‘പ്രണയത്തിന് പല സ്റ്റേജസ്സുണ്ടത്രേ…. എൻ്റെ അറിവിൽ അത്… ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, സെക്കൻ്റ് സ്റ്റേജ്, തേർഡ് സ്റ്റേജ് പിന്നെ ഇതിനിടക്ക് സംഭവിക്കുന്ന ഫ്രണ്ട്ഷിപ്പ്, ഡ്രാമ, ഇമോഷൻസ്, ബ്രേക്കപ്പ്, പാച്ചപ്പ്, ഇതൊക്കെ ക്ലീഷേ ആണന്നും, പറഞ്ഞു പഴകിയതുമാണന്നുമൊക്കെ അറിയാം. പക്ഷെ എന്തു ചെയ്യാനാണ് ഭായ്… മാറ്ററ് പ്രണയമായിപ്പോയില്ലേ?
സോ…ലെറ്റ്സ് ലൗ …
എൻ.വി. മനോജ് സംവിധാനം ചെയ്യുന്ന ഓശാന എന്ന ചിത്രത്തിൻ്റെ ടീസറിലൂടെ പുറത്തുവിട്ടതാണ് പ്രണയത്തിൻ്റെ ഈ നിർവ്വചനങ്ങൾ… മലയാളത്തിലെ പ്രമുഖ താരങ്ങളായ ആസിഫ് അലി, വിഷ്ണു ഉണ്ണികൃഷ്ണൻ, അർജുൻ അശോകൻ, ബിബിൻ ജോർജ്, മിയാ ജോർജ്, അനു സിതാര അനുശ്രീ എന്നിവരുടെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ട ഈ ടീസർ യുവജനങ്ങളുടെ ഏറെ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
പ്രണയമാണ് ഈ ചിത്രത്തിൻ്റെ കാതലായ വിഷയം. ആ വിഷയമാണ് ടീസറിലൂടെ വ്യക്തമാക്കപ്പെടുന്നതും എം.ജെ.എൻ. പ്രൊഡക്ഷൻസിൻ്റെ ബാനറിൽ മാർട്ടിൻ ജോസഫ്മായിപ്പൻ മഞ്ഞപ്ര നിർമ്മിക്കുന്നതാണ് ഈ ചിത്രം. ക്യാമ്പസും ഒപ്പം ഒരു കാർഷിക ഗ്രാമത്തിൻ്റെയും പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം. ഒരു വ്യക്തിയുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന വികാരങ്ങളുടേയും, ബന്ധങ്ങളുടേയും സങ്കീർണ്ണതകളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഓരോ കാലഘട്ടത്തിലും പ്രണയം എങ്ങനെ വ്യത്യാസപ്പെടുന്നു അത് എത്രത്തോളം ഒരു വ്യക്തിയുടെ വികാരങ്ങളേയും ജീവിത നിലവാരങ്ങളേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് ഈ ചിത്രത്തിലൂടെ വരച്ചുകാട്ടുന്നു.
ഗാനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് മെജോ ജോസഫാണ്.
ഗാനങ്ങൾ – ഹരി നാരായണൻ വിനായക് ശശികുമാർ, ഷോബി കണ്ണങ്കാട്ട് സാൽവിൽ വർഗീസ്.
രചന – ജിതിൻ ജോസ്.
പുതുമുഖം ബാലാജി ജയരാജ് നായകനാകുന്ന ഈ ചിത്രത്തിൽ ധ്യാൻ ശ്രീനിവാസൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അൽത്താഫ് സലിം, ബോബൻ സാമുവൽ, നിഴൽകൾ രവി, സാബുമോൻ, ഡോ. ജോവിൻ ഏബ്രഹാം, വിനു വിജയകുമാർ, ഷാജി മാവേലിക്കരാ, ഗൗരി മോഹൻ, ചിത്രാ നായർ, സ്മിനു സിജോ എന്നിവരും ബാല താരങ്ങളായ ജാൻവി മുരളിധരൻ, ആദിത്യൻ, ആര്യാ രാജീവ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. വർഷാ വിശ്വനാഥാണു നായിക.
ഛായാഗ്രഹണം – മെൽബിൻ കുരിശിങ്കൽ.
എഡിറ്റിംഗ് – സന്ധീപ് നന്ദകുമാർ.
കലാസംവിധാനം – ബനിത് ബത്തേരി.
കോസ്റ്റ്യും ഡിസൈൻ – ദിവ്യാ ജോബി.
മേക്കപ്പ് – ജിത്തു പയ്യന്നൂർ.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ശ്രീകുമാർ വള്ളംകുളം
അസ്സോസ്സിയേറ്റ് ഡയറക്ടർ – സബിൻ കാട്ടുങ്കൽ
പ്രൊജക്റ്റ് ഡിസൈൻ – അനുക്കുട്ടൻ ഏറ്റുമാന്നൂർ.
പ്രൊഡക്ഷൻ കൺട്രോളർ – കമലാക്ഷൻ പയ്യന്നൂർ.
വാഴൂർ ജോസ്.
ഫോട്ടോ – സന്തോഷ് പട്ടാമ്പി.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…