സമീപകാലത്ത് ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകൻ്റെ മനസ്സിൽ ഇടം നേടിയ ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നൊണ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ജനുവരി പതിനാലിന് വയനാട്ടിൽ ആരംഭിക്കുന്നു.
മിസ്റ്റിക്കൽ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജേക്കബ് ഉതുപ്പ് നിർമ്മിക്കുന്ന ഈ ചിത്രംപ്രശസ്ത നാടക സംവിധായകനായ രാജേഷ് ഇരുളമാണ് സംവിധാനം ചെയ്യുന്നത്.’നാടകരംഗത്ത് നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള സംവിധായകനാണ് രാജേഷ് ഇരുളം.അഞ്ചു പ്രാവശ്യം നാടക രചനക്കുള്ള സംഗീത നാടക അക്കാദമിയുടെ അവാർഡുകൾ കരസ്ഥമാക്കിയ ഹേമന്ത്കുമാറാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്. അപ്പോത്തിക്കരി, കൊത്ത് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുകൂടിയാണ് ഹേമന്ത് കുമാർ.
നാടകരംഗത്തെ രണ്ടു പ്രതിഭാധനന്മാരുടെ സംഗമം കൂടിയെന്നതും ഈ ചിത്രത്തിൻ്റെ പ്രത്യേകത വർദ്ധിപ്പിക്കുന്നു.മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം നാടകരംഗത്തെ പ്രമുഖരും അണിനിരക്കുന്നു.ഗാനങ്ങൾ – സിബി അമ്പലപ്പുറം-സംഗീതം.റെജി ഗോപിനാഥ്.പശ്ചാത്തല സംഗീതം.അനിൽ മാളiപോൾ ബത്തേരിയാണു് ഛായാഗ്രാഹകൻ.കലാസംവിധാനം – സുരേഷ് പുൽപ്പള്ളി. സുനിൽ മേച്ചന.കോസ്റ്റ്യും – ഡിസൈൻ.- വക്കം മാഹിൻ.മേക്കപ്പ് – ജി ജോ കൊടുങ്ങല്ലൂർ ‘ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ .എം.രമേഷ് കുമാർ.പ്രൊഡക്ഷൻ കൺട്രോളർ.സന്തോഷ് കുട്ടീസ്.
വാഴൂർ ജോസ്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…