Entertainment

കള്ളൻ ഡിസൂസ തയ്യാറാകുന്നു

നഗരത്തിൽ ചെറുകിട മോഷണങ്ങൾ നടത്തിപ്പോരുന്ന രണ്ടു കള്ളന്മാരുടേയും അവർക്കിടയിലേക്ക് എത്തപ്പെടുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റേയും കഥ തികച്ചും രസാ കരമായി അവതരിപ്പിക്കുന്ന കള്ളൻ ഡിസൂസ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു.നവാഗതനായ ജിത്തു.കെ.ജയനാണ് ഈ ചിത്രം സംവിധാനം ചെയ്യന്നത്.

റാംഷി അഹമ്മദ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽറാം ഷി മുഹമ്മദ് ഈ ചിത്രം നിർമ്മിക്കുന്നു.കോ- പ്രൊഡ്യൂസേർസ് – സാന്ദ്രാ തോമസ്. തോമസ് ജോസഫ് പട്ടത്താനം ‘എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ജയന്ത് മാമ്മൻ ‘ പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ അഭിനേതാക്കൾ ഇപ്പോഴത്തെ ഏറ്റവും ജനപ്രിയരായ അഭിനേതാക്കളാണ്. ഡിസൂസ, ഗംഗാധരൻ എന്നിവരാണ് കള്ളന്മാർ.

ഒന്നിച്ചാണ് ഇവരുടെ പ്രവൃർത്തനങ്ങൾ ഒരു മോഷണത്തിനിടയിൽ ഡിസൂസ രക്ഷ പെട്ടെത്തിയത് നഗരത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ സി.ഐ.മനോജിൻ്റെ വീട്ടിലാണ്.പൊലീസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ അകപ്പെട്ട കള്ളൻ്റെ ജീവിതത്തിൽ പിന്നീട് അരങ്ങേ റുന്ന. സംഭവങ്ങളാണ് അത്യന്തം രമ്പാകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

സൗ ബിൻ ഷാഹിർ ഡിസൂസ യേയും ഹരീഷ് കണാരൻ ഗംഗാധരനെയും അവതരിപ്പിക്കുന്നു.സി.ഐ. മനോജിനെ അവതരിപ്പിക്കുന്നത് ദിലീഷ് പോത്തനാണ്.ഈ ചിത്രത്തിലെ മറ്റൊരു ന്യപ്രധാനമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരഭിലഷ്മിയാണ്.

വിജയരാഘവൻ. ഡോ – റോണി, ശ്രീജിത്ത് രവി .സന്തോഷ് കീഴാറ്റൂർ, പ്രേംകുമാർ, വിനോദ് കോവൂർ, രമേഷ് ശർമ്മ , കൃഷ്ണകുമാർ, അപർണാ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരിനാരായണൻ – ബിനു മുന്വേരാ എന്നിവരുടെ വരികൾക്ക് ലിയോടോം, പ്രശാന്ത് കർമ്മ എന്നിവർ ഈണം പകർന്നിരിക്കുന്നു. അരുൺ ചാലിൽ ആണ് ഛായാഗ്രാഹകൻ.എഡിറ്റിംഗ് – റി സാൽ ജയ്നി.കലാസംവിധാനം. ശ്യാംകാർത്തികേയൻകോസ്റ്റ്യം -ഡിസൈൻ – സുനിൽ റഹ്-മാൻ.മേക്കപ്പ് – അമൽ. ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – സൈലക്സ് ഏബ്രഹാം.അസ്സോസ്സിയേറ്റ് ഡയറക്ടർ സനൽ. പ്രൊഡക്ഷൻ മാനേജർ.ജസ്റ്റിൻ കൊല്ലംപ്രൊഡക്ഷൻ എക്സിക്കുട്ടിവ് – വിനോദ് മംഗലത്ത് .പ്രൊഡക്ഷൻ കൺട്രോളർ. ബാദ്ഷ.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി അവസാനവാരത്തിൽ പ്രദർശനത്തിനെത്തുന്നു.ഫോട്ടോ – സിബി ചീരൻ.

വാഴൂർ ജോസ്.

Newsdesk

Recent Posts

യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്ക

വാഷിങ്ടൺ: അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സിറിയ ഉൾപ്പെടെ ഏഴ് രാജ്യങ്ങളുടെ…

6 hours ago

ക്യാമ്പസ്സിൻ്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി

വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…

16 hours ago

ഗാർഹിക വൈദ്യുതി നിരക്കുകൾ പ്രതിമാസം 1.75 യൂറോ വരെ വർധിക്കും

ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…

18 hours ago

HSEയുടെ പുതിയ മേധാവിയായി Anne O’Connorനെ നിയമിച്ചു

എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…

23 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

23 hours ago

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

  ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…

1 day ago