റോം: ഇറ്റലിയിലെ വിവിധ നഗരങ്ങളിൽ ഒക്ടോബർ 24 ശനിയാഴ്ച ജനകീയ സംഘടനകളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രതിഷേധ പ്രകടനങ്ങൾ നടക്കുമെന്ന് മുന്നറിയിപ്പ്. തലസ്ഥാനമായ റോം ഉൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിൽ സുരക്ഷാ ശക്തമാക്കാൻ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർ പ്രത്യേകം ശ്രദ്ധിക്കുക ഈ പ്രതിഷേധം നടക്കുന്ന പ്രദേശങ്ങളിലോ അത് നടക്കുന്ന സമീപത്തോ കൂട്ടമായി നിൽക്കുകയോ എത്തുകയും ചെയ്യാതിരിക്കുക യാത്രകൾ ഒഴിവാക്കുക.
പ്രതിഷേധങ്ങൾ എവിടെയൊക്കെ?
നാളെ ഇറ്റലിയിലെ താഴെ പറയുന്ന പ്രധാന നഗരങ്ങളിലെ കേന്ദ്ര ചത്വരങ്ങളിലും (City-center squares) പ്രധാന റെയിൽവേ സ്റ്റേഷനുകൾക്ക് സമീപവും ജനങ്ങൾ ഒത്തുകൂടുമെന്നാണ് വിവരം:
• റോം (Rome)
• മിലാൻ (Milan)
• ഫ്ലോറൻസ് (Florence) (ഇവിടെ ‘Movimento 17 ottobre’ എന്ന സംഘടന പിയാസ്സ സാന്താ മരിയ നോവെല്ലയിൽ വലിയ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്)
• ബൊലോഗ്ന (Bologna)
• ടൂറിൻ (Turin), പാദുവ (Padua), ബാരി (Bari), ജെനോവ (Genoa)
യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
1. ഗതാഗത നിയന്ത്രണം: പ്രതിഷേധങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ റോഡുകൾ അടയ്ക്കാനും വലിയ തോതിൽ ട്രാഫിക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സാധ്യതയുണ്ട്. നഗരമധ്യത്തിലൂടെയുള്ള യാത്രകൾ പരമാവധി ഒഴിവാക്കുക.
2. സുരക്ഷാ മുൻകരുതൽ: സമാധാനപരമായി ആരംഭിക്കുന്ന പ്രതിഷേധങ്ങൾ പോലും പെട്ടെന്ന് അക്രമാസക്തമാകാൻ സാധ്യതയുള്ളതിനാൽ, റാലികൾ നടക്കുന്ന പ്രദേശങ്ങളിൽ നിന്ന് പോകാതെ മാറി നിൽക്കുവാൻ അഭ്യർത്ഥിക്കുന്നു.
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4


































