Entertainment

ജീത്തു ജോസഫിൻ്റെ വലതു വശത്തെ കള്ളൻ ജനുവരി മുപ്പതിന്; പ്രൊമോ വീഡിയോയിലൂടെ പ്രഖ്യാപനം

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിനു വേണ്ടി ബിജു മേനോനും ജോജു ജോർജും ആദ്യമായി നേർക്കുനേർ വരുന്ന പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നു. ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ജനുവരി മുപ്പതിന് അനൗൺസ് ചെയ്യുകയാണ് ഈ പ്രൊമോ വീഡിയോയിലൂടെ ചെയ്തിരിക്കുന്നത്.

ഇരുട്ടിൽ അരണ്ട വെളിച്ചത്തിൽ ഒരു മേശയുടെ രണ്ട് അഗ്രങ്ങളിലിരിക്കുന്നതാണ് ഇരുവരുടേയും ലുക്ക്. ഇവർ രണ്ടു പേരുടേയും പൂർണ്ണമായ ലുക്ക് ആദ്യമായി വരുന്നതും ഈ വീഡിയോയിലൂടെയാണ്.

ഇരുവരും ഒന്നിച്ചുള്ള ഒരു പോസ്റ്റർ ഇതിനു മുമ്പ് പുറത്തുവിട്ടിരുന്നുവെങ്കിലും പാതി മറഞ്ഞ മുഖത്തോടെയായിരുന്നു ആ പോസ്റ്ററും. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് ടൈം സ്റ്റോറീസ്, സിനി ഹോളിക്സ് എന്നിവരുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം എന്നിവരാണ് എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ്. കോ-പ്രൊഡ്യൂസേഴ്സ് -ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ.

ബിജു മേനോനും ജോജു ജോർജും  അഭിനയത്തിൻ്റെ മാറ്റുരക്കുന്ന ഈ ചിത്രം പൂർണ്ണമായും ഇമോഷണൽ ഡ്രാമാ ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. തുടക്കം മുതൽ അവസാനം വരെയും പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുന്നയിൽ നിർത്തുന്ന മുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥാ സഞ്ചാരം.

പരിമിതമായ കഥാപാത്രങ്ങളിലൂടെ അതിശക്തമായ ഒരു പ്രമേയത്തിനാണ് ജീത്തു ജോസഫ് ദൃശ്യാവിഷ്ക്കാരണം നടത്തുന്നത്. പ്രേക്ഷക മനസ്സിലേക്ക് ചാട്ടുളി പോലെ കയറുന്ന മുഹൂർത്തങ്ങളാണ് ചിത്രത്തെ ഏറെ സമ്പന്നമാക്കുന്നത്.

ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ്.കെ.യു. ലിയോണാ ലിഷോയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസ് ഈലാനാണ്  തിരക്കഥ രചിച്ചിരിക്കുന്നത്. കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് ഏറെ ശ്രദ്ധേയനാണ് ഡിനു തോമസ്.

സംഗീതം – വിഷ്ണു ശ്യാം.

ഛായാഗ്രഹണം – സതീഷ് ക്കുറുപ്പ്.

എഡിറ്റിംഗ് – വിനായക്.

കലാസംവിധാനം – പ്രശാന്ത് മാധവ്

മേക്കപ്പ് – ജയൻ പൂങ്കുളം.

കോസ്റ്റ്യും ഡിസൈൻ – ലിൻഡ ജീത്തു.

സ്റ്റിൽസ് – സബിത്ത് 

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അറഫാസ് അയൂബ്.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ഫഹദ് (അപ്പു), അനിൽ.ജി.നമ്പ്യാർ

പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവെട്ടത്ത്. 

ഗുഡ് വിൽ  എൻ്റെർടൈൻമെൻ്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർ ജോസ്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഇൻഫ്ലുവൻസ പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ

ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…

32 mins ago

തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ. പി. മാത്യു അന്തരിച്ചു

ഡാളസ്/തിരുവല്ല: തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു…

45 mins ago

മാരകമായ അലർജിക്ക് സാധ്യത  ചോക്ലേറ്റുകൾ തിരിച്ചുവിളിച്ച് യുഎസ് എഫ്.ഡി.എ

സിയാറ്റിൽ:അമേരിക്കയിലെ സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫ്രാൻസ് ചോക്ലേറ്റ്സ്' പുറത്തിറക്കിയ ചോക്ലേറ്റ് ബാറുകൾ മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആൻഡ്…

55 mins ago

യുഎസ് വിസ വൈകുന്നു; വിദേശയാത്ര ഒഴിവാക്കാൻ ജീവനക്കാർക്ക് ഗൂഗിളിന്റെ നിർദ്ദേശം

വാഷിംഗ്‌ടൺ ഡി സി: അമേരിക്കൻ എംബസികളിൽ വിസ സ്റ്റാമ്പിംഗിന് നേരിടുന്ന കനത്ത കാലതാമസം കണക്കിലെടുത്ത്, അനാവശ്യമായ വിദേശയാത്രകൾ ഒഴിവാക്കാൻ ഗൂഗിൾ…

1 hour ago

പ്രമുഖ റീട്ടെയിലർമാരുടെ പേരിൽ വ്യാജ പരസ്യം; ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫ് അയർലണ്ട് മുന്നറിയിപ്പ്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ പരസ്യങ്ങളെക്കുറിച്ച് ബാങ്ക് ഓഫ് അയർലണ്ട് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പ്രമുഖ റീട്ടെയിലർമാരെ അനുകരിച്ച് ഓഫറുകൾ…

1 hour ago

ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ മമ്മൂട്ടി ചിത്രം; ഖാലീദ് റഹ്മാൻ സംവിധായകൻ

മാർക്കോ, ചിത്രീകരണം പുരോഗമിച്ചു വരുന്ന കാട്ടാളൻ എന്നീ ചിത്രങ്ങൾക്കു ശേഷം ക്യൂബ്സ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്, മമ്മൂട്ടിയെ നായകനാക്കി…

3 hours ago