യുവനിരയിലെ ഏറെ ജനപ്രിയ താരമായ മാത്യു തോമസ്സും മാളവികാ മോഹനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ക്രിസ്റ്റി എന്ന ചിത്രം ഇതിനകം യുവാക്കളുടെ ഇടയിൽ തരംഗം സൃഷ്ടിച്ചിരിക്കുന്നു. ഈ ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോൾ വന്ന പ്രതികരണം അത്തരത്തിലുള്ളതാണ്.
ഒരു മില്യൻ ടീസർ കടന്ന് ഒന്നാമതെത്തിക്കൊ
ണ്ടാണ് ഈ ചിത്രത്തിൻ്റെ ടീസർ പ്രേക്ഷക മനസ്സിനെ കീഴടക്കിയിരിക്കുന്നത്.
നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്
നോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനം ചേർന്നാണ്.
ബന്യാമൻ – ജി.ആർ . ഇന്ദുഗോപൻ എന്നിവരുടെ തിരക്കഥ .
മലയാള സാഹിത്യത്തിലെ ഏറ്റം പ്രഗത്ഭരായ ബന്യാമിനും ജി.ആർ.ഇന്ദുഗോപനും ചേർന്ന് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിക്കുന്നത് ഈ ചിത്രത്തിൻ്റെ ഏറെ ആകർ ഷക ഘടകമാണ്. അത്യപൂർവമായ ഒരു ഒത്തുചേരലാണിത്.
തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരു തികഞ്ഞ പ്രണയ കഥയാണ് ഈ ചിത്രത്തിന്റെ പ്രമേയം.
ഒരു തീരപ്രദേശത്തിന്റെ സംസ്ക്കാരവും, ജീവിതവും തികച്ചും റിയലിസ്റ്റിക്കായി പറയുമ്പോൾത്തന്നെ
യുവത്വത്തിന്റെ വികാരവായ്പ്പുകൾക്ക് ഏറെ പ്രാധാന്യം നൽകിയുമാണ് ഈ ചിത്രത്തിന്റെ അവതരണം.
യൂത്തിന്റെ കാഴ്പ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകി നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.
എത്ര പറഞ്ഞാലും ഉറവ വറ്റാത്ത ഒരു വിഷയമാണ് പ്രണയം. ഓരോ കഥക്കും പ്രത്യേകതകളുണ്ട്. ഈ ചിത്രത്തിനും അങ്ങനെയൊരു പ്രത്യേകതയുണ്ട്. അതാണ് ഈ ചിതത്തെ മുന്നോട്ട് നയിക്കുന്നതും.
ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവൻ, , മുത്തുമണി, ജയാ.എസ്. കുറുപ്പ്, സ്മിനു സിജോ, മഞ്ജു പത്രോസ്, വീണാ നായർ, എന്നിവരും പ്രധാന താരങ്ങളാണ്.
കഥ – ആൽവിൻ ഹെൻറി.
ഗോവിന് വസന്തയുടെ സംഗീതം.
പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
അൻവർ അലി, വിനായക് ശശികുമാർ എന്നിവരുടേതാണ് വരികൾ. .
ആനന്ദ് സി.ചന്ദ്രൻ ഛായാഗ്രഹണവും മനു ആന്റെണി എഡിറ്റിംഗും നിരവഹിക്കുന്നു.
കലാസംവിധാനം – സുജിത് രാഘവ്.
മേക്കപ്പ – ഷാജി പുൽപ്പള്ളി.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – ഷെല്ലി ശ്രീസ്.
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – പ്രദീപ് ഗോപിനാഥ്, വിജയ് ജി.എസ്.
പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം സെൻട്രൽ പിക്ചേർസ് പ്രദർശനത്തിനെത്തി അന്നു
വാഴൂർ ജോസ്.
ഫോട്ടോ സിനറ്റ് സേവ്യർ .
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/IV83KMmpaSTC6TeCbM5hr6
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…