വാഴൂർ ജോസ്
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റെണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12thman എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ചിങ്ങം ഒന്ന്( ആഗസ്റ്റ് പതിനേഴ് )ചൊവ്വാഴ്ച്ച കൊച്ചിയിൽ തുടക്കമിട്ടു. ചോറ്റാനിക്കരയിലെ ഒരു ഐ.ടി. പാർക്കിലായിരുന്നു തുടക്കം’ലളിതമായ ചടങ്ങിൽ ആൻ്റണി പെരുമ്പാവൂർ ആദ്യഭദ്ര ദീപം തെളിയിച്ചാണ് തുടക്കമിട്ടത്.
ആദ്യ ദിനത്തിൽ ഉണ്ണി മുകുന്ദൻ, അനുമോഹൻ, ചന്തു നായർ, ശിവദ. പ്രിയങ്കാ നായർ എന്നിവർവേഷമിട്ടു. മോഹൻലാലാണ് ഈ ചിത്രത്തിലെ നായകൻ.ആദ്യ മൂന്നു ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കി ചിത്രം ഇടുക്കി കുളമാവിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെടും.കുളമാവാണ് പ്രധാന ലൊക്കേഷനും.അനുശ്രീ അനുസിതാര, സൈജു ക്കുറുപ്പ് ,രാഹുൽ മാധവ് ‘ചാലി പാലാ, പ്രദീഷ് ചന്ദ്രൻ , കണ്ണൻ പട്ടാമ്പി, എന്നിവരും മുഖ്യവേഷങ്ങളിലെത്തുന്നു.നിർണ്ണായകമായ ഒരു കഥാപാത്രത്തെ സിദ്ദിഖും അവതരിപ്പിക്കുന്നു.രചന.കൃഷ്ണകുമാർ.
സതീഷ് ക്കുറുപ്പാണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ്.വിനായക്. കലാസംവിധാനം.രാജീവ് കോവിലകം.മേക്കപ്പ്.ജിതേഷ് പൊയ്യകോസ്റ്റ്യം ഡിസൈൻ – ലിൻഡ ജീത്തു.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അർഫാസ് അയൂബ്.അസ്ലോസ്സിയേറ്റ് ഡയറക്ടർ .-സുധീഷ് രാമചന്ദ്രൻ. സഹസംവിധാനം – സോണി കുളക്കട, മാർട്ടിൻ ,സുമേഷ്, രേഷ്മ ,ഫിനാൻസ് കൺകോളർ.മനോഹരൻ.കെ.പയ്യന്നൂർ,പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – സേതു അടൂർ, പ്രണവ് മോഹൻ,പ്രൊഡക്ഷൻ കൺട്രോളർ. സിദ്ദു പനയ്ക്കൽ:ഫോട്ടോ ബന്നറ്റ് എം.വർഗീസ്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…