പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൽ നായികയായി എത്തുന്നത് ദേവിയാണ്. മലയാളത്തിൻ്റെ ശാലീന സുന്ദരിയായിരുന്ന ജലജയുടെ മകളാണ് ദേവി.
ദേവിയും അമ്മയേപ്പോലെ തന്നെ അഭിനേത്രിയാകണമെന്ന മോഹവുമായി കഴിയുകയായിരുന്നു.
വിവാഹത്തോടെ ജലജ അഭിനയരംഗം വിട്ട് ഭർത്താവായ പ്രകാശുമൊത്ത് ബഹ്റിനിൽ സെറ്റിൽ ചെയ്തു. ദേവിയുടെ ജനനവും വിദ്യാഭ്യാസവുമൊക്കെ ബഹ്റിനിൽ ആയിരുന്നു. പിന്നീട് ഹയർ സ്റ്റഡീസ് യു.എസ്സിലും ചെയ്തു. ഗൾഫ് ജീവിതം അവസാനിപ്പിച്ച് ജലജയും കുടുംബവും തിരുവനന്തപുരത്ത് സെറ്റിൽ ചെയ്തതിനു ശേഷമാണ് മകൾ ദേവിക്ക് അഭിനയത്തിനു വഴി തുറന്നത്.
“ദേവിക്ക് അഭിനയം താൽപ്പര്യമാണങ്കിൽ ആ വഴി തെരഞ്ഞെടുക്കട്ടെ” എന്നാണ് ജലജ മകളുടെ കടന്നുവരവിനേക്കുറിച്ച് പറഞ്ഞത്. മാലിക്എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ദേവി അവതരിപ്പിച്ചു കൊണ്ട് അഭിനയരംഗത്ത് ഹരിശീ കുറിച്ചു. അതേ ചിത്രത്തിൽത്തന്നെ വലിയൊരു ഇടവേളക്കുശേഷം ജലജയും അഭിനയിച്ചിരുന്നു.
വലിയൊരു ചിത്രത്തിൻ്റെ ഭാഗമാവുകയായിരുന്നു ആ ചിത്രത്തിലൂടെ ഉദ്ദേശിച്ചതെന്ന് ജലജ പറഞ്ഞിരുന്നത് ശ്രദ്ധേയമായി. മികച്ച നർത്തകി കൂടിയാണ് ദേവി. ചെറുപ്പം മുതൽ തന്നെ നൃത്തത്തിൽ പരിശീലനം നേടിയിരുന്നു ദേവി.
ഹൗസിനി എന്ന ചിത്രത്തിൽ ദേവി നായികയായതിനേക്കുറിച്ച് സംവിധായകൻ പ്രജേഷ് സെന്നിൻ്റെ പ്രതികരണമിതായിരുന്നു.
കറച്ചു നാളായി ദേവിയുടെ കാര്യം മനസ്സിലുണ്ടായിരുന്നു. ഈ സമയത്താണ് ഹൗഡിനി ആരംഭിക്കാനുള്ള സമയമായത്.ഈ ചിത്രത്തിലെ നായികയെ നിശ്ചയിക്കേണ്ടി വന്നപ്പോൾ അസ്സോസ്സിയേറ്റ് ഡയറക്ടർ ഗിരീഷ് മാരാരാണ് ദേവിയുടെ കാര്യം നിർദ്ദേശിച്ചത്. അതും കൂടി ആയപ്പോൾ ദേവിയെ പരിഗണിക്കുകയായിരുന്നു.
കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു കൊടുക്കുകയും രണ്ടു സീനുകൾ കൊടുത്തത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.
ഇതിലെ മീന എന്ന കഥാപാത്രം അങ്ങനെ മീനയിൽ ഭദ്രമായി. മജീഷ്യനായ ആസിഫ് അലി അവതരിപ്പിക്കുന്ന നന്ദൻ എന്ന കഥാപാത്രത്തിൻ്റെ ഭാര്യയാണ്മീന എന്ന കഥാപാത്രം.
നന്ദൻ്റെ ജീവിതത്തിൽ എന്നും താങ്ങും തണലുമാകുന്ന കഥാപാത്രം. പല പ്രതിസന്ധികളേയും നന്ദന് തരണം ചെയ്യേണ്ടി വരുമ്പോഴൊക്കെ മീനയുടെ സാന്നിദ്ധ്യം ഏറെ നിർണ്ണായകമായിരുന്നു.
അഭിനയസിദ്ധിയും, ആ കാര സൗഷ്ട’വും കൊണ്ട്അനുഗ്രഹീതയായ ഈ നടിക്ക് ശോഭനമായ ഒരു പാത തന്നെ മുന്നിലുണ്ടന്ന് വിശ്വസിക്കാം.
വാഴൂർ ജോസ്.
ഫോട്ടോ – ലിബിസൺ ഗോപി.
GNN MOVIE NEWS നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group:
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ചന്ദ്ര കൊടുങ്കാറ്റ് രാജ്യത്തുടനീളം വ്യാപകമായ തടസ്സങ്ങൾ സൃഷ്ടിച്ചു. ശക്തമായ കാറ്റും മഴയും കാരണം നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. യാത്രാ സേവനങ്ങൾ…
രണ്ട് പതിറ്റാണ്ടോളം നീണ്ട ചര്‍ച്ചകൾക്ക് ശേഷം ഉഭയകക്ഷി വ്യാപാര കരാർ പ്രഖ്യാപിച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും. ഇന്ത്യയിൽ നിന്ന് കയറ്റുമതി…
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…