PUBG-യ്ക്ക് പകരക്കാരനായി അവതരിപ്പിച്ച FAU-Gയുടെ ആദ്യ ഗെയിം പോസ്റ്റര്‍ തന്നെ വിവാദത്തില്‍!
ബോളിവുഡ് താരം അക്ഷയ് കുമാറാണ് ഇന്നലെ ട്വിറ്ററിലൂടെ പുതിയ ഗെയിമിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിനിടെ ഗെയിമിന്റെ പോസ്റ്റര്‍ സ്റ്റോക്ക് ഇമേജില്‍ നിന്നും പകര്‍ത്തിയതാണെന്ന് ട്വിറ്റര്‍ ഉപഭോക്താക്കള്‍ കയ്യോടെ പിടികൂടിയിരിക്കുകയാണ്.
ഇതോടെ ഗെയിമിന്റെ പോസ്റ്ററിനെതിരെ വ്യാപകമായി ട്രോളുകള്‍ പ്രചരിക്കുകയാണ്. FAU-G ഗ്രാഫിക്സിന്റെ ഒറിജിനല്‍ ചിത്രം പുറത്തുകൊണ്ട് വന്നാണ് ട്രോളുകള്‍ തയാറാക്കിയിരിക്കുന്നത്. സ്റ്റോക്ക് ഇമേജ് എഡിറ്റ് ചെയ്താണ് ഗെയിം പോസ്റ്ററായി ഉപയോഗിച്ചിരിക്കുന്നത്.
നിരവധി വെബ്സൈറ്റുകളും പരസ്യ ഏജന്‍സികളും ഉപയോഗിച്ചിട്ടുള്ള ചിത്രമാണിത്. ഫ്രാന്‍ട്ടിക്കല്‍ ഫ്യൂച്ചറിസ്റ്റിന്റെ ഒരു വാര്‍ത്താ ലേഖനത്തിലും ഇത് നേരത്തെ ഉപയോഗിച്ചിരുന്നു. യുഎസ് സൈന്യം 2040ല്‍ ഇങ്ങനെയിരിക്കുമെന്നതിന്റെ രേഖാചിത്രമായും ഈ ചിത്രത്തെ ഉപയോഗിച്ചിട്ടുണ്ട്.
കൊളിഷന്‍ ഓഫ് ഇന്നസെന്‍സ് എന്ന ബാന്‍ഡിന്‍റെ ‘ടുഡെ വി റൈസ്’ എന്ന ഗാനത്തിലും ഈ ഫോട്ടോ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഷട്ടര്‍സ്റ്റോക്ക് വെബ്സൈറ്റില്‍ ഈ ചിത്രമുണ്ടെന്നത് ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌താല്‍ മനസിലാകും. സ്റ്റോക്ക് ഇമേജില്‍ നിന്നും FAU-G ഗെയിം പോസ്റ്ററിലുള്ള ആകെ വ്യത്യാസം ഇന്ത്യന്‍ പതാക ചേര്‍ത്തിട്ടുണ്ട് എന്നത് മാത്രമാണ്.
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…