gnn24x7

“ജയ്‌ഹോ” ഡിജിറ്റൽ പ്ലാറ്റ്ഫോമിന് – തുടക്കമിട്ടു

0
387
gnn24x7

ദൃശ്യമാധ്യമ രംഗത്ത് വലിയ മാറ്റങ്ങൾ നടന്നുവരുന്ന ഈ കാലഘട്ടത്തിൽ പ്രേഷകർക്ക് ഏറെ കൗതുകങ്ങൾഒരുക്കി ജയ്‌ഹോ “എന്ന ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോമിന് തുടക്കമിട്ടു.ഇക്കഴിഞ്ഞ ജൂലൈ മാസം പതിനഞ്ചാം തീയതി വ്യാഴാഴ്ച്ച കൊച്ചിയിലെ ജയ്‌ഹോ – ആസ്ഥാനത്തു വച്ചാണ് ഈ പുതിയ സംരംഭത്തിന് ഔപചാരികമായ ആരംഭം കുറിച്ചത്.

മലയാളത്തിൻ്റെ ലെജൻ്റ് ഡയറക്ടർ ശ്രീമാൻ ജോഷിയാണ് തദവസരത്തിൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. തിരക്കഥാകൃത്തും, സംവിധായകനും, നടനുമൊക്കെയായ രൺജി പണിക്കർ പ്രശസ്ത തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലം,യുവതലമുറയിലെ ശ്രദ്ധേയരായ അഭിനേതാക്കൾ അജു വർഗീസ്, അന്നാ ബെൻ എന്നിവരുടെ സാന്നിദ്ധ്യവും അനുഗ്രവും ഈ ചടങ്ങിന് ഏറെ തിളക്കം കൂട്ടി. “ഫീച്ചർ ഫിലിമുകൾ, ഷോർട്ട് ഫിലിമുകൾ, വെബ് സീരിയലുകൾ, മ്യൂസിക്ക് ആൽബങ്ങൾ തുടങ്ങി ദൃശ്യ മാധ്യമ രംഗത്തെ എല്ലാ നിലയിലുമുള്ള കലാരൂപങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തിക്കുകയാണ് ജയ്‌ഹോ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെലഷ്യമിടുന്നതെന്ന് ആമുഖപ്രസംഗത്തിൽ രൺജി പണിക്കർ വിശദീകരിച്ചു.

കഴിവുള്ള കലാകാരന്മാർക്ക് ഈ വേദിഏറെ അനുഗ്രഹ പ്രദമായിരിക്കുമെന്നും രഞ്ജി പണിക്കർ അനുസ്മരിച്ചു.ചെലവു കുറഞ്ഞ സിനിമകൾക്ക് ഏറെ പ്രാധാന്യം നൽകി ജയ്ഹോ ചിത്രങ്ങളും വെബ് സീരിയലുകളുമൊക്കെ നിർമ്മിക്കുകയും മറ്റു നിർമ്മാതാക്കളുടെ ചിത്രങ്ങൾ ഈ പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലെത്തിക്കുകയും ചെയ്യുമെന്ന് ജയ് ഹോപ്ലാറ്റ്ഫോമിൻ്റെ മുഖ്യ സാരഥിയായ പ്രശസ്ത നിർമ്മാതാവ് ജീവൻ നാസറും വ്യക്തമാക്കി. അജു വർഗീസും അന്നാ ബന്നും ആശംസകൾ നേർന്നു സംസാരിച്ചു.ജയ്‌ഹോ കമ്പനി ഡയറക്ടർ മുജീബ് റഹ്മാൻ, സജിത്കൃഷ്ണ എന്നിവരും ചലച്ചിത്ര രംഗത്തെ നിരവധിപ്പേരും ചടങ്ങിൽ സംബന്ധിച്ചിരുന്നു.

വാഴൂർ ജോസ്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here