Ireland

കിൽകെന്നിയിലെ റോഡ് അപകടത്തിൽ രണ്ട് മലയാളികളടക്കം മൂന്നുപേർക്ക് പരിക്ക്

വാട്ടർഫോർഡ്: അയർലൻഡിലെ കിൽകെന്നിയിലെ റോഡ് അപകടത്തിൽ മൂന്ന് പേർക്ക് ഗുരുതര പരുക്ക്. ഇവരിൽ രണ്ട് പേർ മലയാളികളാണ്. കഴിഞ്ഞ ദിവസം രാത്രി ഏഴരയ്ക്ക് ശേഷം എം 9ലാണ് രണ്ട് കാറുകൾ കൂട്ടിയിടിച്ചത്.

വാട്ടർഫോർഡ് മലയാളികളായ സെബിൻ, ജിഷ്ണു എന്നിവരാണ് ഗുരുതരമായ പരുക്കുകളോടെ ആശുപ്രതിയിൽ പ്രവേശിപ്പിക്കപ്പെട്ട മലയാളികൾ. ഇവർ ചികിത്സയിൽ തുടരുകയാണ്. ഒരാൾ നഴ്സും മറ്റൊരാൾ സ്വകാര്യ ഫില്ലിംഗ് സ്റ്റേഷനിലെ ജീവനക്കാരനുമാണ്.

പുതിയ വാഹനം വാങ്ങാനായി ഡബ്ലിനിൽ പോയി മടങ്ങി വരവേ മലയാളി യുവാക്കൾ സഞ്ചരിച്ച വാഹനം കേടാവുകയായിരുന്നു. ഇതേ തുടർന്ന് വാഹനം പരിശോധിക്കാൻ പുറത്തിറങ്ങിയ യുവാക്കളെ പിന്നിൽ നിന്നും വന്ന വാഹനം ഇടിക്കുകയാണ് ചെയ്തത്. ഇടിച്ച കാറിന്റെ ഡ്രൈവറെയും യുവാക്കളെയും വാട്ടർഫോർഡ് റീജനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ ദൃക്സാക്ഷികൾ ഉണ്ടങ്കിൽ അറിയിക്കണമെന്ന് പൊലീസ് അറിയിപ്പ് നൽകി.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

തൃശ്ശൂർ മുണ്ടത്തിക്കോട് സ്ഫോടനം: 12 മരണം സ്ഥിരീകരിച്ചു, മരണ സംഖ്യ ഉയരുന്നു

തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ​ഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. പന്ത്രണ്ട് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത്…

8 hours ago

ടീൻഏജുക്കാർക്കുള്ള സ്‌ക്രീൻ ടൈം ലിമിറ്റ് പ്രഖ്യാപിച്ച് യൂട്യൂബ്

സൂപ്പർ വൈസിങ് അക്കൗണ്ടിനുള്ളിൽ തന്നെ മാതാപിതാക്കൾക്ക് സമയപരിധി നിശ്ചയിക്കാനോ YouTube ഷോർട്ട്സ് ഫീഡ് പൂർണ്ണമായും ഓഫാക്കാനോ അനുവദിക്കുന്ന പുതിയ നിയന്ത്രണ…

1 day ago

ഐറിഷ് റോഡുകളിൽ 15ൽ ഒരു വാഹനത്തിന് ഇൻഷുറൻസ് ഇല്ല

ഐറിഷ് റോഡുകളിലെ ഓരോ 15 വാഹനങ്ങളിലും ഒന്ന് ഇൻഷുറൻസ് ഇല്ലാത്തതോ രജിസ്റ്റർ ചെയ്യാത്തതോ ആണെന്ന് പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐറിഷ്…

1 day ago

സാധു കൊച്ചുഞ്ഞ് ഉപദേശി സ്മരണയിൽ ‘സാധു കീർത്തനം’ സംഗീത വിരുന്ന് ഏപ്രിൽ 24-ന്

ഡാളസ്: പ്രശസ്ത ക്രൈസ്തവ പ്രസംഗകനും ഗാനരചയിതാവുമായിരുന്ന സാധു കൊച്ചുഞ്ഞ് ഉപദേശിയുടെ സ്മരണാർത്ഥം "സ്വർഗീയ നാദം" സംഘടിപ്പിക്കുന്ന 'സാധു കീർത്തനം' ലൈവ്…

1 day ago

സ്ത്രീയെ ആക്രമിച്ച നായയെ വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ ഉടമ കൊല്ലപ്പെട്ടു; പ്രതിക്കായി തെരച്ചിൽ

ഫ്ലോറിഡ: ഫ്ലോറിഡയിലെ ലീസ്ബെർഗിൽ ഒരു സ്ത്രീയെ ആക്രമിച്ച നായയെ വെടിവയ്ക്കാൻ ശ്രമിക്കുന്നതിനിടെ നായയുടെ ഉടമസ്ഥൻ വെടിയേറ്റ് മരിച്ചു.43 വയസ്സുകാരനായ മാത്യു…

1 day ago

ഫ്ലോറിഡയിൽ ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്ത ഡോക്ടർക്കെതിരെ കുറ്റപത്രം

ഫ്ലോറിഡ: അമേരിക്കയിലെ ഫ്ലോറിഡയിൽ ശസ്ത്രക്രിയയ്ക്കിടെ സംഭവിച്ച ഞെട്ടിക്കുന്ന പിഴവിൽ ഡോക്ടർക്കെതിരെ നിയമനടപടി. 2024 ഓഗസ്റ്റിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ അലബാമ സ്വദേശിയായ…

1 day ago