയിൽ, സിജോയ് വർഗീസ്, തുടങ്ങിയവരും ആദ്യ രംഗത്തിൽ അഭിനയിച്ചവരിൽ പ്രമുഖരാണ്. ഇവർക്കൊപ്പം മഞ്ചാടി ജോബി, ഋഥികാറോസ് ആൻ്റെണി എന്നിവരും പങ്കെടുത്തു.
ക്രൈസ്തവ പശ്ചാത്തലത്തിലൂടെ അയൽപക്കക്കാരായ രണ്ടു വീടുകളെ കേന്ദ്രികരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം. സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ ഈ വീട്ടുകാർക്കിടയിൽ ഉണ്ടെങ്കിലും വീട്, ഒരു സ്വർഗമാകുന്ന ചില കാര്യങ്ങൾ തിരിച്ചറിവാകാൻ പ്രചോദനമാകുന്ന താണ് തികഞ്ഞ കുടുംബ മുഹൂർത്തങ്ങളിലൂടെയും നർമ്മമുഹൂർത്തങ്ങളിലൂടെയും അവതരിപ്പിക്കുന്നത്. ഒരു ക്ളീൻ എൻ്റെർടൈനറായിത്തന്നെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
അജുവർഗീസ്, ജോണി ആൻ്റെണി മഞ്ജു പിള്ള, വിനീത് തട്ടിൽ, അഭിരാം രാധാകൃഷ്ണൻ, രഞ്ജിത്ത് കങ്കോൽ ഉണ്ണിരാജ, കുടശ്ശനാട് കനകം, ശീറാം ദേവാഞ്ജന എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
കഥ – ലിസ്സി.കെ.ഫെർണാണ്ടസ്.
തിരക്കഥ – റെജീസ് ആൻ്റെണി, റോസ് റെജീസ്
ഗാനങ്ങൾ – എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി.
ഏറെ പോപ്പുലറായ ഒരുപിടി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി ആദ്യമായി ഒരു സിനിമക്കു ഗാനങ്ങൾ രചിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്.
സംഗീതം – മോഹൻ സിതാര, ജിൻ്റോ ജോൺ, ലിസ്സി .കെ. ഫെർണാണ്ടസ്.
ഛായാഗ്രഹണം – എസ്. ശരവണൻ.
എഡിറ്റിംഗ് -ഡോൺ മാക്സ്.
കലാസംവിധാനം – അപ്പുണ്ണി സാജൻ.
മേക്കപ്പ് – പാണ്ഡ്യൻ
കോസ്റ്റ്യും ഡിസൈൻ – റോസ് റെജീസ്
അസ്സോസ്സിയേറ്റ് ഡയറക്ടേർസ് – റെജിലേഷ്, ആൻ്റോസ് മാണി.
പ്രൊഡക്ഷൻ മാനേജർ – റഫീഖ്
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബാബുരാജ് മനിശ്ശേരി
പ്രൊഡക്ഷൻ കൺട്രോളർ – തോബിയാസ്.
പാലാ, ഈരാറ്റുപേട്ട ഭാഗങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും.
വാഴൂർ ജോസ്.
ഫോട്ടോ – ജിജേഷ് വാടി.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…