gnn24x7

സുഹൃത്തിന്റ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിനെതിരെ ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്

0
193
gnn24x7

സുഹൃത്തിന്റ ലൈംഗിക പീഡന പരാതിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന് എതിരെ ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് അപകീർത്തിപ്പെടുത്തിയതിനും ഗൂഢാലോചനയ്ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. സാബു എന്നയാൾ നൽകിയ പരാതിയിലാണ് മയൂഖ ജോണിക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബലാത്സം​ഗത്തിന് ഇരയായ സുഹൃത്തിന് നീതി ലഭിച്ചില്ലെന്നും ഭീഷണി നേരിടുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി മയൂഖ ജോണി വാർത്താസമ്മേളനം നടത്തിയിരുന്നു. ചുങ്കത്ത് ജോൺസൺ എന്നയാൾ സുഹൃത്തിനെ പീഡിപ്പിച്ചുവെന്നായിരുന്നു മയൂഖ ജോണി വ്യക്തമാക്കിയത്. വനിതാകമ്മീഷൻ മുൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ പ്രതിക്ക് വേണ്ടി രംഗത്തെത്തിയെന്നും മയൂഖ ആരോപിച്ചിരുന്നു.

തന്റെ സുഹൃത്ത് പീഡനത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി മയൂഖ ഉയർത്തിയ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് എതിർഭാ​ഗം വാദിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here