സംഭാഷണങ്ങൾ ഒന്നുമില്ലാതെ അഭിനേതാക്കളുടെ അഭിനയ മുഹൂർത്തങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടീസർ എത്തി. ബിജു മേനോനും, ജോജു ജോർജ്യമാണ് ടീസറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 2 അഭിനേതാക്കളുടേയും വൈകാരിക മുഹുർത്തങ്ങളാണ് ടീസറിലൂറിലുടെ വ്യക്തമാകുന്നത്. അത് ശരിവക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയവുമെന്ന് മനസ്സിലാക്കാം.
ഇമോഷണൽ ഡ്രാമ ജോണിൽ അവതരിപ്പിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം തന്നെ നൽകുന്നതാണ്. രണ്ട് വ്യക്തികളെ പ്രധാനമായും കേന്ദീകരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥാപുരോഗതി. വ്യത്യസ്ഥ തലങ്ങളിലുള്ള രണ്ടു വ്യക്തികളുടെ ജീവിതത്തിൽ അപ്രതീഷിതമായി അരങ്ങേറുന്ന ആത്മസംഘർഷത്തിലൂടെയാണ് ചിത്രത്തിന്റെ കഥാപുരോഗതി.
ബിജുേ മേനോനും ജോജു ജോർജും, ഈ കഥാപാത്രങ്ങളെ ഏറെ ഭദ്രമാക്കുന്നു. പ്രേക്ഷകനെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള മുഹൂർത്തങ്ങളാണ് സംവിധായകൻ ജീത്തു ജോസഫ് ഈ ചിത്രത്തിനു വേണ്ടി കോർത്തിണക്കിയിരിക്കുന്നത്.
പരിമിതമമായ കഥാപാത്രങ്ങളിലൂടെ, കഥാപാത്രങ്ങൾക്ക് ഏറെ അഭിനയ സാധ്യതകൾ നൽകിക്കൊണ്ടാണ് ചിത്രത്തിൻ്റെ അവതരണം.
ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ, ബഡ് ടൈം സ്റ്റോറീസ്, സിനി ഹോളിക്സ് എന്നിവരുമായി സഹകരിച്ചാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് – ‘കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം,
കോപ്രൊഡ്യൂസേർസ് – ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ്.കെ.യു, ലിയോണാ ലിഷോയ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഡിനു തോമസ് ഈലാനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം -വിഷ്ണു ശ്യാം.
ഛായാഗ്രഹണം – സതീഷ്ക്കുറുപ്പ്.
എഡിറ്റിംഗ്- വിനായക്.
കലാസംവിധാനം – പ്രശാന്ത് മാധവ്
മേക്കപ്പ് – ജയൻ പൂങ്കുളം.
കോസ്റ്റ്യും ഡിസൈൻ – ലിൻഡ ജീത്തു.
സ്റ്റിൽസ് – സബിത്ത്
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അറഫാസ് അയൂബ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് – ഫഹദ് (അപ്പു), അനിൽ.ജി.നമ്പ്യാർ
പ്രൊഡക്ഷൻ കൺട്രോളർ – ഷബീർ മലവെട്ടത്ത്.
ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ജനുവരി മുപ്പതിന് ഗുഡ് വിൽ എൻ്റെർടൈൻമെൻ്റ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
Follow Us on Instagram!
GNN24X7 IRELAND :
https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
Please join
https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…
അയർലണ്ടിലെ കാവനിലെ വിർജീനിയ നിവാസിയായ മലയാളി സജി സുരേന്ദ്രൻ നിര്യാതനായി. 53 വയസ്സായിരുന്നു. ചേർത്തല സ്വദേശിയാണ്. ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ…
നാഷണൽ കാർ ടെസ്റ്റ് (എൻസിടി) അപ്പോയിന്റ്മെന്റ് തട്ടിപ്പ് വഴി വാഹന ഉടമകളിൽ നിന്ന് നൂറുകണക്കിന് യൂറോയാണ് കബളിപ്പിക്കപ്പെടുന്നതെന്ന് കാർ ടെസ്റ്റിംഗ്…
ബോളിവുഡ്ഡിൽ നിന്നും മലയാളത്തിലെത്തി, നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് ശ്രേയാ ഘോഷൽ. ശ്രേയാ ഘോഷlൽ…