ദൃശ്യമാധ്യമ രംഗത്ത് വലിയ മാറ്റങ്ങൾ നടന്നുവരുന്ന ഈ കാലഘട്ടത്തിൽ പ്രേഷകർക്ക് ഏറെ കൗതുകങ്ങൾഒരുക്കി ജയ്‌ഹോ “എന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ടു.ഇക്കഴിഞ്ഞ ജൂലൈ മാസം പതിനഞ്ചാം തീയതി വ്യാഴാഴ്ച്ച കൊച്ചിയിലെ ജയ്‌ഹോ – ആസ്ഥാനത്തു വച്ചാണ് ഈ പുതിയ സംരംഭത്തിന് ഔപചാരികമായ ആരംഭം കുറിച്ചത്.
മലയാളത്തിൻ്റെ ലെജൻ്റ് ഡയറക്ടർ ശ്രീമാൻ ജോഷിയാണ് തദവസരത്തിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. തിരക്കഥാകൃത്തും, സംവിധായകനും, നടനുമൊക്കെയായ രൺജി പണിക്കർ പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലം,യുവതലമുറയിലെ ശ്രദ്ധേയരായ അഭിനേതാക്കൾ അജു വർഗീസ്, അന്നാ ബെൻ എന്നിവരുടെ സാന്നിദ്ധ്യവും അനുഗ്രവും ഈ ചടങ്ങിന് ഏറെ തിളക്കം കൂട്ടി. “ഫീച്ചർ ഫിലിമുകൾ, ഷോർട്ട് ഫിലിമുകൾ, വെബ് സീരിയലുകൾ, മ്യൂസിക്ക് ആൽബങ്ങൾ തുടങ്ങി ദൃശ്യ മാധ്യമ രംഗത്തെ എല്ലാ നിലയിലുമുള്ള കലാരൂപങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തിക്കുകയാണ് ജയ്‌ഹോ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെലഷ്യമിടുന്നതെന്ന് ആമുഖപ്രസംഗത്തിൽ രൺജി പണിക്കർ വിശദീകരിച്ചു.
കഴിവുള്ള കലാകാരന്മാർക്ക് ഈ വേദിഏറെ അനുഗ്രഹ പ്രദമായിരിക്കുമെന്നും രഞ്ജി പണിക്കർ അനുസ്മരിച്ചു.ചെലവു കുറഞ്ഞ സിനിമകൾക്ക് ഏറെ പ്രാധാന്യം നൽകി ജയ്ഹോ ചിത്രങ്ങളും വെബ് സീരിയലുകളുമൊക്കെ നിർമ്മിക്കുകയും മറ്റു നിർമ്മാതാക്കളുടെ ചിത്രങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തിക്കുകയും ചെയ്യുമെന്ന് ജയ് ഹോപ്ലാറ്റ്ഫോമിൻ്റെ മുഖ്യ സാരഥിയായ പ്രശസ്ത നിർമ്മാതാവ് ജീവൻ നാസറും വ്യക്തമാക്കി. അജു വർഗീസും അന്നാ ബന്നും ആശംസകൾ നേർന്നു സംസാരിച്ചു.ജയ്‌ഹോ കമ്പനി ഡയറക്ടർ മുജീബ് റഹ്മാൻ, സജിത്കൃഷ്ണ എന്നിവരും ചലച്ചിത്ര രംഗത്തെ നിരവധിപ്പേരും ചടങ്ങിൽ സംബന്ധിച്ചിരുന്നു.
വാഴൂർ ജോസ്
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…