Entertainment

ജിസ് ജോയ് യുടെ ഇന്നലെ വരെ പൂർത്തിയായി

നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി മലയാള സിനിമയിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച സംവിധായകനാണ് ജിസ്ജോയ് ജിസ് ജോയ് യുടെ ഏറ്റവും പുതിയ ചിത്രമാണ്: ഇന്നലെ വരെ, ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. സെൻട്രൽ അഡ്വർട്ടൈസിംഗ് ഏജൻസിയുടെ ബാനറിൽ മാത്യു ജോർജാണു് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ജിസ് ജോയ് യുടെ മുൻ ചിത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ഥമായ ജോണറിലുള്ള ഒരു ചിത്രമായിരിക്കുമിത്.മുൻ ചിത്രങ്ങളിൽ നിന്നും നേർ വിപരീതമായ ആഖ്യായന രീതിയെന്നു തന്നെ പറയാം. പൂർണ്ണമായും ത്രില്ലർ മൂഡിൽ ഒരുക്കുന്ന ചിത്രമാണിത്. തുടക്കം മുതൽ ഒടുക്കം വരേയും പ്രേഷകനെ മുൾമുനയിൽ നിർത്തുന്ന ഒരു ചിത്രം. വ്യത്യസ്ഥ തലങ്ങളിൽ ജോലി ചെയ്യുന്ന മൂന്ന് ആത്മ സുഹൂത്തുക്കളുടെ ജീവിതത്തെ കേന്ദ്രീകരിച്ചു കൊണ്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.

സിനിമാ നടനായ ആദിശങ്കരൻ, ഐ.ടി.ടെക്നിഷ്യനായ ശരത്ത്.ഇൻഫോസിസ് ജീവനക്കാരിയായ ഷാനി എന്നിവരാണ് ഈ മൂന്നു പേർ.ഇവരുടെ ജീവിതത്തിലേക്ക് നാലാമതൊരു കഥാപാത്രം കടന്നു വരുന്നു. ഐഷു എന്ന ഒരു പെൺകുട്ടി. അവളുടെ വരവോടെ ഇവരുടെ ജീവിതത്തിൻ്റെ അടിത്തറ ഇളകിയെന്നു തന്നെ പറയാം. അതു വരേയും ശാന്തമായിരുന്ന അവരുടെ ജീവിതം സംഘർഷഭരിതമാകുന്നു. ഇതിൽ നിന്നും മോചിക്കപ്പെടാനുള്ള ഇവരുടെ ശ്രമങ്ങളാണ് തികഞ്ഞ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.

ആദി ശങ്കരൻ ,ശരത്ത്, ഷാനി എന്നിവരെയഥാക്രമം ആസിഫ് അലി, ആൻ്റണിവർഗീസ്, നിമിഷാസ ജയൻ എന്നിവരവതരിപ്പിക്കുന്നു.മoയാളത്തിലെ ഏറ്റം മികച്ച യുവനിരയെത്തന്നെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഐഷുവിനെ, മോനിക്കാറെക്കോയും അവതരിപ്പിക്കുന്നു.സിദ്ദിഖ്, ഡോ.റോണി രാജ്,നന്ദു, ശീലഷ്മി, അതുല്യ, ശ്രീഹരി എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ‘കഥ, – ബോബി – സഞ്ജയ്.രാഹുൽ രാജ് ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.കലാസംവിധാനം. – ബാവ.മേക്കപ്പ് രതീഷ് മൈക്കിൾ. കോസ്റ്റ്യം -ഡിസൈൻ.- സ്റ്റെഫി സേവ്യർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – രതീഷ് മൈക്കിൾഅസ്സോസ്സിയേറ്റ് ഡയറക്ടർ .ഫർഹാൻ ഫൈസൽപ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട്.പ്രൊഡക്ഷൻ – കൺട്രോളർ.- ജാവേദ് ചെമ്പ് ഫോട്ടോ – രാജേഷ് നടരാജൻ.

വാഴൂർ ജോസ്.

Newsdesk

Recent Posts

ജോയ്‌സ് തോമസിന്റെ കുടുംബത്തിനായി ധനസമാഹരണം

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട മലയാളി ജോയ്‌സ് തോമസിന്റെ കുടുംബത്തിന് പിന്തുണയേകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. Ballincurig നഴ്‌സിംഗ്…

13 hours ago

കോർക്ക് മലയാളി വാഹനാപകടത്തിൽ മരിച്ചു

കോർക്കിൽ വെള്ളിയാഴ്ച്ച ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. Ballincurig നഴ്‌സിംഗ് ഹോം ജീവനക്കാരൻ ജോയ്‌സ് തോമസാണ് മരിച്ചത്. 34…

1 day ago

സഞ്ജു സാംസൺ T20 ലോകകപ്പ് ടീമിൽ

മുംബൈ: അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യപിച്ചു. സൂര്യകുമാർ…

1 day ago

രാജൻ ദേവസ്യ അയർലണ്ടിലെ പീസ് കമ്മീഷണർ

സാമൂഹ്യ പ്രവർത്തകനും, എഴുത്തുകാരനുമായ രാജൻ ദേവസ്യക്ക് അയർലണ്ടിലെ പീസ് കമ്മീഷണർ സ്ഥാനം നൽകിക്കൊണ്ട് മന്ത്രി നയിൽ കോളിൻസ് ഉത്തരവിറക്കി. കൗണ്ടി…

1 day ago

നടൻ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…

2 days ago

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

2 days ago